This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

My words goes like this ....

എന്താ പറയാ,

            ഒരാളുടെ സമയം കളഞ്ഞപ്പോള്‍  എന്തോരാശ്വാസം !!

ഒരു മഹാനായ സാഹിത്യകാരനായത് കൊണ്ടോ , ഭാഷയില്‍ അപാരാപണ്ടിത്യം  ഉള്ളതുകൊണ്ടോ അല്ല ഞാന്‍ ഇതു എഴുതുന്നത്‌ . നിങ്ങള്‍ ഇതു എന്ത് കൊണ്ട് വായിക്കുന്നോ, അതുകൊണ്ടുതന്നെ ! അതെ, വേറെ ഒരു പണിയുമില്ലാത്തത് കൊണ്ട് ! പിന്നെ നിങ്ങളെ പോലെ കുറേ കൂത്തറകള്‍  വായിക്കാനുള്ളത് കൊണ്ട് മഹാ കൂതറ ആയ  ഞാന്‍ എഴുതി തുല്ലയ്ക്കുന്നു എന്ന് മാത്രം ! ഈ സൈറ്റിലെ മലയാളം അത്ര ശരിയല്ല, അതിനാല്‍ത്തന്നെ ധാരാളം അക്ഷരങ്ങള്‍ ഉദ്ദേശിച്ച പോലെ വരുന്നില്ല; അക്ഷരതെറ്റ് മറച്ചുവെക്കാന്‍ അത് ഒരുപാട് സഹായിക്കുന്നുണ്ട് ! ഗൂഗിളിനു നന്ദി !!!!

ഇതുവരെ ഞാന്‍ എന്നെ പരിചയപെടുത്തി ഇല്ല്യാലോ; ഞാന്‍ M T നിഖില്‍; മഹാനായ T I M E എഡിറ്റര്‍ നിഖില്‍. മഹാ തെണ്ടി എരപ്പാളി നിഖില്‍  എന്ന് വിവരധോഷികള്‍  വിളിക്കും. നിങ്ങള്‍ അത് കാര്യമാക്കണ്ട. ഒരു മഹാ കിടിലം സംഭാവമാകണം എന്ന അതിയായ ആഗ്രഹവുമായി ഭൂമീ ദേവിക്ക് ഭാരമായി പിറന്നു വീണതാണ് നോം; തൃശ്ശൂരിലെ ഒരു കൊച്ചു നാട്ടിന്‍പുറത്ത്. കേരളത്തിന്റെ തനിമയും സംസ്ക്കാരവും എല്ലാം നുകര്‍ന്ന് ഞാന്‍ ഒരുവിധത്തില്‍ +2 പാസ്സായപ്പോള്‍ അച്ഛനമ്മമാര്‍ക്കെന്നെ മടുത്തു. അവര്‍ എങ്ങിനീയരിങ്ങിന്റെ പേര് പറഞ്ഞെന്നെ വീട്ടില്‍ നിന്നും പുറത്താക്കി. ഹോസ്റ്റലില്‍ നിന്ന് പഠിച്ചാല്‍ മനസ്സമാധാനമായി സിനിമ യെങ്കിലും കാണാമല്ലോ എന്ന് കരുതി ഞാനും സന്തോഷത്തോടെ പടിയിറങ്ങി.

നാലു കൊല്ലം ഞാന്‍ അനുഭവിച്ചു, ശരിക്കും എന്റെ ജീവിതത്തിലെ നാല് കൊല്ലം ഞാന്‍ കളഞ്ഞുകുളിചെന്നുതന്നെ  പറയാം. അച്ഛന്റെ വാക്കില്‍ പറഞ്ഞാല്‍ 4 കൊല നെന്ത്രപ്പയം ഉണ്ടാകണ്ട സമയം ഞാന്‍ 400 കൊല പഴം തിന്നു കളഞ്ഞു. അതിന്റെ തൊലിയുടെ ഗുണം  പോലും കയ്യിലോ  തലയിലോ  ഇല്ല എന്ന് മാത്രം  ! വെറും വേസ്റ്റ് ! എന്നേക്കാള്‍ വേസ്റ്റ് ആയ കുറച്ചു സുഹൃത്തുക്കളെ കിട്ടിയതല്ലാതെ ഒരു മെച്ചവും ഇല്ല്യ.


നാല് വര്‍ഷത്തെ ഇടവേള ക്ഴിഞ്ഞു നിഖില്‍ മോന്‍ ‍ വരുന്നു, സ്വന്തം എന്ന് എല്ലാവരും പറയുന്ന  വീട്ടിലേക്ക്; പുതിയ ശല്യങ്ങള്‍ ചെയ്യാനും, വീട്ടുകാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനും ....


തുടരും ....

                                                                                                                       - സ്വന്തം നിഖില്‍.

2 comments:

  1. very very entertaining Nikhil..and very funny tooo..U wud definitely shape up into a gud writer for sure.. gud luck! n waiting for more frm u!

    ReplyDelete
  2. gud way of presenting urself and things
    ...

    ReplyDelete