... ... ... ചിലപ്പോള്‍ അങ്ങനെയാണ്; നമ്മള്‍ എന്ത് ചെയ്യുന്നു എന്ന് നമുക്കുതന്നെ മനസ്സിലാകാത്ത അവസ്ഥ. എന്നാലും നമ്മള്‍ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കും. അത് മനസ്സിലാകുന്നത് കൂടെ ഉള്ളവര്‍ക്കയിരിക്കും എന്ന് മാത്രം. അതാണ് ജീവിത യാഥാര്‍ത്ഥ്യം. അതിന്റെ പരാകാഷ്ട്ടയാണ് പ്രണയം എന്ന മാസ്മരിക വൈകാരിക അവസ്ഥ. ഒരേ സമയം വേദനയും സന്തോഷവും ഏകാന്തതയും സുഖസാമീപ്യവും നല്‍കാന്‍ മറ്റൊന്നിനും കഴിയില്ല എന്നാണ് ഈ വിഷയത്തെക്കുറിച്ച് പണ്ഡിതന്‍മാര്‍ പറയുന്നത്. അനുഭവസ്തരും അതിനോട് യോജിക്കുന്നു !
വൃദ്ധനെ യുവാവക്കാനും, യുവാവിനെ സന്ന്യാസിയാക്കാനും, സന്ന്യാസിയെ ഗ്രിഹസ്ഥാശ്രമി ആക്കാനും കഴിവുള്ള ആ അവാജ്യ അവര്‍ണനീയ വികാരവിസ്മ്രിതി തന്നെയാണ് ഇവിടുത്തെ വിഷയവും. നമുക്ക് ഒന്ന് പുറകോട്ട് സഞ്ചരിക്കാം. ഇപ്പോഴത്തെ വര്‍ദ്ധഘ്യ ദുരവസ്തയില്‍നിന്നും ശൈശവത്തിന്റെ പ്രസരിപ്പിലീക്ക് . . . . . . സ്വപ്നങ്ങളുടെ പരുദീസയിലീക്ക്, ഉന്മാദത്തിന്റെ പാരമ്യത്തിലേക്ക് !! !!
പണ്ടൊക്കെ എഴുത്തും വായനയും അറിഞ്ഞു തുടങ്ങുന്ന കാലത്താണ് ഈ അസുഖം സാധാരണയായി പിടിപെടാറുള്ളത്; എന്നാല്‍ ഈ 3G യുഗത്തില്‍ എല്ലാം ഫാസ്റ്റ് ആണ്, സ്വപ്നത്തെക്കാള്‍ പ്രബലമാണ് യാഥാര്‍ഥ്യം! LKG യില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്ന അറുപതുകാരനെ UKG യില്‍ പഠിക്കുന്നവന്‍ ഭീഷണിപ്പെടുത്തുന്നു; "അവള്‍ എന്റെ പെണ്ണാണ്, നീ അവളോട് അടുക്കുന്നത് എനിക്കിഷ്ട്ടമല്ല" എന്ന് പറയാന്‍ തക്കവണ്ണം നമ്മള്‍ പുരോഗമിച്ചു. രണ്ടാം ക്ലാസ്സില്‍ ടീച്ചര്‍ക്ക് പ്രേമലേഘനം കൊടുക്കുന്നവന്‍ സച്ചിനും അഭിഷേക് ബച്ചനും ആകാമെങ്കില്‍ എന്തുകൊണ്ട് എനിക്കായിക്കൂട എന്ന് ചിന്തിക്കാന്‍ വളര്‍ന്നതില്‍ സ്വന്തം മാതാപിതാക്കള്‍ അഭിമാനിക്കുന്ന സുവര്‍ണകാലം.
നഗ്നത മറക്കാന്‍ ശ്രമിച്ചാല്‍ ശ്രമിക്കുന്നയാല്‍ 'പഴഞ്ജന്‍' ആയിപ്പോകുന്ന ഇക്കാലത്ത് ഗേള്‍ ഫ്രണ്ടും ബോയ് ഫ്രണ്ടും ഇല്ലെങ്ങില്‍ ജീവിചിട്ടു എന്ത് കാര്യം എന്നതാണ് അവസ്ഥ! പണ്ടൊക്കെ ബാങ്ക് ബാലന്‍സും, വീടിന്റെ വലിപ്പവും, കഴുത്തിലെ സ്വര്‍ണമാലകളുടെ എണ്ണവും വണ്ണവും ഒക്കെ അന്തസ്സിന്‍റെയും അഭിമാനത്തിന്റെയു ഗോപുര സ്തംഭങ്കളായിരുന്നെങ്കില്‍ ഇന്നു നേരത്തെ പറഞ്ഞ 'വേതാള' ഫ്രെണ്ടുകളുടെ എണ്ണമാണ് അന്തസ്സ് വെളിവാക്കുന്നത്! വിക്രമാദിത്യന്‍ വേതാളത്തേ കൊണ്ട്നടന്നതു പോലെയാണ് ഇന്നത്തെ യുവതലമുറയിലെ ഭൂരിഭാഗവും 'ഗേള്‍/ബോയ്' ഫ്രെണ്ടുകളെ കൊണ്ട് നടക്കുന്നത്. ഒരിക്കല്‍ പുറത്തു കയറിയാല്‍ കഥ തീര്‍ന്നത് തന്നെ. ബാധ കൂടിയാല്‍ ഒഴിപ്പിക്കം; മന്ദ്രവാദി സീരിയാല്കളും മണിച്ചിത്രത്താഴിന്‍റെ മലയാളം/തമിഴ്/തെലുങ്ക്/ഹിന്ദി പതിപ്പുകളും കാരണവന്മാര്‍ ഉണ്ടാക്കിയത്കൊണ്ട് രക്ഷയായി; എന്നാല്‍ ബോധത്തോടെ കയറ്റുന്ന ഈ ബാധ അങ്ങനെയൊന്നും വിട്ടു പോകില്ല.
ബാധ കയറിയത് മനസ്സിലാക്കലാണ് ഏറെ ശ്രമകരം; ചില പൊടിക്കൈകള്‍ പണ്ടിതന്‍മാര്‍ അതിനും കണ്ടുപിടിച്ചു എന്നതാണ് ആശ്വാസകരമായ പുതിയ വിശേഷം. താഴെ പറയുന്ന ചില ഉദാഹരണങ്ങള്‍ ഈ രോഗം ആരംഭത്തിലേ മനസ്സിലാക്കാന്‍ സഹായിക്കുമത്രേ !
ആദ്യ ഘട്ടം :
- സ്ഥിരമായി പത്തു മണിക്ക് ഉറങ്ങുന്ന വ്യക്തി രാത്രി 3 മണിക്കു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതായി കാണപ്പെടുക !
- പഴയ പ്രണയഗാനങ്ങളും എട്ടു നിലയില്‍ പൊട്ടിയ പ്രണയ സിനിമകളും തുടര്‍ച്ചയായി കാണുക.
- ഒരു കാര്യവുമില്ലാതെ പൈങ്കിളി പ്രണയ വചനങ്ങള്‍ അസ്ഥാനത്ത് നിക്ഷേപിക്കുക.
- പുരുഷന്മാര്‍ ഷേവ്ചെയ്യല്‍, തലമുടി വെട്ടല്‍ തുടങ്ങിയവ ഉപേക്ഷിക്കുക; സ്ത്രീകള്‍ കുളി, തുണി അലക്കല്‍ തുടങ്ങിയവ വിസ്മരിക്കുക.
- വെറുതേ മേലോട്ടു നോക്കിയിരിക്കുക/ ചിരിക്കുക/ കരയുക.
- ഒരു പ്രകോപനവും ഇല്ലാതെ ദേഷ്യപ്പെടുക; ചിലപ്പോള്‍ ആക്രമിക്കുക !!
ഒടുക്കത്തെ ഘട്ടം :
- മൊബൈല്‍ ഫോണിനെ സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുക.
- അടച്ച മുറികളില്‍ മാത്രം ആശ്വാസം കണ്ടെടെത്തുക.
- നിശ്ശബ്ധമായി മാത്രം ഫോണില്‍ സംസാരിക്കുക.
- ദൈവം വിരല്‍ തന്നത് മെസ്സേജ് അയക്കാന്‍ മാത്രം ആണെന്ന് തിരിച്ചറിയുക.
- പ്രഭാദത്തില്‍ കൈ വിരലുകള്‍ നീര്കൊണ്ട് വീര്‍ക്കുകയും കണ്ണുകള്‍ ഉറക്കക്കുറവിനാല്‍ ചെറുതാവുകയും ചെയ്യുക.
- ഉറ്റമിത്രങ്ങളെ ബദ്ധശത്രുക്കളായി കാണുക.
- സ്വയം മറ്റുള്ളവരില്‍നിന്നും അകലുക.
- ഏകാന്തത മാത്രം ഇഷ്ട്ടപ്പെടുക.
- താന്‍ ഒറ്റയ്ക്ക് ആണെന്നും കൂടെ ഉള്ളവര്‍ തന്നെ മനസ്സിലാക്കാന്‍ കഴിവ് ഇല്ലാത്തവരാനെന്നും തിരിച്ചറിയുക !
- ഉപദേശങ്ങള്‍ തെറി ആണെന്ന് തോന്നുക.
ഇതില്‍ ആദ്യത്തെ ഘട്ടം ആണെങ്കില്‍ മാത്രം കൂടെ ഉള്ളവര്‍ ഉപദേശം വിളമ്പി രോഗിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുക. ഒടുക്കത്തെ ഘട്ടം എത്തിയാല്‍ പിന്നെ എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുക ! രണ്ടാം ഘട്ടത്തില്‍ ഉപദേശം വിളമ്പി ശശി ആകാന്‍ നില്‍ക്കാതിരിക്കാന്‍ കൂടെ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം രോഗി ഏതു നിമിഷവും VIOLENT ആകാം! പിന്നെ പിടിച്ചാല്‍ കിട്ടില്ല. രോഗിയെ അനുനയിപ്പിക്കാന്‍ യേശുദാസിന്‍റെ പഴയ ഹിന്ദി/തമിഴ്/മലയാളം പ്രണയ ഗാനങ്ങള്‍ നിര്‍ത്താതെ കേള്‍പ്പിക്കുന്നത് നന്ന്. 'DR. ലവ്' മാര്‍ ഒരുപാടുള്ള ഇക്കാലത്തു രണ്ടാം ഘട്ടത്തിനും ചികിത്സ ഉടന്‍ വരും എന്ന് നമുക്ക് ആശ്വസിക്കാം !
സന്തോഷ് പണ്ഡിറ്റ് ഇല്ലാതെ ഇന്നത്തെ കാലത്ത് ഒന്നും പൂര്‍ണം ആകില്ലല്ലോ. മൂപ്പരുടെ ഒരു പഞ്ച് ഡയലോഗോടെ ഞാന്‍ നിര്‍ത്തുന്നു;
"ക്രീം ബിസ്ക്കറ്റില്‍ ക്രീം ഉണ്ടെന്നു കരുതി ടൈഗര്‍ ബിസ്ക്കറ്റില്‍ ടൈഗര്‍ ഉണ്ടെന്നു ആരും ധരിക്കരുത് ! "
- സ്വന്തം നിഖില്‍ .