This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

ഹിജഡകളേ നിങ്ങൾക്ക് വിട ........




                   നാണക്കേടിന്റെ പരാകഷ്ട്ടയിൽ പോലും തന്റെ വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്നവനാണ് മലയാളി. മറുനാടുകളിൽ ഇത്രയും അധ്വാനിക്കുന്ന ഒരു ജന വിഭാഗം ഇല്ല എന്നുതന്നെ പറയാം. എല്ലാവരുടെയും മാതൃകയായി നമ്മൾ ലോക പ്രീതി നേടുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാം , നമ്മുടെ വീട്ടിലീക്ക് ; മഹാബലിയുടെ നാട്ടിലേക്ക്,നമ്മുടെ ഭരതതിലേക്ക്.


                 പണ്ട് കള്ളവും പൊളിയും പൊളിവചനവും പട്ടിണിയും പരിവട്ടവും ഇല്ലാതിരുന്ന നാടിനെ മാലോകർ "ദൈവത്തിന്റെ  സ്വന്തം നാട് " എന്നൊരു അസൂയ കലർന്ന ആദരവോടെ വിളിച്ചു . നമ്മൾ ദൈവജ്ഞരായി വാണു . അത് അന്ത കാലം . കാലം മാറി കളികൾ മാറി. മഹാബലി മണ്ണിനടിയിലായി ,കൂടെ നമ്മുടെ നന്മകളും .


              നട്ടെല്ല് നഷ്ട്ടപ്പെട്ട നമ്മളെ തൊലി വെളുത്തവർ അടിമകളാക്കി. ആ അടിമത്വത്തിൽ സായിപ്പിന്റെ കല്സരായും തൊപ്പിയും ചുരുട്ടും നമ്മൾ അന്തസ്സിന്റെ കൊടിയടയാളങ്ങൾ ആക്കി. നമ്മുടെ സ്വന്തം  മണ്ണിൽ  നമ്മളെ അടിമയാക്കിയവാൻ വെച്ച് നീട്ടിയ ദിവാൻ  പദവിയും  പേഷ്കാർ  പദവിയും  നമ്മുടെ  അടിമതത്വ  രാഷ്ട്രിയത്തിന്റെ  സ്ഥാപക ശിലകളായി  മാറി.  അങ്ങനെ  അടിമത്തലവന്മാർ ആയവർ  മറ്റു  സ്വദേശികളായ  അടിമകളെ  കൂടുതൽ  പീഡിപ്പിച്ചുകൊണ്ടിരുന്നു.

               പീഡനം  മടുത്തു  നാട് കട്ടുമുടിച്ച് വിദേശികൾ  നാട് നീങ്ങിയപ്പോൾ സ്വദേശികൾ ആ ജോലി  ഏറ്റെടുത്തു.  നമ്മളെ നമ്മൾ തന്നെ ഭരിക്കുന്ന കാലം വന്നു . അന്ന്  നമ്മുടെ കയ്യിൽ  ഒന്നും  ഉണ്ടായിരുന്നില്ല. ആദ്യകാല  ഭരണ കർത്താക്കൾക്ക്  അവർ ഇരിക്കുന്ന  കസേരകളുടെ  വിലയും മൂല്യവും  എന്താണെന്നുള്ള  നല്ല  ബോധ്യം  ഉണ്ടായിരുന്നു. അവർ  ഒന്നുമില്ലായ്മയിൽ നിന്ന്  ഒരു സമത്ത്വ  സുന്ദരലോകം  കെട്ടിപ്പെടുക്കാൻ  പ്രയത്നിച്ചു. 


             ഒടുവിൽ  നമ്മുടെ  പട്ടിണിയും  മാറാവ്യാധികളും  ഒരു പരിധിവരെ  നമ്മെ വിട്ടു  പിരിഞ്ഞു.  നമ്മൾ  ജാതി ഭേദമെന്യേ  വിദ്യ അഭ്യസിക്കാൻ  തുടങ്ങി . തൊട്ടുകൂടായ്മയും  തീണ്ടിക്കൂടായ്മയും  നോക്കെത്താ  ദൂരത്തു  ഓടി ഒളിച്ചു.  തൊഴിലില്ലായ്മയും ഒരു പരിധി വരെ  ഇല്ലാതായി. ഇവിടെ ചെറിയ  വ്യവസായങ്ങൾ  വന്നു.  അധ്വാനിക്കാൻ  തയ്യാറായവന്  അവസരങ്ങൾ  ഉണ്ടായി.  ഐ  ടി  വിപ്ലവം  നമ്മുടെ നാട്ടിലും  മോട്ടിട്ടു


                  ചെറു പട്ടണങ്ങൾ മഹാനഗരങ്ങളായി , ഗ്രാമങ്ങൾ  പട്ടണങ്ങളായി.  ഇന്ത്യയിലെ ഏറ്റവും  കൂടുതൽ പ്രതിശീര്‍ഷവരുമാനം [Per Capita Income] ഉള്ള  സംസ്ഥാനങ്ങളിൽ  കേരളം  മൂന്നാമതായി. ഒന്നാമനായ  ഹരിയാനയുടേയും രണ്ടാമനായ  തമിൾ നാടിന്റെയും മൂനിലോന്നുള്ള കേരളം അത്  സാധിച്ചത്  ഒരു ചെറിയ  കാര്യമല്ല. കൊള്ളാവുന്ന  ഒരു വ്യവസായവും  ഇല്ലാതെ, 3.5 കൂടി പേരുടെ നികുതി കൊണ്ടും  പ്രവാസികളുടെ രക്തം  വിയര്പ്പാക്കി  കിട്ടുന്ന  വിദേശ നാണയം കൊണ്ടും നമ്മൾ  ഇതു സാധ്യമാക്കി. 

               ഒരു  വ്യവസായ  സ്ഥാപനം  തുടങ്ങാൻ  വന്നാൽ  അവനെ   ' ഭൂഷ്വാ '  ആകി  രാഷ്ട്രീയ  കോമരങ്ങൾ  അഴിഞ്ഞാടി .  കാരണം  നാട്ടിൽ  വ്യവസായങ്ങൾ  വന്നു  എല്ലാവർക്കും  തൊഴിൽ  ലഭിച്ചാൽ  ഇവർക്ക്  നില നില്പ്പില്ലതാകും.  പിന്നെ ഇവരെ ജയ് വിളിക്കാൻ  ആരുമില്ലാതാകും.  
അതിനാൽ  ഒരു നിശ്ചിത ശതമാനം  ആൾക്കാരെ  തൊഴിൽ  രഹിതരായി  അവർ   നിലനിർത്തി.  1000 പേർക്ക്  മുകളിൽ  തൊഴിൽ  കൊടുക്കുന്ന  വിരലിൽ  എണ്ണാവുന്ന  സ്ഥാപനങ്ങളേ  ഇന്നും  നമ്മുടെ  നാട്ടിൽ  ഉള്ളൂ എന്നതിന് കാരണവും മറ്റൊന്നല്ല. 


              ഇന്ത്യയിൽ  ഏറ്റവും  കൂടുതൽ  നദികളുള്ള  സംസ്ഥാനങ്ങളിൽ  ഒന്നാണ്  കേരളം,  ഏറ്റവും കൂടുതൽ ആയി  വ്യവസായങ്ങൾക്ക്  വേണ്ടുന്ന  റോ മെറ്റീരിയൽ  ആണല്ലോ  ജലം .  അത് കഴിഞ്ഞാൽ  skilled  labour നൽകാനും  നമ്മോളം  വരില്ല  മറ്റൊരു സംസ്ഥാനവും . മലയാളിക്ക് വഴങ്ങാത്ത ഏതു  തൊഴിലാണ്  ഉള്ളത്  !!  എന്നിട്ടെന്തേ  ഇവിടെ  വ്യവസായങ്ങൾ  വന്നില്ല  ?  


                  രാഷ്ട്രീയ കോമരങ്ങൾ  ഇവിടെ  നല്ല  റോഡുകൾ  ഉണ്ടാവരുതെന്നു  എന്തിനു  ശഠിക്കുന്നു ? മലയാളികൾ  വേഗത്തിൽ  യാത്രചെയ്താൽ  എന്താ എത്ര കുഴപ്പം ? ആലോചിച്ചിട്ടുണ്ടോ?  വാളയാറിനു പുറത്തു ഡൽഹി  വരെ  റോഡു  oneway യും  rubberised ഉം  ആകാമെങ്കിൽ , അവിടെ ഒക്കെ  നമുക്ക്  TOLL  ആകാമെങ്കിൽ  എന്തേ  കേരളത്തിൽ  ആയിക്കൂടാ ?  മറ്റു  സംസ്ഥാനങ്ങളിൽ  60 മീറ്റർ  വീതി ആണ്  റോഡുകൾക്ക് , നമുക്ക്  30 മീറ്റർ  ധാരാളമെന്നു  കോമരങ്ങൾ  വിധിച്ചു . കേരളത്തിൽ സ്ഥലമില്ല പോലും !!! ഇന്ത്യയിലെ  ഏറ്റവും  ചെറിയ  UNION TERRITORY ആയ ഗോവയിൽ , ഏറണാകുളം  ജില്ലയെക്കാൾ  ചെറിയ ഗോവയിൽ  60 മീറ്റർ  റോഡിനു  സ്ഥലം  പാകിസ്താനിൽ  നിന്ന്  കൊണ്ടുവന്നോ  ??  !!!

            EXPRESS  HIGHWAY  വന്നാൽ  കേരളം  രണ്ടായി  വിഭജിക്കപ്പെടുമെത്രേ !! കോമരങ്ങളുടെ അടുത്ത  വെളിവാട്‌ !!  അങ്ങനെയെങ്കിൽ  കാശ്മീർ  മുതൽ  കന്യാകുമാരി  വരെ  നീണ്ടു കിടക്കുന്ന  ഹൈവേ  എന്തുകൊണ്ട്  ഇന്ത്യയെ  വിഭാജിച്ചില്ല ? സഹ്യ പർവ്വതവും വിന്ധ്യനും  60 മീറ്ററിൽ  കൂടുതൽ  വീതിയുള്ള  ഗംഗ , യമുന ,സത്ലജ് , ഗോദാവരി ,കാവേരി ,ഭാരതപുഴ തുടങ്ങീ നദികൾ  എന്തേ  ഇന്ത്യയെ കഷ്ണങ്ങൾ  ആകിയില്ല ? എന്തേ  കേരളത്തിൽ  മാത്രം  ഈ  വിഭാഗീയത ? കൊമാരങ്ങൾക്ക്  മറുപടിയുണ്ടോ??


       ഇനി  കാര്യത്തിന്റെ നിജസ്ഥിതി പറയാം. കേരളത്തിന്റെ 50% തീരദേശണ്.  അതിൽ  കണ്ണൂർ , കോഴിക്കോട്, ചാവക്കാട്, ചെറായി, കൊച്ചി, കൊല്ലം ശംഖു്മുഖം, കോവളം  തുടങ്ങിയവ  രാജ്യാന്ദര  ബീച്ചുകൾ ആക്കാൻ  പൂർണ  യോഗ്യം. മിക്കതും  അന്താരാഷ്ട്ര  തുറമുഖങ്ങൾക്കും  അനുയോജ്യം.  അതിനു  കരുത്തേകാൻ  പോന്ന  റോഡുകൾ  കൂടെ  വന്നാൽ  സൌത്ത് ഏഷ്യയിലെ  ഏറ്റവും  നല്ല  ചരക്കു ഗതാഗത മെഘലയായ് കേരളം  മാറും ; ഇപോഴത്തെ  സിങ്കപ്പൂരിനേക്കാൾ  മൂന്നു മടങ്ങ്‌  വ്യാപാരം  ഇവിടെ  നടക്കും. തൊഴിൽ  ശാലകൾ  തൊഴിലില്ലായ്മ  തുടച്ചു നീക്കും.  ആവശ്യത്തിനു  തൊഴിലാളികളെ  കിട്ടാതാകും.  പിന്നെ  എവിടുന്ന്  ലഭിക്കും  പാർട്ടിക്ക്  അണികളെയും  രക്തസാക്ഷികളെയും  !! അതോടെ  പാർട്ടി  നാമാവശേഷമാകും. ആ ഭയമാണ്  നമ്മളെ  ഇന്നും  കുണ്ടിനിടയിലെ  റോട്ടിലൂടെ  നടത്തുന്നത്.



          സർവ ലോക തൊഴിലാളികളെ  സംഘടിപ്പിച്ചു  ശക്തരാക്കി അവസാനം  സ്വന്തം  നാട്ടിൽ  തൊഴിൽ  എടുക്കാൻ bengali കളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് . bengalഇൽ  വസന്തം  ഉണ്ടാക്കി  ഉണ്ടാക്കി  ഇപ്പോൾ  അവർ  നമ്മുടെ  നാട്ടിലെ  കൂലിപ്പണിക്കാർ  ആയി !!!! നമ്മുടെ  ഭാവി  ഇനി എവിടെയാണോ  ആവോ !!!! സംഘടിപ്പിച്ചു  സംരംഭങ്ങൾ  പൂട്ടിച്ചവർ  ഇതുവരെ  ഒരെണ്ണം  എങ്കിലും  തുറപ്പിച്ചു  പ്രവർത്തിപ്പിച്ചിട്ടുണ്ടോ ?  നേരാം വണ്ണം  പ്രവർത്തിക്കുന്ന  തൊഴിൽ  ശാലകൾ  അടപ്പിക്കുന്നതാണോ  സോഷ്യലിസം ! അതാണോ  മാര്ക്സിസം ?  



          മാർക്സിന്റെ DAS CAPITAL ഉം  COMMUNIST  MANIFESTO യും,  ലെനിൻറെ  'ദ സ്റ്റേറ്റ്  ആൻഡ്‌ REVOLUTION ' , ചെഗുവേരയുടെ  'മാനിഫെസ്റോ ' തുടങ്ങിയ പുസ്തകങ്ങൾ  കണ്ടിട്ടുള്ള  എത്ര  കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ  ഇന്നുണ്ട് ? 
ഗാന്ധിജിയുടെ  'My Experiments With  Truth' നെഹ്രുവിന്റെ 'ദി Discovery  Of  India ' സുഭാഷ്‌  ചന്ദ്ര ബോസിന്റെ  'AN INDIAN PILGRIM' എന്ന  പുസ്തകങ്ങളെ  പറ്റി  കേട്ടിട്ടുള്ള  എത്ര കോണ്‍ഗ്രസ് പ്രമാണിമാർ ഇന്നുണ്ട്  ?  എന്താണ്  നമ്മുടെ  നേതാക്കളുടെ  രാഷ്ട്രീയ  പാരമ്പര്യം?  കരുണാകരന്  CLIFF   ഹൗസിൽ കാലു തിരുമ്മി കൊടുത്തോ?  നായനാരുടെയും  A K G യുടെയും  ഫോട്ടോ  വീട്ടിൽ  ഉള്ളതോ ?  സ്വാതന്ത്ര്യ സമര കാലത്ത്  പിടിച്ചു പറിയുടെ  പേരിൽ  ജയിൽ വാസം  അനുഷ്ഠിച്ചതോ  ? അടിയന്തരവസ്ഥ കാലത്ത്  അരി തമിൾ  നാട്ടിലേക്ക് കടത്തിയതിന്  ജയിലിൽ  പോയ ഒരാൾ  പുറത്തു വന്നത്  സഖാ വായാണ്, ഇന്നു  അയാളാണ്  ' PARTY ', PARTY  അയാളാണ്  !!! കലികാല വൈഭവം  !! 1996il   അണക്കെട്ട്   കേസിൽ  374 കോടിയുടെ  1% കമ്മീഷൻ [3.74 കോടി ] കേരള  state ൻറെ കാശിൽ  കയ്യിട്ടുവാരിയ തിൽ തെറ്റില്ല   എങ്കിൽ  2013il  കള്ളപ്പണകാരുടെ 10 കോടി നികുതി  അടക്കാത്ത  പണം  പോയതിൽ  ഇത്ര  ഊക്കം  കൊള്ളുന്നതെന്തിനു  !!!! 



             തലസ്ഥാനത്തു  1  ലക്ഷം  പേരെ  നിരത്തി  സമരം  അരങ്ങേറുന്നു , ആർക്കുവേണ്ടി ? ഒരു ദിവസം സമരത്തിന്‌  വരുന്ന ആള്ക്ക് കൂലി 1500 രൂപ . 4 നേരം  ഭക്ഷണം  വേറെ . ഒരാൾക്ക്  ഒരു  ദിവസത്തെ  ചിലവു താമസം ഉൾപ്പെടെ  2500 രൂപ ! അങ്ങനെ  1  ലക്ഷം  പേർ  ! ആകെ  ഒരു ദിവസം  ചിലവു  25  കൊടി രൂപ  ! ഇതിനു  മുൻപ്  സോളാർ പ്രശനത്തിൽ  നടത്തിയ ഹർത്താലിൽ  കേരളത്തിന്‌ നഷ്ട്ടം 150 കോടി .  സമരം  തടയാൻ  സര്ക്കാരിന്  ചിലവു  30 കോടി  രൂപ . ചുരുക്കത്തിൽ  10  കോടി  കള്ള പണത്തിന്റെ സോളാർ  കേസിൽ  സാധാരണക്കാരന്റെ 215 കോടി ഇതുവരെ  രാഷ്ട്രീയ ഹിജടകൾ  തിന്നു. ഇനിയും  തിന്നാൻ പോകുന്നു .



                        പെട്രോൾ  വില  30% കൂട്ടിയപോഴും,  പച്ചക്കറി വില 40% കൂട്ടിയപ്പോഴും,  പാചക വാതകം  45% വില കൂടിയപ്പോഴും,  വൈപ്പിനിൽ  കുടിവെള്ളം  കിട്ടാതെ  ആയിരങ്ങൾ  ഇരുന്നപോഴും , കേരളത്തിന്‌  ദശാബ്ദങ്ങളായി പുതിയ  ട്രെയിൻ  കിട്ടാഞ്ഞപോഴും എവിടെ ആയിരുന്നു  ഈ  നേതാക്കൾ ?  ഇതെന്താ  സോളാരിനേക്കാൾ  ചെറിയ  പ്രശനമാണോ സഖാവേ ? !! പാവപ്പെട്ടവന്  SOLAR  കഴിഞ്ഞല്ലേ  ഉള്ളു  എല്ലാം  അല്ലെ !! നാണമില്ലേ ഹേ  മനുഷ്യൻ  എന്ന്  പറഞ്ഞു  നടക്കാൻ  ?


                     സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നുമാണ്  ഇതിലേക്ക്  പിരിവു  എന്നതാണ്  ദുഃഖ സത്യം. കൊടുക്കാതെ  തരമില്ല.  കൊടുത്തില്ലെങ്കിൽ  നാളെ  ജീവൻ  ഉണ്ടാകണമെന്നില്ല  ! ഇതാണോ  ജനാധിപഥ്യം ? 





                    തിരുവനന്തപുരം  മുതൽ  കാസർഗോഡ്‌  വരെ  റോഡ്‌ കേടു തീർത്തു  പുതുക്കി പണിയാൻ  ആകെ 160 കോടി  ധാരാളം  മതി എന്നിരിക്കെ  എവിടെനിന്ന് വന്നു  സമരം  ചെയ്യാൻ  220 കോടി  !!! ഇതാണോ  നിങ്ങള്ക്ക്  മുൻഗണന ! ഇതാണോ  സാധാരണ ക്കാരന്റെ  നീറുന്ന  പ്രശനം  !!! ഈ സമരം  3 ദിവസം  കൂടെ തുടർന്നാൽ  160  കോടി കഴിഞ്ഞു ബാക്കി  135 കോടി രൂപ  കാണും. അത് മതി  കേരളത്തിലെ  70  വയസ്സിനു  മുകളിലുള്ള  സകല  രോഗികൾക്കും  മരണം വരെ ഉള്ള ചിലകിൽസക്കു. അത് മതി  കേരളത്തിലെ  4 മുതൽ 8  വയസ്സ് വരെ ഉള്ള  കുഞ്ഞുങ്ങൾ ക്ക്  ഒരു  വര്ഷത്തെ  ആഹാരത്തിന്. എന്താ  അത് കൊടുക്കാൻ  പാവങ്ങളുടെ  പാർട്ടി  തെയ്യാറാണോ ? അതിലും  വലുതാണോ  പാർട്ടിക്ക്  കള്ളപ്പണക്കാരന്റെ  10 കോടി  ? 

                     
                        ഇടതും വലതും മാറി മാറി വന്നു ഐസ് ക്രീം വിറ്റു, വ്യപിച്ചരിച്ചു, അണക്കെട്ട് തുരന്നു, മലയോരങ്ങൾ കയ്യേറി, അവശ്യസാധന വിലയിൽ  അധികചുങ്കം  ചുമത്തി, പൊള്ളയ വാഗ്ദാനങ്ങൾ നല്കി , കരിമണൽ കള്ളക്കടത് നടത്തി, കട്ട് മുടിച്ചത് നമ്മളെയാണ്‌. അങ്ങ് ഹിമാലയൻ അതിർത്തിയിൽ നമ്മുടെ ശത്രു രാജ്യം 5 പട്ടാളക്കാരെ വെടിവെച്ചിട്ടു. ഇപ്പോഴും വെടിവെപ്പ് തുടരുന്നു. ആർക്കും ഒരു  പരാതിയും  ഇല്ല  !! നമ്മുടെ പ്രധാനമന്ത്രിക്ക് ഇപ്പോഴും സംസാരശേഷി ലഭിച്ചിട്ടില്ല ! പ്രതിപക്ഷത്തിന് ഒരു വ്യസനവും ഇല്ല. രാജ്യ സുരക്ഷയും സാധാരണക്കാരന്റെ ദൈനംദിനജീവിത പ്രശ്നവും എവിടെ സോളാർ  അഴിമതി  എവിടെ !!! 1.75 ലക്ഷം കോടി അഴിമതി കണ്ടപ്പോൾ ഇല്ലാത്ത രോഷം ഇപ്പോൾ എവിടെനിന്ന് വന്നു ? !! രാജ്യത്തിൻറെ അതിര്തിയിൽ  നഷ്ട്ടപ്പെട്ട 5 ദേശസ്നേഹികളുടെ ജീവനേക്കാൾ വിലയോ അഴിമതി പണത്തിനു !! ലോകത്തൊരു രാജ്യവും ഇത്ര അധപധിച്ചു കാണില്ല. നാണമാകുന്നു, ഈ ആണും പെണ്ണും കേട്ട ഹിജടകളെ അധികാര സ്ഥാനമാനങ്ങൾ നല്കി തീറ്റി പോറ്റുന്നതിൽ.

                 ഇതൊന്നും അറിയാത്ത  സാധാരണക്കാരൻ  ടീവിയിൽ  സമരത്തിന്റെ  live  ദൃശ്യങ്ങൾ കണ്ടു ആസ്വദിക്കുന്നു. തെറ്റ്  നമ്മുടെ ആണ്. ഈ  ഹിജഡകളെ  നയിക്കാൻ  വിടുന്നതിൽ.  അവർക്ക്  മുടിക്കാൻ  tax  എന്ന രൂപേണ  നമ്മൾ  അധ്വാനിച്ചു ഉണ്ടാക്കുന്ന   പണം  കൊടുക്കുന്നതിൽ.        സമയമായി , ഒരു  പുനർ  വിചിന്തനത്തിന്...... 


              നമ്മളെ  ഇനിയും ഈ  കള്ളന്മാർ  നയിക്കണോ ? നമ്മുടെ  അധ്വാനം കൊണ്ട്  ഈ  കുലംകുത്തികൾ ഇനിയും  ധൂർത്തു   നടത്തണോ? തീരുമാനിക്കേണ്ടത്  നമ്മളാണ്. നമ്മളാണ് യഥാർഥ  ശക്തി , നമ്മൾ , പൊതു ജനം.  പ്രതികരിക്കു, ഇനിയും ഇതു സഹിക്കാൻ  നമ്മൾ വെറും വിഡ്ഢികൽ  ആണോ ? കുടിച്ച  അമ്മയുടെ മുലപ്പാലിൽ  കലര്പ്പിലെങ്കിൽ , ജനിപ്പിച്ച  പിതൃത്വത്തിൽ സംശയമില്ലെങ്കിൽ , എതിർക്കു  ഈ ദേശ ദ്രോഹികളെ .......


           "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ;
           ക്ഷണമെനീപ്പിൻ , അനീതിയോടെതിർപ്പിൻ "

                                                                                              - വാഗ്ഭടൻ .



      

    
                                                                                                 - സ്വന്തം  നിഖിൽ .
           
                         




"അടി കപ്പ്യാരെ കൂട്ടമണി" !!!!


                                  കുറച്ച്  നാൾ  ഞാൻ തിരക്കിലായിരുന്നു; നിലം  തോടീക്കാതെ കാലം എന്റെ ജീവിതം  വെച്ച് 'FIFA WORLD  CUP' നടത്തുകയായിരുന്നു. പൂനെക്കെതിരെ സിക്സറുകൾ അടിച്ചു തളർന്ന Gayle കണക്കെ അവസാനം കാലക്കേടിനും എന്നെ നിലംപരിശാക്കി മടുത്തു എന്ന് തോന്നുന്നു. എന്റെ ബ്ലോഗിന് താഴെ വരുന്ന കമന്റ്‌ വായിച്ച് നെടുവീർപ്പിടുന്നതിലും  പരിതാപകരം ആയിരുന്നു എന്റെ ഈ ഇടവേളയിലെ ഭുതകാലത്തെ മനോനില [മനോരോഗം  ഇപ്പോഴും  പഴയത് പോലെത്തന്നെ ഉണ്ട് ]. നഷ്ട്ടപ്പെടാൻ ഇനിയൊന്നും ബാക്കി  ഇല്ലാത്തതുകൊണ്ട് [പണ്ടും ഒരു കോപ്പും ഇല്ലായിരുന്നല്ലോ !!] ഞാൻ  ഇപ്പോഴും പനപോലെ നിൽക്കുന്നു. അങ്ങനെ സാഹചര്യങ്ങൾ എന്നെ  വീണ്ടും  ഒരു എഴുത്തുകാരനാക്കി  എന്ന്  പറഞ്ഞാൽ  മതിയല്ലോ !

                               
                                    ഇത്തവണ ഞാൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നാണ് മലയാള സാഹിത്യശാഘയെ പുഷ്ട്ടിപ്പെടുത്തുന്നത് ! അതെ, ഞാൻ 4.5 വർഷത്തെ സംഭവബഹുല വാസത്തിനുശേഷം ബേങ്കലൂരുവിനോടു വിടപറഞ്ഞിരിക്കുന്നു ! ഇപ്പോൾ ശ്രീ പത്മനാഭന്റെ മണ്ണിലാണ് തമ്പടിച്ചിരിക്കുന്നത്‌ . നിങ്ങൾ പ്രതീക്ഷിച്ചപോലെ എന്നെ  ബേങ്കലൂരുവിൽ നിന്ന് ചവിട്ടിപ്പുറതാക്കിയതല്ല, ഞാൻ സ്വയം ഇറങ്ങി പോന്നതാണ് [ഞാൻ  ഒരു ഗണേഷ്‌കുമാർ ഫാൻ ആണ്; ഒരിക്കലും  സത്യം സമ്മതിക്കില്ല്യ !!] . വിദേശത്ത് സ്ഥിരമായി തോൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പോലെ ഈ ലോകത്ത് മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം ആണല്ലോ. എന്നെ നിറഞ്ഞ മനസ്സോടെ, ആത്മാർഥമായി, എന്നും എപ്പോഴും എന്തിനും കൂടെനിന്ന് 'കാലുവാരിയ'  എന്റെ സഹമുറിയന്മാരെ പിരിഞ്ഞു; എന്റെ വിചാര, വികാര, വിഷാദ വിചിന്ദനങ്ങളും ആത്മഹർഷങ്ങളും തൊട്ടറിഞ്ഞ എന്റെ ഫ്ലാറ്റ് മുറി ഉപേക്ഷിച്ചു പുറത്തിറങ്ങിയപ്പോൾ ഞാൻ അറിഞ്ഞു, എനിക്ക് ഈ ലോകം എന്തെന്ന് കാട്ടിതന്ന എന്റെ നയനങ്ങളിലെ നനവ്‌. അപ്പോൾ നിങ്ങൾ  തെറ്റിധരിക്കും ഞാൻ സെന്റി ആയിട്ടാണ് എന്ന്. നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല്യ, തെറ്റിദ്ധരിക്കാൻ മാത്രമല്ലെ നിങ്ങൾക്കറിയൂ !! ശരിക്കും എന്റെ കണ്ണ് നിറഞ്ഞത്‌ റൂം വൃത്തിയാക്കിയപ്പോൾ പൊടി പോയിട്ടാണെന്നെ  ഞാൻ പറയു; എനിക്ക്  വിവാദം  ഉണ്ടാക്കണമല്ലോ [നിങ്ങൾക്കും ] !!


                                തിരുവനന്തപുരതേക്ക് വരുന്ന വഴി ഞാൻ പത്മനാഭസ്വാമിയുടെ സഹോദരഭവനത്തിൽ [തിരുപ്പതി] ഒന്ന് കയറി. തിരുവനന്തപുരത്തു ചൂടാണെന്ന് നേരത്തെ അറിഞ്ഞത് കൊണ്ടും, ഈ ലോകത്ത് 10 രൂപക്ക് മറ്റെവിടെ നിന്നും അത് സാദ്ധ്യ മല്ലാത്തത്  കൊണ്ടും ഞാൻ എന്റെ രോമകൂപങ്ങൾ തിരുപ്പതി ഭഗവാന് നൽകി യാത്രയായി. ഒരാൾ തന്റെ അഹങ്കാരത്തെയാണ്  [അഹംഭാവത്തെയും] മുണ്ഡനം ചെയ്യുന്നതിലൂടെ ത്യജിക്കുന്നത്‌ . പണ്ടേ വിനയശീലനായ ഞാൻ ഇപ്പോൾ മൊട്ടയടിച്ചു വിനയകുനിയനായി കുനിഞ്ഞാണ് നടക്കുന്നത് . ഇനിയും വിനയം കൂടിയാൽ എന്റെ തല നിലത്ത് തട്ടും !! എന്തായാലും  മൊട്ടയടി കൊണ്ട് 2 ഗുണങ്ങൾ ഉണ്ട്. ഒന്ന്  ചൂടിൽനിന്നുള്ള രക്ഷ; രണ്ടു, എന്റെ വായനക്കാർക്ക് പെട്ടെന്ന് കണ്ടാൽ മനസ്സിലാകില്ല്യ എന്നതിനാൽ ചൂടൻ സമ്മാനങ്ങൾ വാങ്ങാതെ ഒപ്പിക്കാം !!!


                             ഞാൻ പോന്നതും കർണാടകത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ Congress അധികാരത്തിൽ എത്തി . ലങ്കാലക്ഷ്മി പോയ ലങ്കയിൽ ഹനുമാന്മാർ വിളയാടുമല്ലോ ! ബെല്ലാരിയുടെ മൊത്തം എല്ലൂരി BJP ആർമാദിച്ചു; പാവം  മന്ദബുദ്ധിയായ രാജമാണിക്യത്തെ പോലും അവർ ബാക്കി വെച്ചിട്ടില്ല്യ, ആഭസന്മാർ ! ഇനി അടുത്തത് എന്താണാവോ Congress കാണിക്കാൻ പോകുന്നത്  ! ഇന്ത്യയെ മോഡിയെക്കൊണ്ട് മൂടിവെക്കാനാണ് BJPയുടെ  അടുത്ത നീക്കം. 1 ലക്ഷം കോടി കട്ടുമുടിച്ച ഊമയും ബദിരനുമായ ഒരു വൃദ്ധനേക്കാൾ നളതാണല്ലോ 'മൂടി ' എന്നാശ്വസിക്കാം !!! അതിനിടയിൽ അപ്പുറത്തെ വീട്ടിലെ ചൈനക്കാർ നമ്മുടെ പറമ്പിൽ തമ്പുകെട്ടി താമസം തുടങ്ങി എന്ന് കേട്ടു . തറവാട്ടിലെ മുത്തശ്സൻ പറഞ്ഞത് 'അഥിതി ദേവോ ഭവ' എന്നാണ്. അല്ലെങ്കിലേ കാതും നാവും പ്രവർത്തിക്കാത്ത അദ്ദേഹം ഈ 'മങ്കി കാപ്പ് ' തലയിൽ സ്ഥിരമായി വെക്കുന്നതിന്റെ ഗുട്ടൻസ് ഇനിയും പിടികിട്ടിയിട്ടില്ല്യ .പടിഞ്ഞാട്ടിൽ അട്ടം നോക്കി ഇറ്റാലിയൻ മദാമയുടെ വിളികാത്തു കിടക്കുന്ന അങ്ങേർക്ക് തറവാട്ടിലെ സ്ത്രീജനങ്ങളിൽ ചൈനക്കാർ വിത്ത് പാകി എന്ന് കേട്ടാലും കൂടുതലൊന്നും പറയാൻ കാണില്ല്യ . കൂടിവന്നാൽ വാകീറിയവൻ അന്നവും തരും എന്ന്  ആശ്വസിക്കുമായിരിക്കും !!!


                              ഇപ്പുറത്തെ വീട്ടിലും 'പാക്കി' രിമാരുടെ കാര്യം ഇതിലും കഷ്ട്ടം തന്നെ. തറവാട്ടിലെ മക്കളെല്ലാം തരം കിട്ടിയാൽ നിരങ്ങി നിരങ്ങി എങ്ങോട്ടെങ്ങിലും പോകും! ഇതുവരെ നടക്കാൻ അവർ പഠിചിട്ടില്ല്യ . നിരങ്ങിപ്പോയി മിണ്ടാതിരുന്നാൾ തരക്കേടില്ലായിരുന്നു; ഇതു തരം കിട്ടിയാൽ അപ്പുറത്തെ വീടിലെ ഉമ്മറത്ത്‌ നിരങ്ങിചെന്നു പടക്കവും പൊട്ടിക്കും!!!! വിഷുവെന്നൊ ക്രിസ്മസ് എന്നോ ഒന്നും അവർക്കില്ല്യ , സുരേഷ് ഗോപി സിനിമ പോലെ കണ്ടിടതെല്ലാം അവർക്ക് വെടി വക്കണം, അമിട്ടും പൊട്ടിക്കണം. ചൊദിച്ചാൽ ഇതൊക്കെ ദൈവം പറഞ്ഞിട്ടാണെന്ന് കണ്ണും പൂട്ടി ഒരു പറച്ചിലും. തികഞ്ഞ ദൈവവിശ്വാസികളാ മക്കൾ എല്ലാവരും, ദൈവം  പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ.  ഒരിക്കൽ പടക്കം പൊട്ടിച്ചതിനു തറവാട്ടിലെ വല്യേട്ടൻ 'കാസിം' മോനെ കയറിട്ടു ഉമ്മറത്തെ തൂണിൽ കെട്ടിയിട്ടതാണ് . ഇപ്പോഴും നാണമില്ലാതെ നിരങ്ങി വരവ് നിർത്തി ആണുങ്ങളെപ്പോലേ മുൻവാതിൽ തുറന്നു വരാൻ പഠിച്ചിട്ടില്ല്യ. കുറ്റം പറഞ്ഞിട്ട് കാര്യമില്ല്യ; കഴിഞ്ഞ ആഴ്ച അവരുടെ തറവാട്ടിൽ കാരണവരെ തിരഞ്ഞെടുക്കാൻ നടത്തിയ നര്ക്കെടുപ്പിൽ 151 % പോളിംഗ്  നടന്നു എന്ന് ഔദ്യോഗികമായി പ്രസ്താവിച്ച മിടുക്കരല്ലേ ; ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ .


                            ഇതൊന്നും കാണണ്ട, പുറത്തു പോകാം എന്ന് കരുതിയാലോ; 'ഒന്ന് വീതം മൂന്നു നേരം ' എന്നാ പോലെ ഡീസൽ വില കൂടിക്കൊണ്ടിരിക്ക്യാ സർക്കാർ . പണ്ട് പെട്രോൾ വില കണ്ട് ബോധം കേട്ടപ്പോളാണ് ഡീസൽ ജഗടം വാങ്ങിയത്. പെട്രോൾ കമ്പനികളും സ്വർണ്ണക്കടക്കാരും മത്സരിച്ചാണ്‌ ഇപ്പോൾ വില കുറക്കുന്നത്. പെട്രോൾ  ലിടറിനു 2 രൂപ കുറച്ചാൽ സ്വർണത്തിന് ഗ്രാമിന് 100  രൂപ കുറച്ചാണ്  പ്രതികാരം !! പക്ഷെ നമ്മുടെ ഓട്ടോക്കാർ തറവാടികൾ ആണുകേട്ടോ; അവർ എന്ത് വന്നാലും റേറ്റ് കുറക്കില്ല്യ. ലിറ്ററിന് 1 പൈസ കൂടുമ്പോൾ വൻ നഷ്ട്ടമാണെന്ന്  പറഞ്ഞു മിനിമം  ചാർജ് 5 രൂപ കൂട്ടുന്ന "തറവാടികൾ' പെട്രോളിന്  5 രൂപ കുറഞ്ഞപ്പോൾ തിരിച്ചറിഞ്ഞു  തങ്ങളുടെ വാഹനം ഇപ്പോൾ 'ഗ്യാസിലാണ്' ഓടുന്നത് എന്ന്. "Necessity ഈസ്‌ ദി മദർ ഓഫ്  Invention" എന്ന് വെറുതെയല്ല  പറയുന്നത് . ആ മദറെ ഒന്ന്  കണ്ടിരുന്നെങ്കിൽ  ..... !!!

                               എന്നാൽ ശെരി ഒരു ഫോണ്‍ വാങ്ങി കൂടുകാരോട് സംസാരിച്ചിരിക്കാം എന്ന്  കരുതി മൊബൈൽ കടയില എത്തി . അവിടെ ഉള്ള അത്യാധുനിക യന്ത്രങ്ങൾ എന്നെ ഭയചകിതനാക്കി. കൊറിയൻ മൊബൈൽ ഭീമന്മാരുടെ പുതിയ മാനസപുത്രനെ salesman എനിക്ക് പരിചയപ്പെടുത്തി . "സാർ ഇതിൽ  ഫോണ്‍ മാത്രമല്ല, ക്യാമറ, ബ്ലുടൂത്ത്, റേഡിയോ, ടിവി, മ്യൂസിക്‌ പ്ലയർ, ടോർച്,കലണ്ടർ ഒക്കെയുണ്ട്‌." ഞാൻ സ്തബിച്ചു നിൽക്കെ ഇതാവരുന്നു salesman ഒരു ചൈനീസ് മിടുക്ക്നെയും കൊണ്ട് !
"സാർ , ഇതിൽ നേരത്തെ പറഞ്ഞ ഫോണിന്റെ  ഫീച്ചറിന്റെ കൂടെ ഫ്രിഡ്ജ്‌ ,വാഷിംഗ്‌ മെഷീൻ, മിക്സി,കോഫി മേക്കർ, ട്രിമ്മർ, ടൂത്ത് ബ്രഷ്, വാട്ടർ ഹീറ്റർ, റോക്കറ്റ് ലോഞ്ചർ, റഡാർ, A K 47, ആറ്റം ബോംബ്‌  എന്നിവ കൂടെ  ഉണ്ട്. വില  നേരത്തെ കാണിച്ചതിന്റെ  5ഇൽ  ഒന്ന് . ഗ്യാരന്റി  ഇല്ല്യ ". ഇതു  കേട്ടതും ഞാൻ ജീവനും കൊണ്ടോടി !!!!


                             അങ്ങനെ കുറച്ചു മനസ്സമാധാനം തേടി ഞാൻ വൈകുന്നേരം എന്റെ  സുഹൃത്തിനേയും കൂട്ടി കോവളം കടപ്പുറത്തെ റോഡരികിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു. എന്റെ മുൻപിൽ ഇതാ കിടക്കുന്നു ഒരു പുതുപുത്തൻ  ഫെറാരി കാർ; 3-4 കൊടിയല്ലേ രൂപയുടെ മുതലല്ലേ അങ്ങനെ റോട്ടിൽ കിടക്കുന്നത് എന്നോർത്തപ്പോൾ എന്റെ മനസ്സിടറി . ഞാൻ കൗതുകം അടക്കാനാകാതെ ആ ആഡംബര നൗക ലക്ഷ്യമാക്കി നടന്നു . കാറിൽ ഒരു കുഞ്ഞു പൈയ്യൻ   സീറ്റിൽ ഇരിക്കുന്നു . അടുത്ത് ചെന്ന് നോക്കിയപ്പോൾ  മറ്റൊരു പെണ്‍പൈത്തൽ ഡ്രൈവിംഗ് സീറ്റിൽ ഒട്ടിപ്പിടിച്ചപോലെ ഇരിക്കിന്നു; രണ്ടാൾക്കും ഏറിവന്നാൽ 12 - 14 വയസ്സ് പ്രായം. അവരുടെ ഇരുപ്പും പിടിയും വലിയും കണ്ടപ്പോൾ രണ്ടാളും എന്തോ കളിപ്പാട്ടമോ ബലൂണോ മറ്റോ  തട്ടിപ്പറിക്കാനുള്ള  ശ്രമമാണെന്ന് ഞാൻ ഊഹിച്ചു.   ഈ പൈതങ്ങളെ ഒറ്റക്കാക്കി വിജനമായ വഴിയിൽ വണ്ടി ഇട്ടു  ബീച്ചിൽ നടക്കാൻ  ഇറങ്ങിയ പോയ മാതാപിതാക്കളുടെ ഉത്തരവാദിത്വം ഇല്ലായ്മ ഓർത്തു  ഞാൻ സഹതപിച്ചു. അവരെ ഉപദേശിക്കാൻ ഞങ്ങൾ തീരുമാനിച്ചു .


                          ആ 12  വയസ്സുകാരന്റെ അടുത്തുചെന്നു മാതാപിതാക്കളുടെ വിവരം അന്വേഷിക്കാൻ ഞാൻ കാറിനോടടുത്തു. എന്നെ കണ്ട മാത്രയിൽ ആ പെണ്‍കുട്ടി അലറി "ഡാർലിംഗ് വേഗം വണ്ടി വിട്, ആരോ നമ്മളെ കണ്ടു !!! "  പറഞ്ഞു  തീര്നില്ല, മുതുക്കാടിന്റെ 'വാനിഷിംഗ് ബ്യൂട്ടി' കണക്കെ  ആ കാർ നിന്നിടത് കുറച്ചു പുക മാത്രം അവശേഷിപ്പിച്ചു കടന്നു കളഞ്ഞു. പുകപടലങ്ങൾ നീങ്ങിയപ്പോൾ റോട്ടിൽ അവശേഷിച്ചത് അവർ ഉപേക്ഷിച്ച ആ ബലൂണ്‍ മാത്രം ആയിരുന്നു. അത് അടുത്ത് ചെന്ന് നോക്കിയ എന്റെ സുഹൃത്ത് എന്നോട് ഇങ്ങനെ ആക്രോശിച്ചു : "അടി കപ്പ്യാരെ കൂട്ടമണി; അൾത്താര ചെറുതാണേലും കർത്താവ് പൊന്കുരിശിലാ നിൽക്കണേ !! "


                        എവിടെ തിരിഞ്ഞാലും കൂട്ടമണികൾ അടിക്കുന്ന ഇക്കാലത്ത് ഒരു സാധാരണക്കാരന്  മണിയടി കേൾക്കാതെ  ഒരു ജീവിതം അസാധ്യമാണെന്ന തിരിച്ചരിവോടെ ഞങ്ങൾ ഒരു പൊതി കടലയും വാങ്ങി കടൽക്കരയിലൂടെ വിദൂരതയിലേക്ക് നടന്നു ........





                                                                                                                   - സ്വന്തം നിഖിൽ .





































നാം ആരെന്ന തിരിച്ചറിവ് ......


                                          ഒരു വ്യക്തിയുടെ ജനനം തികച്ചും ആകസ്മികമാണ്. എവിടെ, ആരായി, എപ്പോള്‍,എങ്ങിനെ   നമ്മള്‍ ജനിക്കുന്നു എന്നത് ആ കുസൃത്യ്ക്കുട്ടനായ എഴുത്തുകാരന്‍റെ നിശ്ചയം. എന്നാല്‍ അവിടെ തീരുന്നു അദ്ധേഹത്തിന്റെ കൈകടത്തല്‍... അതിനു ശേഷം അദ്ദേഹം നമുക്ക് വെച്ചുനീട്ടുന്നത് സ്വാതന്ത്ര്യത്തിന്റെ, സ്വതന്ത്ര ചിന്തയുടെ ഒരു വിശാല വേദിയാണ്. അതില്‍  ഒരു വേഷം സ്വയം തിരഞ്ഞെടുത്താടുകയാണ് നമ്മള്‍.. ഓരോരുത്തരും. ... അറിഞ്ഞോ അറിയാതെയോ   !! !! !!

                                     ജന്മസിദ്ധമായി നമുക്ക് പലര്‍ക്കും ലഭിക്കുന്ന സൌജന്യം ആണ് ജീവിത സാഹചര്യങ്ങള്‍... ചിലര്‍ക്ക് ആ സൗജന്യം വേണ്ട്വോളം ലഭിച്ചിരിക്കാം ,മറ്റു ചിലര്‍ക്ക് അതിന്‍റെ അളവ് കുറഞ്ഞുപോയി എന്നും വന്നേക്കാം. എന്നാല്‍ എല്ലാര്‍ക്കുമായി ഒരേ അളവില്‍ ലഭിച്ചിരിക്കുന്ന മറ്റൊന്നുണ്ട്; സ്വന്തമായി, വേരിട്ടുനില്‍ക്കുന്ന ഒരു വ്യക്തിത്വം വികസിപ്പിച്ചെടുക്കാനുള്ള ഒരു അവസരം. അത് വേണ്ട വിധത്തില്‍  ഉപയോഗിക്കുക, അതിലൂടെ ഒരു വ്യക്തിത്വം വികസിപ്പിക്കുക എന്നതാണ് ഓരോരുതരും എന്തായിതീരുന്നു എന്ന് തീരുമാനിക്കുന്നത് .  നമ്മള്‍  ഓരോരുത്തരും അത് പ്രയോഗത്തില്‍ വരുത്തുന്നത് പല തരത്തിലാണ്. ആരും തന്നെ അത് തീര്‍ത്തും ഉപയോഗിക്കാതിരുക്കുന്നുമില്ല, അറിഞ്ഞോ  അറിയാതെയോ നാം  ഓരോരുത്തരും തങ്ങളെ സ്വയം രൂപാന്തരപ്പെടുത്തുന്ന ഒരു റിയാലിറ്റി ഷോ ആണ് നമ്മുടെ ജീവിതം.

                                  എല്ലാ റിയാലിറ്റി ഷൊകളിയും എന്ന പോലെ ഈ ഷൊയിലും ട്വിസ്ടുകളും എലിമിനേഷനും  ഒക്കെ ഉണ്ട്. എന്നാല്‍ ഇതിലെ ജഡ്ജസ് ഇടക്കിടെ മാറിക്കൊണ്ടിരിക്കും എന്നൊരു പ്രത്യേകത കൂടെ  ഈ ഷൊക്ക്   ഉണ്ട്. 90 കളില്‍ ആ  കസേരകളില്‍ ഇരുന്നിരുന്നത് അധോലോക നായകന്‍മാരും രാഷ്ട്രീയ കോമരങ്ങളും ആയിരുന്നെങ്ങില്‍ ഇപ്പോള്‍ ആ സ്ഥാനത് ബഹുരാഷ്ട്ര കുത്തകകള്‍ കൂടെ സ്ഥാനം പിടിച്ചു  എന്ന വ്യത്യാസം ഉണ്ട്. അവരെ തൃപ്തിപ്പെടുത്താനാണ്`നാം ഇന്ന്‍ ആടുന്നതും പാടുന്നതും, പാട് പെടുന്നതും.

                       ഏതൊരു ഷോയ്ക്കും ഒരു അടിസ്ഥാന സ്വഭാവമുണ്ട്. അത് നമ്മളെ വില്‍പ്പനച്ചരക്കുകള്‍ ആക്കും. അതിലൂടെ നമ്മള്‍ പോലും അറിയാതെ ലാഭം കൊയ്യും. കൂട്ടത്തില്‍ അത് നമ്മളെ പരിപോഷിപ്പിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയാണ് എന്ന സത്കീര്‍ത്തി നേടുകയും ചെയ്യും. ഇവിടെയും കഥ മറിച്ചല്ല. നമ്മള്‍ കറുത്ത്  ഇരിക്കണോ, അതോ  വെളുക്കണോ; തടിച്ചവര്‍ മെലിയാണോ,മെലിഞ്ഞവര്‍ തടിക്കണോ; മുടിയുള്ളവര്‍ മോട്ടയാകണോ,മൊട്ടകള്‍ മുടിയുലച്ചു ആടി തിമിര്‍ക്കണോ, നമ്മള്‍ കണ്ണട  വെക്കണോ അതോ കണ്ണിനുള്ളില്‍ കണ്ണട കുഞ്ഞിനെ ഒളിപ്പിക്കണോ,നമ്മുടെ കുഞ്ഞുങ്ങള്‍ തറയില്‍ മൂത്രം ഒഴിക്കണോ അതോ അത് കൂടെ ഒളിപ്പിച്ചു വെച്ച് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു നടക്കണോ, എന്ന് തുടങ്ങി നമ്മുടെ മരണപ്പായില്‍ കിടക്കുന്ന മുത്തച്ഛന്‍മാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാണോ എന്നുവരെ അവര്‍ തീരുമാനിക്കുന്നു.

                 എങ്ങിനെ അവര്‍ക്ക് ഇതു സാധിക്കുന്നു! നമ്മള്‍ വളരെ കാര്യമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്. എന്താണ് അവര്‍ നമ്മളിലേക്ക് വരാന്‍ കാരണം? ഇന്ത്യ വളര്‍ന്നു പന്തലിച്ചതുകൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത്;അത്  അവര്‍ പറയുന്ന കാരണം. എന്തായിരിക്കും ശരിയായ കാരണം! ആലോചിച്ചു നോക്കൂ.

           അവര്‍ നമുക്കിടയില്‍ കണ്ടത് ഒരു തരം അരക്ഷിതാവസ്ഥ ആണ്. ഒരുവന് അവനായി അല്ലെങ്ങില്‍ അവളായി ഇരിക്കാനുള്ള ഭയം,അല്ലെങ്ങില്‍ 'അഹം' എന്ന അവസ്ഥ അനുഭവിക്കുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷിതതത്വം ഇല്ലായ്മ. അതിനെയാണ് അവര്‍ മുതലാക്കുന്നത്; അതിലാണ് അവര്‍ ലാഭം കൊയ്യുന്നതും. ഒരു ശരാശരി ഇടത്തരം ഇന്ത്യക്കാരന്‍ ഭക്ഷണത്തിന് ചെലവ് ചെയ്യുന്ന തുകയുടെ ഒപ്പമോ അതില്‍ കൂടുതലോ ആണ് സൌന്ദര്യ - ആരോഗ്യ പോഷണത്തിനായി ചിലവാക്കുന്ന തുക. ഒന്നാലോചിച്ചാല്‍  ഇതു സത്യമാണെന്ന് നിങ്ങള്‍ക്കും ബോധ്യമാകും. നമ്മള്‍ നമ്മളായി ഇരിക്കാന്‍ നാം എന്തിനു പേടിക്കണം,അല്ലെങ്ങില്‍ നാം ആരെ പേടിക്കണം !!  നമ്മള്‍ ഭാരതീയര്‍ ഭാരതീയരായി ഇരുന്നില്ലെങ്ങില്‍ പിന്നെ ആരുണ്ട്‌ നമ്മുടെ സംസ്ക്കാരത്തെ നിലനിര്‍ത്താന്‍!! നമ്മള്‍ അന്ധമായി പുറകേ പോകുന്ന പാശ്ചാത്യ സംസ്ക്കാരം കുടികൊണ്ടിരുന്ന പല രാജ്യങ്ങളും ഇന്നു നമ്മുടെ സംസ്ക്കാരത്തെ ആവാഹിക്കാന്‍ പെടാപ്പാട് പെടുന്ന ഇക്കാലത്ത് നാം 10 വര്‍ഷം മുന്‍പത്തെ അവരുടെ പരിഷ്ക്കാരത്തിന് പുറകേ പോയി ഇളിഭ്യരാകരുത്.


   
     നമ്മളെ ദൈവം ഈ രൂപത്തില്‍ ശ്രിഷ്ട്ടിച്ചതിനു പുറകില്‍ വ്യക്തമായ ഉദ്ദേശ്യങ്ങള്‍ ഉണ്ട്. മറ്റു പല വംശങ്ങളെക്കാളും രോഗപ്രതിരോധ ശക്തിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും മേധാശക്തിയും നമുക്കുണ്ട്. സായിപ്പിനോട്‌ സായിപ്പിന്‍റെ ഭാഷയിലും അറബിയോട് അദ്ധേഹത്തിന്റെ മാതൃഭാഷയിലും ചൈനക്കാരനോട് ചൈനീസിലും സംസാരിക്കുന്ന നമുക്ക് മുന്‍പില്‍ ലോകം സ്തബ്ധരായി നില്‍ക്കുന്ന ഇക്കാലത്ത് നാം ഒരു ആഗോള നായകരാണ് എന്ന തിരിച്ചറിവാണ് ആവശ്യം; പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കപ്പല്‍ കയറിയ സായിപ്പ്  ഉപേക്ഷിച്ച കോട്ടിനോടും,   തീന്മേശ മര്യാതകളോടും, വിദേശ മദ്യത്തോടും, പകുതി മനസ്സിലാകാത്ത പാശ്ചാത്യ സംഗീതത്തോടും ഉള്ള അന്ധമായ അഭിനിവേഷമല്ല !


                                 എപ്പോഴെങ്ങിലും നമ്മള്‍ എന്തിനു ജീവിക്കുന്നു എന്ന് നാം ചിന്ദിക്കേണ്ടീയിരിക്കുന്നു. വെറുതെ ഉണ്ടും  ഉറങ്ങിയും കുടിച്ചും കൂത്താടിയും  മലം തുപ്പുന്ന ഒരു യന്ദ്രമായി ജീവിച്ചു തീര്‍ക്കേണ്ട ഒന്നല്ല നമ്മുടെ ഈ ജീവിതം. മരണക്കിടക്കയില്‍ കിടന്നു പുറകോട്ടു ഓര്‍മയുടെ തോണി തുഴയുമ്പോള്‍ നമ്മളാല്‍ ജീവിതം എന്തെന്നറിഞ്ഞ, ജീവിതത്തിന്‍റെ മധുരം  നുണഞ്ഞ, നമ്മള്‍ കാരണം ഒരു ജീവിതം ലഭിച്ച ഒരു മുഖമെങ്കിലും ഇല്ലെങ്ങില്‍ സ്വയം പറയേണ്ടിവരും, " പാഴായി പോയ ജന്മം" എന്ന്. അന്ന് ആ കുറ്റബോധം അകറ്റാനുള്ള ത്രാണി ഉണ്ടയിക്കോളണം എന്നില്ല്യ, സമയവും ! നമ്മുടെ ജീവിതം നമ്മുടെ ഇഷ്ട്ടങ്ങള്‍ അനുസരിച്ച് ചിലവാക്കാനുള്ള നമ്മുടെ സ്വകാര്യതയാണ്‌; അവിടെ നമ്മെ നിയന്ത്രിക്കാന്‍ മറ്റൊരുവനെ ചുമതലപ്പെടുത്തുന്ന അടിമത്വം നാം തിരിച്ചറിയണം.  നമുക്കാര്‍ക്കും നമ്മുടെ അടുത്ത തലമുറകള്‍ക്കും  ആ ദുരവസ്ഥ ഉണ്ടാകാതിരിക്കട്ടെ !




                                                                                                     - സ്വന്തം നിഖില്‍...

                   

                                       

ഭാരതീയ സ്ത്രീകളും നമ്മുടെ സാംസ്ക്കാരിക പൈതൃകവും.


                               
                       ഏതൊരു മനുഷ്യന്‍റെയും ജനനത്തിന് പുറകില്‍ നിന്നേ തുടങ്ങുന്നു സ്ത്രീയുമായുള്ള സഹവാസം. മനുഷ്യ ജന്മം തന്നെ ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു കടം വീട്ടലാണ് . ഒരു ജന്മം തന്നതിന്‍റെ, 10 മാസം നൊന്ദു പ്രസവിച്ചതിന്റെ, വയര്‍ വിശക്കാതെ, അംഗഭംഗം വരാതെ, മഴയും വെയിലും മറ്റു പ്രപഞ്ച ശക്തികളുടേയും ആക്രമണത്തിന് വിട്ടുകൊടുക്കാതെ, ഈ ലോകത്ത് ലഭിക്കുന്ന ഏറ്റവും ശക്തമായ സംരക്ഷണ വലയം തീര്‍ത്തതിന്റെ, ഒരു മേല്‍വിലാസം നല്‍കിയതിന്‍റെ കടം തീര്‍ക്കല്‍!!!!!!!!!! ഒരര്‍ത്ഥത്തില്‍ ആ കടം വീട്ടുന്നതോടെ ഒരു മനുഷ്യജന്മം സഫലമാകുകയാണ്, മോക്ഷം  നേടുകയാണ്‌........  ആ മോക്ഷപ്രപ്തിയുടെ പാത അടുത്ത തലമുറയ്ക്ക് ശരിയായ അര്‍ത്ഥത്തില്‍  പകര്‍ന്നു കൊടുക്കുക എന്ന കര്‍മ്മം കൂടെ നിര്‍വഹിക്കുക എന്ന കടമ കൂടെ നമ്മില്‍ അന്ദര്‍ലീനമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ആര്‍ഷ ഭാരത സംസ്ക്കാരം തന്നെ ഈ അലംഘ നീയ നിയമത്തില്‍ അധിഷ്ഠിതമാണ്. 'പിതാ രക്ഷതി കൗമാരേ ; ഭര്‍തൃ രക്ഷതി യൗവനേ ; പുത്രോ രക്ഷതി വാര്‍ദ്ധഘ്യേ ... ' എന്ന് മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്നതും ഈ ഒരു അര്‍ത്ഥത്തിലാണ്.

                          പണ്ട് വേദകാലം മുതല്‍ക്കേ  സ്ത്രീയുടെ സംരക്ഷണം എന്നും നമ്മള്‍ ഭാരതീയര്‍ മുന്‍ഗണനയോടെ കണ്ടിരുന്നു.  ഒരു സ്ത്രീ നശിച്ചാല്‍ ഒരു ഭവനം നശിച്ചു; ഒരു ഭവനം നശിച്ചാല്‍ ഒരു കുലം  നശിച്ചു; ഒരു കുലം നശിച്ചാല്‍; ഒരു ഗ്രാമം നശിച്ചു; ഒരു ഗ്രാമത്തിന്റെ നാശം നാടിന്‍റെ  നാശത്തിനുള്ള വളമാകുകയും ചെയ്യുന്നു .ചുരുക്കത്തില്‍, ഒരു ദേശത്തെ  സ്ത്രീ എന്ന് സ്വന്തത്ര അല്ലാത്തകുന്നുവോ; എന്ന് അവള്‍ മാനസികമോ , ശാരീരികമോ, അധ്യത്മികാമോ ആയ നാശത്തെ നേരിടുന്നുവോ; അന്ന് ആ ദേശത്തിന്‍റെ  നാശം സുനിശ്ചിതമയി എന്ന് അനുമാനിക്കാം. സംസ്ക്കാര രഹിത്യമുള്ള  ഒരു തലമുറയ്ക്ക് ഒരു തരത്തിലും സമ്പല്‍സമൃദ്ധി പ്രാപ്യമാകില്ല്യ . സംസ്ക്കാരം എന്നത് ആര്‍ജിച്ചുഎടുക്കേണ്ട ഒരു ഗുണമാണ്. അതൊരിക്കലും വിലക്ക് വാങ്ങാനാകില്ല്യ . അത് വിലക്ക് വാങ്ങാന്‍  മാത്രം അത്രയും സമ്പന്നരുമല്ല  ഇന്നത്തെ മനുഷ്യരാശി .  

                                  ഇതെല്ലാം സത്യം എന്നിരിക്കേ സ്ത്രീകള്‍ പറയ്യുന്നതെല്ലാം  അപ്പാടെ അങ്ങ് വെള്ളം ചേര്‍ക്കാതെ വിഴുങ്ങണം എന്നല്ല ഞാന്‍ അര്‍ഥമാക്കുന്നത്. 'നാരികള്‍ നാരികള്‍ നാനാവിപത്തിന്റെ നാരയവേരുകള്‍ ' എന്ന്  പറഞ്ഞതും ഈ സംസ്ക്കാരത്തിന്റെ വളര്‍ച്ചയുടെ പടവുകളില്‍ ആണ്. 'പെണ്‍ ബുദ്ധി പിന്‍ ബുദ്ധി' എന്നും അത് നമ്മളോട്  പറഞ്ഞിട്ടുണ്ട്. ഈ അടുത്ത ഇടക്ക് ദല്‍ഹി മുഖ്യമന്ത്രി ഷീലാമ്മ പറഞ്ഞിരുന്നു ഒരു ആറു പേരുടെ ശരാശരി കുടുംബത്തിനു  ഒരു മാസം ജീവിക്കാന്‍ 3000 രൂപ മതി എന്ന്. അത്  ഞാന്‍ മുകളില്‍  പറഞ്ഞ വസ്തുതയെ ഊട്ടി ഉറപ്പിക്കുന്നു. ആ കണക്കു പ്രകാരം  500 രൂപക്ക് ഒരാള്‍ക്ക്‌  ഒരു മാസം ജീവിക്കാമെത്രെ ! ഒരു ദിവസംതെ ചിലവിനു  16 രൂപ എന്നകണക്ക് അത്  വെച്ച് 2 നാരങ്ങാ സോഡാ കുടിക്കാന്‍ കഷ്ട്ടിച്ചു തികയും ! ഒരു ശരാശരി ഭാരതീയന്‍ ദിവസം 2 നാരങ്ങാ സോഡ കുടിച്ചാല്‍ മതി എന്നൊരു വനിതാ മുഖ്യമന്ത്രിക്ക് മാത്രമേ  ചിന്തിക്കാനാകു.

               നമ്മുടെ എല്ലാവരുടേയും മനസാക്ഷിയെ പിടിച്ചു കുലുക്കിയ മറ്റൊരു സംഭവം കൂടെ നമ്മുടെ സ്വന്തം ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങേറി . അതെ ഡല്‍ഹി rape case തന്നെ . ഡല്‍ഹിയില്‍ rape  ഒരു സ്ഥിരം സംഭവമാണ്;നമ്മുടെ നാടിന്‍റെ സാംസ്ക്കാരിക  സിരാകേന്ദ്രമാണല്ലോ അവിടം ! എന്നാല്‍  മേല്‍പ്പറഞ്ഞ സംഭവത്തിന്‌  ഒരു സ്ഥിരം  പല്ലവിയെക്കാള്‍ പ്രൗഠി ഉണ്ടായിരുന്നു . നമ്മള്‍ കുറേകൂടെ  വികസിത രാജ്യം എന്ന പദവിയോട് അടുത്തു എന്ന് ബോധ്യപ്പെടുത്തും വിധം നമ്മുടെ  സഹോദരന്മാര്‍ പെരുമാറി. ന്യായീകരണം അര്‍ഹിക്കുന്നില്ലെങ്ങിലും മദ്യത്തിന്‍റെ സ്വാധീനത്തില്‍ ചെയ്യുന്ന ലൈംഗിക കടന്നാക്രമണം എന്നതിന് ഇതിലും  എത്രയോ മാന്യത അവകാശപ്പെടാനുണ്ട്.

             വിശന്നു വലഞ്ഞപ്പോള്‍ ഭക്ഷണം തട്ടിപ്പറച്ചു കഴിച്ചു  എന്നത് പിന്നെയും മനസിലാക്കാം; എന്നാല്‍ ആഹാരം കഴിച്ചതിനു ശേഷം ആ പാത്രം ചവിട്ടി ഉടച്ചുകളയുക; അതില്‍ സുഷിരങ്ങള്‍ ഉണ്ടാക്കി രസിക്കുക  എന്നത്  തികഞ്ഞ നന്ദികേടാണ്, മനസാക്ഷിയില്ലയ്മയാണ് ! ആ നന്ദികേടിനെതിരെയാണ് ഭാരത സമൂഹം ഒന്നടങ്കം അണി നിരന്നത്. രാജ്ഞിയാല്‍ വളര്‍ത്തപ്പെട്ടവനെ ഒരുവളെ രാജ്ഞി കണക്കെ കാണാന്‍ കഴിയു! സംസ്ക്കര സമ്പൂര്‍ണമായ ഒന്നിലധികം പൈതൃകം അവകാശപ്പെടാനുള്ള ഒരു പറ്റം നാരാധമാന്മാരാണ് ആ ചടങ്ങിന്‍റെ ആധിധേയര്‍ എന്നത് പകല്‍ പോലെ വ്യക്തം! "പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഞങ്ങള്‍ ക്ഷമിക്കും; എന്നാല്‍ അതിനുശേഷം അരങ്ങേറിയ വികൃതി ഞങ്ങള്‍ ക്ഷമിക്കല്ല്യ" എന്നതായിരുന്നു സദാചാരത്തിന്റെ ജീവിച്ചിരിക്കുന്ന കാവല്‍ ഭടന്മാരുടെ  നിലപാട്. ആ യുദ്ധത്തിനു ചുക്കാന്‍ പിടിക്കാന്‍ ഡല്‍ഹിയിലെയും മുംബയിലെയും ഒരു പഞ്ചനക്ഷത്രഹോട്ടലുകളും ഒഴിവാക്കാതെ,  എണ്ണിയാല്‍ ഒടുങ്ങാത്തവരുടെ കൂടെ ശരീരം പങ്കുവെച്ച് കോടികള്‍ സമ്പാദിച്ച 90 കളിലെ ഭാരതത്തിലെ അറിയപ്പെടുന്ന നക്ഷത്ര വേശ്യകളുടെ നീണ്ടനിര കൂടെ  അണിനിരന്നു ; അവര്‍ക്ക് പിന്തുണ പ്രാഘ്യാപിച്ചുകൊണ്ട് ഈ തലമുറയിലെ അവരുടെ പിന്‍മുറക്കാരികള്‍!!!!!..,അവര്‍ പൂര്‍വികരേക്കാള്‍ പ്രസിദ്ധരാണ്  !!!! അതോടെ രംഗം വികൃതമായി. എങ്ങനെ ഭാരതത്തിലെ യുവതികളുടെ മാനം രക്ഷിക്കാം എന്ന് മേല്‍പ്പറഞ്ഞ മാന്യര്‍ അശോകാ ഹോട്ടലിലെ സ്യുട്ടില്‍ രാത്രി മുഴുവന്‍ ഇരുന്നും കിടന്നും ചിന്തിച്ചു. യഥാര്‍ത്ഥ സംഭവത്തെ വെല്ലുന്ന പീഡന പരമ്പരകള്‍ ആ രാത്രികളില്‍ അരങ്ങേരി എന്നാണ് ക്രൈം റിപ്പോര്‍ട്ടര്‍ നന്ദകുമാറിന്റെ അവകാശവാദം !!


           അതിനിടെ ഗരം മസാലയുടെ നാട്ടില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രം പീഡിപ്പിച്ചവര്‍ വഴിയില്‍ വലിച്ചെറിഞ്ഞു എന്നും അത് കരസേന തിരയുകയാണ് എന്നും വാര്‍ത്തകള്‍ പരന്നു. അതിനിടയില്‍ ആ പാത്രം കണ്ടുപിടിക്കുന്നവര്‍ക്ക് സര്‍കാര്‍ ഇനാം പ്രഘ്യാപിച്ചു എന്നും കേള്‍ക്കാനിടയായി !! ഇതിനിടെ പീഡനത്തിനു ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ദിവ്യായുധത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നു. ചിലതിനു ഒരു ഗ്യാസ് കുറ്റിയേക്കാള്‍ വലുപ്പം ഉണ്ടായിരുന്നു !!മസാലയില്‍ ഒടുവിലത്തേത് പെണ്‍കുട്ടിയുടെ ഫോട്ടോ ആണ്. വ്യത്യസ്തങ്ങളായ 3 ചിത്രങ്ങള്‍ വിഡ്ഢി ആയ ഈയുള്ളവന്‍ തന്നെ കാണാനിടയായി. ഇതില്‍ ലാഭം കൊയ്തത് മാധ്യമങ്ങള്‍ ആണ്. അവര്‍ 2 ആഴ്ച ആര്‍മാദിച്ചു. ആ പെണ്‍കുട്ടിയുടെ മാനം ചാനലുകളില്‍ പലതവണ പിച്ചിച്ചീന്ദപ്പെട്ടു. അക്ഷരാര്‍ദ്ധത്തില്‍ അപ്പോളാണ് ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ശാരീരിക പീഡനങ്ങളില്‍ തളരാതിരുന്ന അവള്‍ മാധ്യമപീഡനത്തില്‍ തകര്‍ന്നു പോയി.

         ഒടുവില്‍ അവളുടെ മാനം വിറ്റുതിന്നത് രാഷ്ട്രീയക്കാരാണ്. സ്വന്തമായി മാനം ഇല്ലാത്തതുകൊണ്ട് ആര് അപമാനിക്കപ്പെട്ടാലും അവര്‍ അതില്‍ ഇടപെടും. ഇല്ലാത്തവനല്ലേ അതിന്‍റെ വില അറിയൂ !!!! നാറിയ രാഷ്ട്രീയക്കളികള്‍ക്ക് ഒടുവില്‍ അവളെ ചികിത്സിക്കാന്‍ എന്ന വ്യജേന സിങ്കപൂര്‍ക്ക് നാടുകടത്തി. സിങ്കപ്പൂര്‍ക്ക് പോകുന്നതിന്റെ ഒരു ദിവസം മുന്‍പേ മരണമടഞ്ഞ ആ ശരീരത്തെ നാടുകടത്തി സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ വിയര്‍ത്തു. ഒടുവില്‍ അവിടെവെച്ചു മരണം സ്ഥിതീകരിച്ചത് ഡല്‍ഹിയിലെ സങ്കര്‍ഷം കുറക്കാനാണെന്ന് അറിയാത്തവര്‍ ഉണ്ടാകില്ല്യ. ഇനി ഏറിയാല്‍ 1 ആഴ്ചത്തെ പ്രതിഷേധം; അതിനൊടുവില്‍ ലോക്സഭയില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്കിന് ഒരു വിഷയം;അതിലും അധികം ഒരു പ്രാധാന്യം ഈ വിഷയത്തിനു ഭാരതീയ മനസ്ക്ഷിയില്‍ ഉണ്ടാകില്ല്യ, അടുത്ത പീഡന പരമ്പര അരങ്ങേറും വരെയെങ്ങിലും. 'മാതാ പിതാ ഗുരു ദൈവം'  എന്ന് പഠിച്ച് വളര്‍ന്ന ഒരു തലമുറയില്‍ നിന്നാണ് ഈ നിലവാരം കുറഞ്ഞ ചെയ്തി എന്നത് അങ്ങേയറ്റം അപമാനകരവും അത്ഭുതകരവും ആണ്.

             ഈ ദുരവസ്ഥ ഒരു വൃണം ആണ്. ഒരിക്കലും ഉണങ്ങാത്ത ഈ വൃണം ബാധിച്ചിരിക്കുന്നത് നമ്മുടെ നാടിന്‍റെ മനസാക്ഷിയില്‍ ആണെന്നതാണ് നാം തിരിച്ചറിയാത്തത്. അതാണ്‌ നമ്മുടെ  ഏറ്റവും വലിയ ശാപവും. നമ്മള്‍ ഈ ദുരവസ്ഥയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.  ഒരു ശരാശരി ഭാരത സ്ത്രീയുടെ മാനം ഇപ്പോള്‍   ഒരു ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയിലെ ബ്ലാക്ക്‌ ബോര്‍ഡ്‌ പോലെയാണ്. ആര്‍ക്കും എന്തും കുത്തി വരച്ചു വൃത്തികേടാക്കാം, എന്തും എഴുതി വെക്കാം; അടുത്ത ദിവസം ബോര്‍ഡ്‌ മായ്ക്കുമ്പോള്‍ എല്ലാം പഴംകഥ ആയി മാറും. പിന്നെയും അതില്‍ പുതിയ എഴുത്തുകള്‍ തെളിഞ്ഞും മാഞ്ഞും കൊണ്ടേയിരിക്കും. നമ്മുടെ മനസ്സും അത് പോലെ ആയി മാറിയിരിക്കുന്നു . വിസ്മ്രിതിയുടെ മാറാലക്കെട്ടുകള്‍ പുതച്ച മനസ്സില്‍ ഉറങ്ങുന്ന മനസാക്ഷിയെ വിളിച്ചുണര്‍ത്താന്‍ ആര്‍ക്കാണ് സമയം, സമയം  ഉണ്ടായാല്‍ തന്നെ എവിടെ താല്‍പ്പര്യം !!

          യുദ്ധം വരുമ്പോഴും, ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ്‌ വരുമ്പോളും മാത്രം ഭാരതീയരില്‍ കാണുന്ന ഒരു അസുഘമായി ദേശസ്നേഹം മാറിയിരിക്കുന്നു. രാഷ്ട്രത്തിന്റെ  അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ക്ക് തോക്കിനു പകരം കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്തു ബാക്കി വന്ന കോടികള്‍ സ്വിസ് ബാങ്കില്‍ ഇട്ട  ദേശസ്നേഹികളുടെ കുടുംബങ്ങള്‍ ഭരിക്കുന്ന നാട്ടില്‍, പട്ടിണിപ്പാവങ്ങള്‍ക്ക് മൊബൈല്‍ നല്‍കി വിശപ്പടക്കി ,ലക്ഷം കോടി രൂപയുടെ അഴിമതി നടത്തുന്ന ഭരണകര്‍ത്താക്കള്‍ ഉള്ള നാട്ടില്‍, കാലിത്തീറ്റ വരെ കട്ട് വില്‍ക്കുന്ന കന്നുകാലികള്‍ ഭരണ യന്ത്രം തിരിക്കുന്ന അഹിംസയുടെ വിളഭൂമിയില്‍ പണത്തിനായി പെറ്റമ്മയെ വില്‍ക്കാന്‍ മടിയില്ലാത്ത ഒരു സമൂഹം വളര്‍ന്നു വരുന്നത് ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ഭാവിയില്‍ പിതാവ് ആരെന്നറിയാത്ത ഒരു പറ്റം കൂട്ടിക്കൊടുപ്പുകാരുടെ നാടായി ചരിത്രം വിധി എഴുതും.  വിദേശ നിക്ഷേപം ഒഴുകുന്ന ടുറിസം മേഘലയായി കണ്ടു അതിനേയും നമ്മള്‍ വെള്ളപൂശും എന്നുറപ്പ്.

           തലയ്ക്കു മീതേ വെള്ളം വന്നാല്‍ അതിനു മീതെ തോണി എന്ന പഴയ പ്രയോഗത്തിന് ഇന്നു പ്രസക്തിയില്ല. ഇന്നത്തെ സമൂഹത്തിന്‍റെ തലക്കകത്ത് വരെ വെള്ളമാണ്. ആ അബോധാവസ്ഥയില്‍ നിന്നുണര്‍ന്നു വ്യക്തമായ ലക്ഷ്യപ്രാപ്തിക്കായി പ്രയത്നിക്കാന്‍ യുവാക്കളെ നയിക്കാന്‍ നമുക്കൊരു വിവേകാനന്ദനോ, യേശു ക്രിസ്തുവോ, ഗൗതമ ബുദ്ധനോ ഇന്ന്‍  ഇല്ല്യ. ആത്മഉല്‍ബോധിത യുവത്വം എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഉണ്ടാക്കുക ശ്രമകരമാണ്. സ്വന്തം  കര്‍മമണ്ഡലത്തെക്കുറിച്ച് ബോധ്യമുള്ള യുവത്വം സ്വയം സൃഷ്ട്ടിക്കുക എന്നതാണ് ഒരേയൊരു പോംവഴി. അത്തരം യുവത്വം നമ്മള്‍ ഓരോരുത്തരുമാണ്. ആ തിരിച്ചറിവോടെ ഒരു നവയുഗ ഭരതതിനായി, സംസ്ക്കാര സമ്പൂര്‍ണ ഭരതതതിന്നായി നമുക്കണിചേരാം.




                         
                                                                                                       - സ്വന്തം നിഖില്‍.....