This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

" പ്രണയരോഗം ! "


                                                                        ... ... ...    ചിലപ്പോള്‍ അങ്ങനെയാണ്; നമ്മള്‍ എന്ത് ചെയ്യുന്നു എന്ന് നമുക്കുതന്നെ മനസ്സിലാകാത്ത അവസ്ഥ. എന്നാലും നമ്മള്‍ എന്തൊക്കെയോ  ചെയ്തു  കൊണ്ടിരിക്കും.  അത് മനസ്സിലാകുന്നത്‌ കൂടെ ഉള്ളവര്‍ക്കയിരിക്കും എന്ന് മാത്രം. അതാണ്‌ ജീവിത യാഥാര്‍ത്ഥ്യം. അതിന്റെ പരാകാഷ്ട്ടയാണ് പ്രണയം എന്ന മാസ്മരിക വൈകാരിക അവസ്ഥ. ഒരേ സമയം വേദനയും സന്തോഷവും ഏകാന്തതയും സുഖസാമീപ്യവും നല്‍കാന്‍ മറ്റൊന്നിനും കഴിയില്ല എന്നാണ് ഈ വിഷയത്തെക്കുറിച്ച് പണ്ഡിതന്‍മാര്‍ പറയുന്നത്. അനുഭവസ്തരും അതിനോട് യോജിക്കുന്നു !


                                                                    വൃദ്ധനെ യുവാവക്കാനും, യുവാവിനെ സന്ന്യാസിയാക്കാനും, സന്ന്യാസിയെ ഗ്രിഹസ്ഥാശ്രമി ആക്കാനും കഴിവുള്ള ആ അവാജ്യ അവര്‍ണനീയ വികാരവിസ്മ്രിതി തന്നെയാണ് ഇവിടുത്തെ വിഷയവും.  നമുക്ക് ഒന്ന് പുറകോട്ട് സഞ്ചരിക്കാം. ഇപ്പോഴത്തെ വര്‍ദ്ധഘ്യ ദുരവസ്തയില്‍നിന്നും ശൈശവത്തിന്റെ പ്രസരിപ്പിലീക്ക് . . . . . . സ്വപ്നങ്ങളുടെ പരുദീസയിലീക്ക്, ഉന്മാദത്തിന്റെ പാരമ്യത്തിലേക്ക് !! !!


                                                                    പണ്ടൊക്കെ എഴുത്തും വായനയും അറിഞ്ഞു തുടങ്ങുന്ന കാലത്താണ് ഈ അസുഖം സാധാരണയായി പിടിപെടാറുള്ളത്;  എന്നാല്‍ ഈ 3G യുഗത്തില്‍ എല്ലാം ഫാസ്റ്റ് ആണ്, സ്വപ്നത്തെക്കാള്‍ പ്രബലമാണ് യാഥാര്‍ഥ്യം! LKG യില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്ന അറുപതുകാരനെ UKG യില്‍ പഠിക്കുന്നവന്‍ ഭീഷണിപ്പെടുത്തുന്നു; "അവള്‍ എന്റെ പെണ്ണാണ്‌, നീ അവളോട്‌ അടുക്കുന്നത് എനിക്കിഷ്ട്ടമല്ല" എന്ന് പറയാന്‍ തക്കവണ്ണം   നമ്മള്‍ പുരോഗമിച്ചു. രണ്ടാം ക്ലാസ്സില്‍ ടീച്ചര്‍ക്ക് പ്രേമലേഘനം കൊടുക്കുന്നവന്‍ സച്ചിനും അഭിഷേക് ബച്ചനും ആകാമെങ്കില്‍ എന്തുകൊണ്ട് എനിക്കായിക്കൂട എന്ന് ചിന്തിക്കാന്‍ വളര്‍ന്നതില്‍ സ്വന്തം  മാതാപിതാക്കള്‍   അഭിമാനിക്കുന്ന സുവര്‍ണകാലം.


                                                                   നഗ്നത മറക്കാന്‍ ശ്രമിച്ചാല്‍ ശ്രമിക്കുന്നയാല്‍ 'പഴഞ്ജന്‍' ആയിപ്പോകുന്ന ഇക്കാലത്ത് ഗേള്‍ ഫ്രണ്ടും ബോയ്‌ ഫ്രണ്ടും ഇല്ലെങ്ങില്‍ ജീവിചിട്ടു എന്ത് കാര്യം എന്നതാണ് അവസ്ഥ! പണ്ടൊക്കെ ബാങ്ക് ബാലന്‍സും, വീടിന്റെ വലിപ്പവും, കഴുത്തിലെ സ്വര്‍ണമാലകളുടെ  എണ്ണവും വണ്ണവും ഒക്കെ അന്തസ്സിന്‍റെയും അഭിമാനത്തിന്റെയു ഗോപുര സ്തംഭങ്കളായിരുന്നെങ്കില്‍  ഇന്നു നേരത്തെ പറഞ്ഞ 'വേതാള' ഫ്രെണ്ടുകളുടെ എണ്ണമാണ് അന്തസ്സ് വെളിവാക്കുന്നത്! വിക്രമാദിത്യന്‍ വേതാളത്തേ കൊണ്ട്നടന്നതു പോലെയാണ് ഇന്നത്തെ യുവതലമുറയിലെ ഭൂരിഭാഗവും 'ഗേള്‍/ബോയ്‌' ഫ്രെണ്ടുകളെ കൊണ്ട് നടക്കുന്നത്. ഒരിക്കല്‍ പുറത്തു കയറിയാല്‍ കഥ തീര്‍ന്നത് തന്നെ. ബാധ കൂടിയാല്‍   ഒഴിപ്പിക്കം; മന്ദ്രവാദി സീരിയാല്കളും  മണിച്ചിത്രത്താഴിന്‍റെ മലയാളം/തമിഴ്/തെലുങ്ക്/ഹിന്ദി പതിപ്പുകളും കാരണവന്മാര്‍ ഉണ്ടാക്കിയത്കൊണ്ട് രക്ഷയായി; എന്നാല്‍ ബോധത്തോടെ കയറ്റുന്ന ഈ ബാധ അങ്ങനെയൊന്നും വിട്ടു പോകില്ല.


                                                             ബാധ കയറിയത് മനസ്സിലാക്കലാണ് ഏറെ   ശ്രമകരം; ചില പൊടിക്കൈകള്‍ പണ്ടിതന്‍മാര്‍ അതിനും കണ്ടുപിടിച്ചു എന്നതാണ് ആശ്വാസകരമായ പുതിയ വിശേഷം. താഴെ പറയുന്ന ചില ഉദാഹരണങ്ങള്‍  ഈ രോഗം ആരംഭത്തിലേ  മനസ്സിലാക്കാന്‍ സഹായിക്കുമത്രേ !


ആദ്യ  ഘട്ടം :



  • സ്ഥിരമായി  പത്തു മണിക്ക് ഉറങ്ങുന്ന വ്യക്തി രാത്രി 3  മണിക്കു  അങ്ങോട്ടും  ഇങ്ങോട്ടും നടക്കുന്നതായി കാണപ്പെടുക !
  • പഴയ പ്രണയഗാനങ്ങളും   എട്ടു നിലയില്‍ പൊട്ടിയ പ്രണയ സിനിമകളും തുടര്‍ച്ചയായി കാണുക.
  • ഒരു കാര്യവുമില്ലാതെ പൈങ്കിളി പ്രണയ വചനങ്ങള്‍ അസ്ഥാനത്ത്  നിക്ഷേപിക്കുക.
  • പുരുഷന്മാര്‍ ഷേവ്ചെയ്യല്‍, തലമുടി വെട്ടല്‍ തുടങ്ങിയവ ഉപേക്ഷിക്കുക; സ്ത്രീകള്‍ കുളി, തുണി അലക്കല്‍ തുടങ്ങിയവ വിസ്മരിക്കുക.
  • വെറുതേ മേലോട്ടു നോക്കിയിരിക്കുക/ ചിരിക്കുക/ കരയുക.
  • ഒരു പ്രകോപനവും ഇല്ലാതെ ദേഷ്യപ്പെടുക; ചിലപ്പോള്‍ ആക്രമിക്കുക !! 

ഒടുക്കത്തെ  ഘട്ടം :

  • മൊബൈല്‍   ഫോണിനെ  സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുക.
  • അടച്ച മുറികളില്‍ മാത്രം ആശ്വാസം കണ്ടെടെത്തുക.
  • നിശ്ശബ്ധമായി  മാത്രം ഫോണില്‍ സംസാരിക്കുക. 
  • ദൈവം വിരല്‍ തന്നത് മെസ്സേജ് അയക്കാന്‍ മാത്രം ആണെന്ന് തിരിച്ചറിയുക.    
  • പ്രഭാദത്തില്‍ കൈ വിരലുകള്‍ നീര്കൊണ്ട് വീര്‍ക്കുകയും കണ്ണുകള്‍ ഉറക്കക്കുറവിനാല്‍ ചെറുതാവുകയും  ചെയ്യുക.
  • ഉറ്റമിത്രങ്ങളെ ബദ്ധശത്രുക്കളായി കാണുക. 
  • സ്വയം മറ്റുള്ളവരില്‍നിന്നും അകലുക. 
  • ഏകാന്തത  മാത്രം ഇഷ്ട്ടപ്പെടുക.
  • താന്‍ ഒറ്റയ്ക്ക് ആണെന്നും കൂടെ ഉള്ളവര്‍ തന്നെ മനസ്സിലാക്കാന്‍ കഴിവ് ഇല്ലാത്തവരാനെന്നും തിരിച്ചറിയുക !
  • ഉപദേശങ്ങള്‍  തെറി ആണെന്ന് തോന്നുക. 
                                       
                                                                 
                                                             ഇതില്‍ ആദ്യത്തെ ഘട്ടം ആണെങ്കില്‍ മാത്രം കൂടെ ഉള്ളവര്‍ ഉപദേശം വിളമ്പി രോഗിയെ   അനുനയിപ്പിക്കാന്‍  ശ്രമിക്കുക. ഒടുക്കത്തെ  ഘട്ടം എത്തിയാല്‍ പിന്നെ എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുക ! രണ്ടാം ഘട്ടത്തില്‍ ഉപദേശം വിളമ്പി ശശി ആകാന്‍ നില്‍ക്കാതിരിക്കാന്‍ കൂടെ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം രോഗി ഏതു നിമിഷവും VIOLENT ആകാം!  പിന്നെ പിടിച്ചാല്‍ കിട്ടില്ല. രോഗിയെ അനുനയിപ്പിക്കാന്‍ യേശുദാസിന്‍റെ പഴയ ഹിന്ദി/തമിഴ്/മലയാളം പ്രണയ ഗാനങ്ങള്‍ നിര്‍ത്താതെ കേള്‍പ്പിക്കുന്നത് നന്ന്.   'DR. ലവ്' മാര്‍  ഒരുപാടുള്ള ഇക്കാലത്തു രണ്ടാം ഘട്ടത്തിനും ചികിത്സ ഉടന്‍ വരും എന്ന് നമുക്ക് ആശ്വസിക്കാം !


                                                               സന്തോഷ്‌ പണ്ഡിറ്റ്‌ ഇല്ലാതെ ഇന്നത്തെ കാലത്ത് ഒന്നും പൂര്‍ണം ആകില്ലല്ലോ. മൂപ്പരുടെ ഒരു പഞ്ച് ഡയലോഗോടെ  ഞാന്‍ നിര്‍ത്തുന്നു;

 "ക്രീം ബിസ്ക്കറ്റില്‍  ക്രീം ഉണ്ടെന്നു കരുതി ടൈഗര്‍ ബിസ്ക്കറ്റില്‍ ടൈഗര്‍ ഉണ്ടെന്നു ആരും ധരിക്കരുത് ! " 

       


                                                                                    - സ്വന്തം നിഖില്‍ .




തള്ളേ കലിപ്പ് തീരണില്ലല്ലാ . . . . . !!!!

                                        അങ്ങനെ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഞാന്‍ വീണ്ടും ഒരു ബ്ലോഗ്‌ എഴുതാന്‍ നിര്‍ബന്ധിതനായി.

                                        ചെന്നൈ ജീവിതത്തിലെ അവിഭാജ്യ  ഘടകവും എന്റെ അന്നേരത്തെ നിദ്രാവിഹീന രാവുകളിലെ സന്ദത സഹാചാരിയുമായിരുന്ന "നിഷാദ്" എന്ന ചെറുപ്പക്കാരനെ ഞാന്‍ ആദ്യം നിങ്ങള്‍ക്ക്   പരിചയപ്പെടുത്താം. ആളൊരു കൊച്ചു സുന്ദരക്കുട്ടപ്പന്നാണ്,സരസന്‍, സ്നേഹവത്സലന്‍‍.

                                      ഞങ്ങള്‍ ഒരുമിച്ചു ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്താത്ത  ആഗോള വിഷയങ്ങലോന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല. ബിന്‍ ലാദന്റെ പ്രശനത്തിനു അമേരിക്ക പരിഹാരംകാണുന്നതിനു വര്‍ഷങ്ങള്‍ക്കുമുന്പേ ഞങ്ങള്‍ അത് പരിഹരിച്ചു കഴിഞ്ഞിരുന്നു! Recession ഇന്ത്യയെ എത്രത്തോളം ബാധിക്കുമെന്നും അതെങ്ങനെ ഒഴിവാക്കാമെന്നും  ഒരുപക്ഷെ ആദ്യം ലോകത്തോട് വിളിച്ചു പറഞ്ഞത് ഞാങ്ങളായിരിക്കും. അങ്ങനെ ഞങ്ങള്‍ ഭാവിയുടെ വഗ്ദാനങ്ങളായി ഒത്തൊരുമിച്ചു ജീവിച്ച കാലം.

                                       അതിരാവിലെ സുഘമായി കിടന്നുറങ്ങുന്ന എന്നെ സ്നേഹത്തോടെ ചവിട്ടി എഴുന്നേല്‍പ്പിച്ചു MARINA ബീച്ചില്‍ ഓടാന്‍ കൊണ്ടുപോകുമായിരുന്നു ആ സ്നേഹ സമ്പന്നന്‍. ഭാരതത്തിന്റെ സാമ്പത്തിക സ്തിഥി [എന്‍റെയും] നന്നായറിയാവുന്നത് കൊണ്ടാകണം അവന്‍ ഓട്ടോയില്‍ ഒറ്റയ്ക്ക് തിക്കിത്തിരക്കി പോകാറുള്ള എന്നെ ആള്‍ത്തിരക്കില്ലാത്ത  ബസ്സിന്റെ പുറത്തെ കമ്പിയില്‍ കയറ്റി വിടാറുണ്ടായിരുന്നു  ! അതാണ്‌ സ്നേഹം !

                                         എന്റെ DIET ഇത്ര കണ്ടു കണ്ട്രോള്‍ ചെയ്തിരുന്ന ഒരാള്‍ വേറെ ഇല്ല. ഞാന്‍ വാങ്ങുന്ന ബിരിയാണി സ്വയം കഴിച്ചു അവന്‍റെ ഇഡലി എനിക്ക്  തന്നു അവന്‍ എനിക്ക് വേണ്ടി  ത്യാഗങ്ങള്‍ സഹിക്കുമായിരുന്നു! തികച്ചും ഒരു സാത്വിക ത്യാഗി! ചുരുക്കത്തില്‍ എന്റെ ചെന്നൈ ജീവിതം നിഷാദ് ഇല്ലെങ്ങില്‍ പൂര്‍ണമാകില്ല എന്നോറ്റവാക്കില്‍ പറയാം.

                                          അങ്ങനെ ഉള്ള അവന്റെ വിവാഹമാണ് ഇന്ന്. ഒരു മാസം മുന്‍പേ എനുക്കു വളരേ ഗംഭീരമായ ക്ഷണം ലഭിച്ചതാണ്. എന്ത് വന്നാലും ഞാന്‍ വിവാഹത്തിനെത്തും എന്നു  വാക്കും കൊടുത്തതാണ്. അനന്ദപുരിയിലെ അവന്റെ വീട്ടിലീക്ക് ഐടി  നഗരത്തില്‍ നിന്നും എങ്ങിനെ പോകും എന്നാലോചിച്ചപ്പോള്‍ ആണ് എനിക്ക ആ മഹാനുഭാവന്റെ ഫോണ്‍ വരുന്നത്. "അളിയാ നിഷാദിന്റെ കല്യാണത്തിന് നമുക്കൊരുമിച്ചു പോകാം; ഞാന്‍ എന്തായാലും പോകുന്നുണ്ട്; ഒറ്റയ്ക്ക് പോകുന്നത് റിസ്ക്‌ ആണ്. നീ വരില്ലേ എന്റെ കൂടെ?? ??"

                                         'രോഗി ഇചിച്ചതും വൈദ്യം കല്‍പ്പിച്ചതും ചിക്കന്‍ ബിരിയാണി' എന്നു പറഞ്ഞ പോലെയായി എന്റെ അവസ്ഥ. ഞാന്‍ ആ ഓഫ‍ര്‍  രണ്ട്ട് കയ്യും നീട്ടി സ്വികരിച്ചു .  ഒറ്റക്കുള്ള യാത്രയെക്കാള്‍ എന്തുകൊണ്ടും നല്ലതാണല്ലോ ഒരുത്തന്‍ കൂടെ ഉള്ളത് എന്നു ആശ്വസിച്ചു. അങ്ങനെ വെള്ളിയാഴ്ച വൈകുന്നേരം  യാത്ര  തുടങ്ങാന്‍ ഞങ്ങള്‍ ഉറപ്പിച്ചു. മഹാനുഭാവന്‍ അത് സമ്മതിക്കുകയും ചെയ്തു.

                                        അങ്ങനെ ബുധനാഴ്ച ആയി . ഞാന്‍ പോകാനുള്ള  ഒരുക്കങ്ങള്‍  പൂര്‍ത്തി ആക്കി. മഹാനുഭാവനെ വിളിച്ചു ഒന്നുകൂടെ യാത്രയുടെ കാര്യം   ഒര്മപ്പെടുതി. മഹാനുഭാവന്‍ ഫുള്‍ റെഡി. ഞാന്‍ മണവാളനെ വിളിച്ചു  അവിടുത്തെ വിവരങ്ങള്‍   തിരക്കി, അവനും കല്യാണത്തിന് ഫുള്‍ റെഡി. അവന്‍റെ സംസാരത്തില്‍ അങ്ങിങ്ങായി നാണം കളിയാടി. അവനു നാണവും മാനവും വന്നു തുടങ്ങിയതില്‍ ഞാനും സന്തോഷിച്ചു. തേജഭായ് സിനിമയിലെന്നപോലെ എല്ലാവരും  ഹപ്പിയോടു ഹാപ്പി.

                                      വ്യാഴാഴ്ച ഞാന്‍ മഹാനുഭാവനെ വിളിച്ചു നേരത്തെ ഉറങ്ങാന്‍ അപേക്ഷിച്ച്. പാവം നാളെ കുറെ DRIVE ചെയ്യേണ്ടതല്ലേ! ഉറങ്ങി ഫ്രഷ്‌ ആയിക്കോട്ടെ എന്ന് കരുതി. മഹാനുഭാവന്‍ അതും സമ്മതിച്ചു.അവന്‍ എത്ര നല്ല മനുഷ്യനെന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഇത്ര നല്ല ഒരു കൂട്ടുകാരനെ കിട്ടിയതില്‍ സ്വയം അഭിമാനിച്ചു.

                                     അങ്ങനെ അവസാനം എല്ലാവരുടെയും പ്രിയപ്പെട്ട വെള്ളിയാഴ്ച വന്നെത്തി. ഞാന്‍ നേരത്തെ ഓഫീസില്‍ എത്തി അന്ന്. കാരണം പലതാണ്; നിഷാദിന്റെ കല്യാണ യാത്ര, കേരളത്തിലീക്കുള്ള സ്വര്‍ഗീയ യാത്ര  പിന്നെ വെള്ളിയാഴ്ച എന്ന  നിത്യ ഹരിത സൗഭാഗ്യവും ! സന്തോഷിക്കാന്‍ ഇതില്‍പരം  മറ്റെന്തു വേണം? BBC ന്യൂസ്‌ കണ്ട രായപ്പനെപ്പോലെ ഞാന്‍ തുള്ളിച്ചാടി. വെള്ളിയാഴ്ച രാവിലെ ഞാന്‍ മഹാനുഭാവനെ വിളിച്ചു ഒരു 6 മണിക്ക്  യാത്ര തുടങ്ങുന്ന കാര്യം ഉറപ്പു വരുത്തി. മഹാനുഭാവന്റെ ഉറപ്പിനു ശങ്കര്‍ സിമെന്റി നേക്കാള്‍  ഉറപ്പു! ഞാന്‍ പറഞ്ഞാല്‍ ചന്ദ്രനില്‍ പോകാനും മഹാനുഭാവന്‍ തയ്യാര്‍.

                                     അങ്ങനെ വൈകീട്ട് 5 മണിക്ക് ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി. നേരത്തെ പറഞ്ഞ പോലെ 6 മണി ആയപ്പോള്‍ റെഡി ആയതിനു ശേഷം ആ മാന്യദേഹത്തെ വിളിച്ചു വരവിന്റെ പുരോഗതി അന്വേഷിച്ചു. കുറച്ചു പണി ഉണ്ടെന്നും ഇറങ്ങാന്‍ ഒരല്‍പം വൈകുമെന്നുമുള്ള   വിനയാന്വിതന്റെ  തിരുവചനം ആണ് എനിക്ക് ലഭിച്ചത്.  തികച്ചും സ്വാഭാവികം. ഒന്നോ രണ്ടോ മണിക്കൂര്‍ വൈകിയാലും സാരമില്ല എന്ന് ഞാനും പറഞ്ഞു. മനുഷ്യന്റെ കാര്യമല്ലേ.

                                    10 മണി ആയിട്ടും ദര്ശനം ലഭിക്കാഞ്ഞതിനാല്‍ ഞാന്‍ വീണ്ടും എന്റെ പ്രിയ മിത്രത്തെ വിളിച്ചു. "അളിയാ ഒരു മണിക്കൂര്‍ കൂടെ വേണം" എന്നാണ്  എനിക്കപ്പോള്‍ അറിയാന്‍ ആയതു. സാരമാക്കണ്ട ഡിന്നര്‍ കഴിച്ചിട്ട് വാ, എന്നിട്ട്  നമുക്ക്  പോകാം എന്ന് ഞാനും പറഞ്ഞു. ധീര്‍ഘ യാത്ര ആണല്ലോ, വിശപ്പ്‌ ഒരു തടസം ആകര്തല്ലോ ! ഫുള്‍ പ്ലാന്നിംഗ്, ഞങ്ങളെ സമ്മതിക്കണം !

                                  സമയം 1 മണി കഴിഞ്ഞു. പ്രിയ തോഴന്റെ യാതൊരു വര്‍ത്തമാനവും ഇല്ല. അവസാനം യാത്ര കാലത്താക്കാം എന്ന് തീരുമാനിച്ച ഞാന്‍ അദ്ധേഹത്തെ വിളിച്ചു. ഫോണ്‍ പക്ഷെ ആരും എടുത്തില്ല. തിരക്ക് കാരണം ആയിരിക്കും എന്ന് കരുതി  ഞാന്‍ ഒരു മെസ്സേജ് അയച്ചു. "രാവിലെ പോകാം, ഉറങ്ങി ഫ്രഷ്‌ ആയിട്ട് വരൂ" എന്നായിരുന്നു മെസ്സേജ്. കല്യാണം ഞായറാഴ്ച ആണല്ലോ, രാവിലെ പോയാലും ധാരാളം മതി.  എന്റെ പ്ലനിങ്ങില്‍ എനിക്ക് തന്നെ അഭിമാനം തോന്നി. മഹാനുഭാവന്‍ അതിനും റെഡി !

                                 
                                ഒട്ടും ബോറടി ഇല്ലാതെ  സൂര്യന്‍  ആ ശനിയാഴ്ചയും രാവിലെ തന്നെ കിഴക്ക് വെള്ള കീറി, പാവം!  അത് കൊതിയൂടെ ഞാന്‍ നോക്കിക്കണ്ടു, മറ്റൊരു പാവം ! അപൂര്‍വ്വം ആയാണ് ഞാനതൊക്കെ നേരില്‍ കാണാറുള്ളത്‌. ധീര്‍ഘ  യാത്ര ഉള്ളതിനാല്‍ ഞാന്‍ കുളിച്ചു ഫ്രഷ്‌ ആയി ബ്രേക്ക് ഫാസ്റ്റ്‌ കഴിക്കാന്‍ ഇറങ്ങി. പോകുന്ന വഴിക്ക് മഹാനുഭാവനെ ഞാന്‍ വിളിച്ചു. താന്‍  ഇപ്പോഴും ഓഫീസില്‍ ആണെന്നും ഉടനെ ഇറങ്ങുമെന്നും ഉള്ള  ദുഃഖ  വാര്‍ത്ത‍  ഞാന്‍ ശ്രവിച്ചു. പാവം, എന്തൊരു ജോലി ആണിത് എന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തു. പക്ഷെ ഫോണിലൂടെ കേട്ട വാഹനങ്ങളുടെ ശബ്ദം എന്നെ തെല്ലൊരു സംശയത്തില്‍ ആക്കി.


                                  ഞാന്‍ ഇപ്പോള്‍ പുറത്തൊരു ചായ കുടിക്കാന്‍ വന്നതാണെന്ന സുഹൃത്ത് വചനം ആ സംശയത്തെ മാച്ചു കളഞ്ഞു. മിത്രം പറഞ്ഞത് പോലെ 10 മണിക്കുള്ള അവന്റെ വരവും കാത്തു ഞാന്‍ മുറിയില്‍ കുത്തി  ഇരുന്നു. സമയം 11 ആയി 12 ആയി. ആരെയും കാണുന്നില്ല. ഫോണ്‍ വിളിച്ചിട്ട് ആരും എടുക്കുന്നുമില്ല. എന്റെ മെസ്സജുകള്‍  നിരര്ധകങ്ങള്‍ ആകുന്നു. ഉടനെ എന്റെ മനസ്സിനെ ശാന്തം ആക്കിക്കൊണ്ട്  ഇതാ ഒരു ഫോണ്‍ കാള്‍. തനിക്കൊരു ക്ലയിന്റ്റ്‌ കാള്‍ ഉണ്ടെന്നും അത് കഴിഞ്ഞാലുടന്‍ ഇറങ്ങുകയാണെന്നും ആയിരുന്നു അതിന്റെ രത്ന ചുരുക്കം. വിളിച്ചത്  ആരാണെന്നു  പറയേണ്ടതില്ലല്ലോ ! അതെ, മഹാനുഭാവന്‍ തന്നെ. അപ്പോള്‍ സമയം ഉച്ചയ്ക്ക്1 മണി.

                                   സുഹൃത്തിനോട്‌  ഊണ് കഴിച്ചു വരാന്‍ പറഞ്ഞു ഞാന്‍ ആഹരത്തിലേക്ക് കടന്നു. സമയം 2 കഴിഞ്ഞു, 3 ആയി. സമയം നീങ്ങുന്നത്‌ ഒഴിച്ചാല്‍ വേറെ മാറ്റങ്ങള്‍ ഒന്നും  ഇല്ല്യ.    യാത്ര നടക്കില്ല എന്ന് ഏകദേശം ഉറപ്പായി. സാരമില്ല, എന്നാലും 2  ദിവസമായി ഓഫീസില്‍ ഇരിക്കുന്ന എന്റെ സുഹൃത്തിന്റെ അവസ്ഥ ഓര്‍ത്തു ഞാന്‍ ദുഖിച്ചു. സന്ധ്യക്ക് ഞാന്‍ എന്റെ പ്രാര്‍ഥനയില്‍ നിഷാദിന്റെ ഭാവി ശോഭനമാക്കാന്‍ ദൈവതോടാവശ്യപ്പെട്ടു. കൂടെ എന്‍റെ മഹാനായ കൂട്ടുകാരന്‍റെ ജോലി ഭാരം കുറയ്ക്കാനും അവനു മനശ്ശാന്തി നല്‍കാനും ഞാന്‍ പരമാത്മാവിനോട് അപേക്ഷിച്ചു.


                                   എന്‍റെ പ്രാര്‍ത്ഥന കഴിയും മുന്‍പേ എന്‍റെ ഫോണ്‍ ചിലക്കാന്‍ തുടങ്ങി. എന്‍റെ ഒരു കൂട്ടുകാരനാണ്, മഹാനുഭാവന്റെയും. കുശലം അന്വേഷിക്കാന്‍ വിളിച്ചതാണ്. ആ സംഭാഷണത്തില്‍ ഇദ്ദേഹം മഹാനുഭാവനെ രാവിലെ കണ്ടിരുന്നെന്നും അപ്പോള്‍ ആ തിരുമേനി തന്റെ ഏറ്റവും പുതിയ പ്രാണപ്രേയസിയുമായി കറങ്ങാന്‍ പോകുകയുംയിരുന്നെന്ന്‍ ഞാന്‍ അറിഞ്ഞു. അപ്പോള്‍ അതായിരുന്നു അവന്‍റെ 2 ദിവസമായുള്ള തിരക്കേറിയ ജൊലി ! പാക്കാ പ്രൊഫഷണല്‍ !അവനെ ഞാന്‍ ഇനി എന്ത് പറയാന്‍. അവന്റെ അച്ഛനെ വളരെ അടുത്തറിയാം,ഇല്ലായിരുന്നെങ്ങില്‍ . . . . . . . !! !! !!


                                 രാത്രിയുടെ അന്ത്യയാമങ്ങളില്‍ മഹാനുഭാവന്‍ എന്നെ വിളിച്ചു. താന്‍ ഇപ്പോള്‍ ഓഫീസില്‍ നിന്നും ഇറങ്ങിയാതെ ഉള്ളു എന്നും താന്‍ അതീവ ക്ഷീനിതനാനെന്നും എന്നെ അറിയിക്കുകയായിരുന്നു ഉദ്ദേശ്യം.   "രണ്ട് ദിവസം മുഴുവന്‍ ഇങ്ങനെ OFFICE ഇല്‍ ഇരുന്നിട്ടും ക്ഷീണിചില്ലെങ്കിലേ അല്ബുധമുള്ളൂ " എന്ന് ഞാനും അങ്ങ് കാച്ചി. ഭാവിയില്‍ എങ്ങനെ തുടര്‍ച്ചയായി OFFISIL ഇരിക്കരുതെന്നും ഇടക്കിടെ റെസ്റ്റ് എടുക്കണമെന്നും ഒരു ഉപദേശവും ഫ്രീ ആയി കൊടുത്തു. അല്ലെങ്കിലും അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംസ്ക്കാര സമ്പൂര്‍ണമായ ഒരു പൈത്രികം അവകാശപ്പെടാന്‍ ഇല്ലാത്തതിന്റെ പ്രശനമാകും. അതൊരു കുറ്റമല്ലല്ലോ! പാവം !

                              പണ്ട് CANCER‍ വന്നപ്പോള് ‍തന്‍റെ ബ്ലഡ്‌ മൊത്തം മാറ്റി ആ മരാരോഗത്തെ തോല്പ്പിച്ചവനാണ് മഹാനുഭാവന്‍ എന്ന് ഞാന്‍ ഓര്‍ക്കണമായിരുന്നു. ടര്‍ബോ ചാര്‍ജര്‍ കൈകൊണ്ടു ട്യുന്‍ ചെയ്യാന്‍ ഉള്ള രഹസ്യവിദ്യ ഈലോകത്ത് അറിയാവുന്നത് ഇദ്ദേഹത്തിന് മാത്രമാണ് എന്നത് ഞാന്‍ മറന്നു.
                                
                              ഇനി ഇതേ മഹാനുഭാവന്റെ കൂടെ ഞാന്‍ ഗോവ ട്രിപ്പ്‌ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇനി അപ്പോള്‍ മൂപ്പര്‍ എത്ര ദിവസം ഓഫീസില്‍ ഇരിക്കും എന്ന് കണ്ടറിയണം. ! :)

NOTE: ഈ കഥയും അതിലെ എല്ലാ കഥാപത്രങ്ങളും തികച്ചും യാഥാര്‍ത്ഥ്യമാണ്.

[ നിരന്ദരമായി ഇങ്ങനെ OFFISIL ഇരിക്കുന്ന എന്റെ സുഹൃത്തുക്കളോടോര് അപേക്ഷ. ദയവു ചെയ്തു ഇനി ആരുടേയും വഴി മുടക്കികള്‍ ആകാന്‍ നില്‍ക്കരുത്‌. ബാക്കി ഉള്ളവരെ അവരുടെ പാട്ടിനു വിടു പ്ലീസ്. ]


                                                                                                                                                           - സ്വന്തം നിഖില്‍.

സിന്ദഗി നാ ജിലേബി കുമാരാ ... ... ...

                                              .. .. .. ഒരു ഇടവേളക്കു ശേഷം ഞാന്‍ ഇതാ വീണ്ടും വരികയാണ് ; ഒരു പുത്തന്‍ BLOG എഴുതി നിങ്ങളുടെ മനസ്സമാധാനം വീണ്ടും നശിപ്പിക്കുക എന്നതാണ് ലക്‌ഷ്യം. ആദ്യമേ പറഞ്ഞു കൊള്ളട്ടെ; ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം അല്ലേ അല്ല. 

                                              പേരില്‍ പറഞ്ഞപോലെ ഇതു അവന്റെ കഥയാണ്‌, കുമാരന്‍റെ. നിങ്ങള്‍ക്കറിയാം കുമാരനെ, ഒരു ജിലേബി തിന്നുന്ന ലാഘവത്തോടെ ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവനാണ് കുമാരന്‍. [എന്റെ പോന്നു ഫെമിനിസ്റ്റ് സുന്ദരികളെ, എന്തുകൊണ്ട് ഞാന്‍ കുമാരിയുടെ കഥ എഴുതിയില്ല എന്ന് ആവും നിങ്ങള്‍ ഇപ്പോള്‍ ചിന്തിച്ചത്; വിവാദങ്ങള്‍ ഇവിടെ തുടങ്ങുന്നു. വെറുതെ ഇരിക്കുമ്പോള്‍ ഇതൊരു മഹാ സംഭവമാക്കി എന്നെ മറ്റൊരു സന്തോഷ്‌ പണ്ഡിറ്റ്‌ ആക്കും എന്ന വിശ്വാസത്തില്‍ അഹങ്കാരിയായ ഞാന്‍ തുടരട്ടെ ....!]

                                            അവെനെല്ലാം തമാശയാണ്. നേരം വെളുക്കുന്നത്‌ [അത്യപൂര്‍വ്വം ആയി കാണുന്ന കാഴ്ച] മുതല്‍ അസ്തമയം വരെ കണ്ണുകള്‍ കൊണ്ട് ഒപ്പി എടുക്കുന്നതെല്ലാം വെറും തമാശയായി മാത്രം കാണാന്‍ കഴിയുക എന്നതാണ് അവന്റെ കഴിവ്, കഴിവുകേടും!! തെറ്റിധാരണ വേണ്ട, രാത്രികളില്‍ കാണുന്നതും മൂപ്പര്‍ക്ക് തമാശ തന്നെ ! ഒരു കാര്യവുമില്ലെങ്കിലും എന്തിനോ തിളയ്ക്കുന്ന സാംബാര്‍ കണക്കെ അവന്‍ അന്നും ഒരു ഉച്ച ആയപ്പോള്‍ എഴുന്നേറ്റു. തന്‍റെ ആത്മീയ പാനീയമായ കട്ടന്‍ ചായ സ്വയം ഉണ്ടാക്കിക്കുടിച്ചു സ്വയം പര്യാപ്തമായ ഒരു ഭാരതം സ്വപ്നം കണ്ട് അവന്‍ അവന്റെ തിരക്കേറിയ ദൈനന്ദിന വൃത്തികളിലീക്ക്  കടന്നു.     

                                             പറയാന്‍ മറന്നു, നമ്മുടെ കുമാരന്‍റെ വാസം അമേരിക്കക്ക് തൊട്ടടുത്തുള്ള ബാംഗ്ലൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കേട്ടോ. ആള് മോഡേണ്‍ ആയ മലയാളി യുവത്വത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്, ചുരുക്കത്തില്‍ നിങ്ങളെപ്പോലെ ഒരു അട്ടര്‍ വേസ്റ്റ് ! രാവിലെ എപ്പോഴോ ആരോ കൊണ്ടുവന്ന ന്യൂസ്‌ പേപ്പറിലൂടെ കന്നോടിച്ചപ്പോഴാ ആ വാര്‍ത്ത‍ അവനെ സ്പര്‍ശിച്ചത്; കല്യാണ്‍ സില്‍ക്സിന്റെ ഉത്ഘാടനം നമ്മുടെ പ്രിയപ്പെട്ട മന്ത്രി നിര്‍വഹിക്കുന്നു. ഫോട്ടോയും ഉണ്ട്ട്ടോ, ഒട്ടും മോശം വരുത്തിയിട്ടില്ല. കുറച്ചു ദിവസമായി മറ്റൊരു ആഭാസന്‍ TVയില്‍ സദാസമയം അവന്റെ അമ്മയെക്കൊണ്ടും അമ്മുംമെകൊണ്ടും നടന്നു പറയിക്കുകയായിരുന്നു അവനാണ് ഉത്ഘാടനം എന്ന്. അത് കാണുന്നവര്‍ക്ക് തന്നെ മടുത്തു തുടങ്ങി, അപ്പോള്‍ ആ കടയുടെ മുതലാളി ഒന്ന് മാറ്റി ചിന്ദിച്ചതില്‍ കുറ്റം പറയാന്‍ പറ്റില്ല. ഒരു ഊച്ചാളിക്ക് ഉത്ഘടിക്കാന്‍ ഉള്ളതാണോ തന്റെ സ്ഥാപനം എന്ന് അയാള്‍ ചിന്ദിച്ചതില്‍ എന്താണ് തെറ്റ്? പക്ഷെ ഉടമ മാന്യനാട്ടോ, നേരത്തെ പറഞ്ഞ ഊച്ചാളിയെ ഉത്ഘാടനത്തിനു വിളിച്ചു മുന്‍പില്‍ നിര്‍ത്തി, പാവം കുറേ ആഗ്രഹിച്ചതല്ലേ, അവനൊരു ബുദ്ധി വികാസം ഇല്ലാത്തവന്‍ ആണെങ്കിലും പാവമല്ലേ, ചേതമില്ലാത്ത ഒരു സഹായമല്ലേ, നടക്കട്ടെ.

                                               പത്രം മടക്കിവെച്ചു TV വെച്ചപ്പോള്‍ ഇതാ നമ്മുടെ ഊചാളിയുടെ കുടുംബസമേതമുള്ള അഭിമുഖം. കൂടെ ഉള്ളത് ഭാരതം 200 വര്‍ഷം മുടിപ്പിച്ച വിദേശരാജ്യത്തിന്‍റെ സ്വന്തം ചാനലില്‍ [ACC എന്നോ BCC എന്നോ മറ്റോ ആണ് പേര്!]  അടിമപ്പണി എടുക്കുന്ന സഹധര്‍മ്മിണി. ആ തരുണീമണിക്ക് മുന്‍പില്‍ നമ്മുടെ ഊച്ചാളി എത്രയോ മാന്യന്‍, സംസ്ക്കാര സമ്പന്നന്‍, യോഗ്യന്‍ ! അഭിമുഖം നടത്തുന്നത് കേരളത്തിന്റെ സ്വന്തം ബ്രിട്ടാനിയ, കട്ടക്ക് നില്‍ക്കുന്ന മറ്റൊരു ഊച്ചാളി ! അതൊരു പ്രകടനം തന്നെ ആയിരുന്നു. ശരിക്കും ഒരു ഉശിരന്‍ കിടമത്സരം. ആരാണ് ഇതില്‍ തനിത്തറ, ആരാണ് മികച്ച ഊച്ചാളി എന്നറിയാന്‍ കുമാരന്‌ വളരെ കഷ്ട്ടപ്പെട്ടേണ്ടി വന്നു. അവസാനം ബ്രിട്ടാനിയയെ മലര്‍ത്തി അടിച്ചു നമ്മുടെ ചുണക്കുട്ടന്‍ വിജയശ്രീലാളിതനായി. കേരളത്തില്‍ തനിക്കാരും ഭീഷണി ഇല്ലെന്നു താന്‍ ഒരു മഹാ പ്രസ്ഥാനമാണെന്നും സ്വയം പ്രഘ്യാപിച്ച അവന്റെ വിനയത്തിനു മുന്പിലാണ് ബ്രിട്ടാനിയയുടെ അടിത്തറ [ഒരു തറക്ക് അടിത്തറ ഉണ്ടാകുമോ എന്നത് ചോദിച്ചു ഇവിടെ വിവാദം ഉണ്ടാക്കാന്‍ മടിക്കരുത്, വിവാദം ഉണ്ടാക്കിയേ ഞാന്‍ അടങ്ങു!] പത്മനാഭസ്വാമി  ക്ഷേത്രത്തിലെ നിലവറ കണക്കെ പൊളിഞ്ഞു അടങ്ങിയത്! അവസാനം തീട്ടകൂമ്പാരത്തിനു മുകളിലെ ചെറി കണക്കെ ഊച്ചാളിയുടെ ഗാനമേളകൂടെ ആയപ്പോള്‍ സംഗതി കിടിലന്‍. ഇനി ബ്രിട്ടാനിയ കുറച്ചു കാലത്തിനു ആരെയും അഭിമുഘിക്കില്ല ! അവനു അത് തന്നെ വേണം.

                                            അങ്ങനെ TV ഓഫ്‌ ചെയ്തു ഇന്റെര്‍നെറ്റിന്റെ അഗാധ തലങ്ങളില്‍ ഊളിയിട്ടു ഇറങ്ങാന്‍ കുമാരന്‍ തീരുമാനിച്ചു. പണ്ടു നാട്ടിന്‍പുറത്ത് ഒരു പണിയുമില്ലെങ്ങില്‍ വല്ല പടതോ പറമ്പിലോ പോയി മനസ്സമാധാനമായി ഇരിക്കാമായിരുന്നു. എന്ന് അത് കാണുന്നത് ആല്‍ബങ്ങളിലും സിനിമയിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളിലും മാത്രമാണല്ലോ!ഇപ്പോള്‍ ഒരു പണിയുമില്ലാത്ത ഏതൊരു തെണ്ടിയും പണ്ടാരമടങ്ങുന്നത് ഇന്റെര്‍നെറ്റിലെ ഏതെങ്കിലും വേസ്റ്റ് സൈറ്റുകളില്‍ ആണല്ലോ. കഞ്ഞിക്കു വകയില്ലേലും സാരമില്ല; ഫേസ്ബുക്കില്‍   അക്കൗണ്ട്‌ ഇല്ലെങ്ങില്‍ കുടുംബ മഹിമ ഇടിഞ്ഞു തകരും എന്നതാണല്ലോ ഇന്നത്തെ അവസ്ഥ. കുമാരനും അതിനൊരു അപവാദമല്ല. നേരെ യുട്യുബില്‍ കയറി പുതിയ വല്ല ഗോസ്സിപ്പുകളും വന്നിട്ടുണ്ടോ എന്ന് തപ്പാന്‍ തുടങ്ങി, അത് കിട്ടിയിട്ട് വേണം ഫേസ്ബുക്കില്‍ കൊണ്ടുപോയി വിതറാന്‍!. അന്നത്തെ ആ ദൈനനദിന പ്രക്രിയ അവന്‍റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് അവന്‍ അറിഞ്ഞിരുന്നില്ല.                   
   
                                           അവനു അന്ന് കിട്ടിയ ലിങ്ക് പരാമര്‍ശിച്ചിരുന്നത് അമൃതടിവിയിലെ ഒരു വാര്‍ത്ത‍യായിരുന്നു. ബ്ലോഗിന്റെ സന്ത്യസന്ധതക്കായി ലിങ്ക് ഷെയര്‍ ചെയ്യുന്നതന്നതാണ് നല്ലത് എന്നതിനാല്‍ തുടര്‍ന്ന് വായിക്കുന്നതിനു മുന്‍പ് ഈ ലിങ്ക് കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


ലിങ്ക്: http://www.youtube.com/watch?v=2CZumW8zAdg
                                           
                                          മൈസൂര്‍ എന്ന പ്രകൃതി സുന്ദരമായ സ്ഥലം. കോഴിക്കൊടുമുതല്‍ കാസര്‍ഗോഡുവരെ ഉള്ള മലബാറുകാരുടെ ഏറ്റവും അടുത്തുള്ള വിദ്യാഭ്യാസ സിരാകേന്ദ്രം എന്നതിനെ വിശേഷിപ്പിക്കാം. എന്നു കരുതി മലബാര്‍കാരല്ലാത്തവര്‍ അവിടെ വിദ്യക്കായി വരുന്നില്ല എന്നര്‍ത്ഥമില്ല. ഉന്നതവിദ്യാഭ്യാസവും  നല്ല ഭാവിയും ലക്ഷ്യംവെച്ച് മാതാപിതാക്കള്‍ കയറ്റിവിടുന്ന പെണ്‍കുട്ടികള്‍ അവിടെ ചില മാംസദാഹികലായ ആഭാസന്മാരുടെ ദാഹശമിനികളാകുന്ന കരളലിയിക്കുന കാഴ്ചയാണ് കുമാരന്‍ അതില്‍ കണ്ടത്. ദിവസങ്ങളായി പുറലോകം കാണാത്ത, ഭീഷണിക്ക് വഴങ്ങി പലരുടെയും കിടക്ക പങ്കിടേണ്ടി വരുന്ന നിസ്സഹായരായ പെണ്‍കുട്ടികളെ കണ്ട കുമാരന്‍ അവന്‍റെ ജീവന്റെ ജീവനായ കുഞ്ഞുപെങ്ങളുടെ ഭാവി ഓര്‍ത്തു ജീവിതത്തില്‍ ആദ്യമായി നടുങ്ങി. സത്യത്തിന്റെ കയ്പ്പും ഭാവിയുടെ ആധിയും കുമാരന്‍റെ രാത്രികളെ പകലുകളാക്കി. ഈ ലോകത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ഭീഷണികളില്‍ അവന്‍ ആദ്യമായി അസ്വസ്ഥനായി. ഏതൊരു പെണ്‍കുട്ടിയും ആരുടെയെങ്കിലുമൊക്കെ പെങ്ങള്‍ ആയിരിക്കും എന്ന് ആ അനുഭവം അവനെ ബോധ്യപ്പെടുത്തുകയായിരുന്നു. അവന്പോലുമറിയാതെ അവന്‍ മാറുകയായിരുന്നെന്നു അവന്‍ തിരിച്ചറിഞ്ഞ നിമിഷം, ഈ ലോകത്ത് അവന്‍ ജനിച്ചത്‌ എന്തോ ചെയ്തു തീര്‍ക്കാനാണെന്ന് അവന്‍റെ മനസ്സ് അവനോട് മന്ദ്രിച്ചു.

                                                നിങ്ങളില്‍ ഉണ്ട്  ആ കുമാരന്‍, നമ്മള്‍ ഓരോരുത്തരിലും ഉണ്ടവന്‍, നമ്മള്‍ ഓരോരുത്തരും ആണവന്‍. എന്റെ മനസ്സിന്റെ മര്‍മരം ഞാന്‍ കേള്‍ക്കുന്നു, നിങ്ങളുടെ മനസ്സ് കല്ലല്ലെങ്കില്‍ അതും ഇപ്പോള്‍ നിങ്ങളോട് പറയുന്നുണ്ടാകും ഈ അനീതിക്കെതിരെ പോരാടാന്‍, നമ്മളാല്‍ കഴിയുന്നത്‌ സധൈര്യം പ്രവര്‍ത്തിക്കാന്‍. സ്വന്തം മനസാക്ഷിയെ വഞ്ചിച്ചുള്ള  ഈ ജീവിതത്തെക്കാള്‍ എത്രയോ ഭേദമാണ് ഭൂമിക്കു ഭാരമാകതെയുള്ള കീഴടങ്ങല്‍ !

                                              കുമാരന്‍റെ മനസ്സ്  പറയുന്നതിതാണ്, ജീവിതം ഒരു ജിലേബി കണക്കെ മധുരമല്ല . . . .






                                                 "സിന്ദഗി ന ജിലേബി കുമാരാ . . . . .  " !!!




                   

                                                                                                                                                     എന്നെ കൊല്ലരുത് please . . . . .

                                                                                                                                                     എന്ന് സ്വന്തം,
                                                                           നിഖില്‍.






                                             






Blogല്‍ നിന്നും ആല്ബത്തിലേക്ക്

                                       

                              ഭക്തജനങ്ങളേ , ഇതാ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത‍ !ഞാന്‍ ഒരു 'ആല്‍ബം' ചെയ്യാന്‍ പോകുന്നു!!  നിങ്ങള്‍ ആഗ്രഹിച്ചപോലെ നായകനായി അഭിനയിക്കുന്നത് [സോറി ജീവിക്കുന്നത്] വിനീതനായ ഞാന്‍ തന്നെ ആണ്. നായികയായി അതിസുന്ദരിയും സുമുഘയും നിഷ്കളങ്കയുമായ ഒരു മോഡല്‍ ! ആ കുട്ടിക്ക് 3  വയസ്സായപ്പോള്‍ അവളുടെ അച്ഛന്‍ വാങ്ങികൊടുത്ത ഉടയാടകളാണ്  ഈ മഹത് കലാസൃഷ്ടിയില്‍ ആ വെണ്ണതോല്‍ക്കുമുടല്‍ അലങ്കരിക്കുന്നത് ! നിഷ്കളങ്കതയുടെ മൂര്‍ത്തിമത്ത് ഭാവം എന്നവളെ വിശേഷിപ്പിക്കാം [ കണ്ടാലേ അത് അറിയാം]! എന്റെ നിഷ്ക്കളങ്കത പിന്നെ 2G സ്പെക്ട്രം അഴിമതി പോലെ ലോകം മുഴുവന്‍ അറിയാവുന്ന പച്ച പരമാര്‍ത്ഥം ആണല്ലോ. 


                             സുപ്രസിദ്ധ ഡയറക്ടര്‍ "സന്തോഷ്‌ പണ്ഡിറ്റ്‌" ചെയ്തപോലെ നായികയെ സെലക്ട്‌ ചെയ്യാന്‍ ഞാന്‍ പാറശാല മുതല്‍ കാശ്മീര്‍ വരെ നടന്നു ഇന്റര്‍വ്യൂ എടുത്തു [എന്നെ സമ്മതിക്കണം,കലയെ ഉദ്ധരിക്കാന്‍ പെടുന്ന ഒരോ പാടേയ് !] ; മിനിമം ഒരു 1000 നിഷ്കളങ്കകള്‍ എങ്കിലും എന്റെ ഇന്റര്‍വ്യൂവില്‍ അവരുടെ നിഷ്കളങ്കത വ്യക്തമാക്കികാണും. അതില്‍ ഏറ്റവും നിഷ്കളങ്കയായ കുട്ടിയേ ആണ് ഞാന്‍ നായികയായി തീരുമാനിച്ചത്, വെറും നിഷ്കളങ്ക !

                             നമുക്ക് നേരിട്ടു ആല്‍ബത്തിന്റെ അഗാധതകളിലീക്ക്  കടക്കാം. പച്ച പരവതാനി വിരിച്ച മൂന്നാറിലെ തേയില തോട്ടം. തേയില തമിള്‍നാട്ടിലേക്കു പോകാതിരിക്കാന്‍ കാവല്‍ നില്‍ക്കുന്ന, കരിങ്കല്‍ ലോബിയുടെ കണ്ണുകള്‍ ഇനിയും പതിയാത്ത, നല്ല കിടിലന്‍ ഉരുക്ക് പാറ മലകള്‍; ഇന്ത്യയിലീക്ക് ചുമ്മാ വായനോക്കി ഇരിക്കുന്ന പാകിസ്ഥാന്‍ തീവ്രവാദികളെപോലെ മലയുടെ മുകളിലൂടെ തെയിലയെ എത്തി നോക്കുന്ന മേടമാസ സൂര്യന്‍. ഹര്‍ത്താല്‍ എന്ന്നു കേട്ടാല്‍ ബീവറേജിലേക്ക്  ഓടുന്ന മലയാളി യുവത്വത്തെപോലെ മലകള്‍ക്കിടയിലൂടെ എന്തിനു എന്നറിയാതെ ഒഴുകുന്ന കാട്ടരുവി. അതിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയാതുര ഗാനം ഒഴുകി എത്തുന്നു. . . . . . . 

                          "രാത്രി ശിവരാത്രിയില്‍ ഒരു സിലസില, അങ്കനവാടിയില്‍  ഒരു സില്‍സിലാ, മ മ മ മ സിലസിലാ, മായാവി ഒരു സിലസിലാ, രാധായാം സിലസിലാ  . . . . . ."    എന്ന് തുടങ്ങുന്ന അതി സുന്ദരമായ ഗാനം അന്തരീക്ഷത്തില്‍ നിറയുന്നു. ഈ ഗാനം എഴുതി, അത് സംഗീതത്തില്‍ മുക്കി നിങ്ങളുടെ മനസ്സ്കളിലേക്ക് പണ്ടാറമടങ്ങുന്നത് മറ്റാരുംമല്ല, വിനീതനായ ഞാന്‍ തന്നെ. കലയെ ഉദ്ധരിക്കാന്‍ ഞാന്‍ പെടുന്ന ഒരോ കഷ്ട്ടപാടേയ് ! എന്നെ ശരിക്കും സമ്മതിക്കണം !




                          തീര്‍നില്ല... ഗാനത്തിനൊപ്പം നേരത്തെ പറഞ്ഞ 3  വയസ്സുള്ളപ്പോള്‍ വാങ്ങിയ ഉടയാടകളണിഞ്ഞു ഓടി വരുന്ന നായിക, സ്ലോ മോഷനില്‍ നടന്നു വരുന്ന നായകന്‍ [ഞാന്‍ തന്നെ !] പ്രണയവിവശയായ നായികയുടെ മുഖത്തു നാണം കളിയാടുന്നു ! ['നാണം' എന്താണെന്നു അവരെ പഠിപ്പിക്കാന്‍ ഞാന്‍ പെട്ടപാട്, ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു !]  നാണം സഹിക്കവയ്യാതെ നായകന്റെ മാറിലേക്ക്‌ ചാടിവീഴുന്ന നായിക !; അത് ബാലന്‍സ് ചെയ്യാനാകാതെ രണ്ടു പേരും തേയിലതോട്ടത്തിന്റെ മുകളില്‍ നിന്നും താഴേക്ക്‌ കെട്ടിപ്പിടിച്ചു ഉരുണ്ടു വീഴുന്നു !അത് വീണ്ടും വീണ്ടും കാണിക്കുന്നു . . . ഇതേ പശ്തലത്തില്‍ നായകന്റെ പുറകിലൂടെ നായിക ചാടി വീഴുന്ന സീക്വന്‍സ് ആണ് അടുത്തത് ! ഒരു കാരണവും ഇല്ലാതെ നായകനെ വീണ്ടും വീണ്ടും കേട്ടിപിടിക്കുന്ന നായിക . . . [നിരൂപകരേ, നായകന്‍ മന്യനെന്നു തെളിയിക്കാന്‍ ആണോ അതോ നായികക്ക് 18 വയസ്  ആകാതതതുകൊണ്ടാണോ നായികയെ കേട്ടിപിടിക്കാത്തത് എന്ന് വിവാദമുണ്ടാക്കാന്‍ ചോദിയ്ക്കാന്‍ മറക്കരുത് !]അവസാനം സുര്യന്‍ അസ്തമിക്കുമ്പോള്‍ നായകനും നായികയും കൈകോര്‍ത്തു തേയില തോട്ടത്തിലൂടെ നടന്നകലുന്നു, അന്തരീക്ഷത്തില്‍ '.. .. ഓ .... ഡാകിനി നീ സിലസില......ഓ .... ഡാകിനി നീ സിലസില .....' എന്ന അവസാന വരി ശാന്തമായി സൌമ്യമായി ഉച്ചത്തില്‍ അലയടിക്കുന്നു !! 
   
                          
                           ഈ മഹനീയ സൃഷ്ട്ടിക്ക് മിനിമം 2 ഓസ്കാര്‍  എങ്കിലും കിട്ടുമെന്ന് ഉറപ്പാണ്‌. കലയെ പ്രോത്സാഹിപ്പിക്കാന്‍ അറിയാത്ത കേരള സര്‍കാര്‍ അവാര്‍ഡ്‌ ഞാന്‍ കാര്യമാക്കുന്നില്ല ! സലിം കുമാറിന് വരെ കിട്ടിയ നാഷണല്‍ അവാര്‍ഡ്‌ എനുക്കു വേണ്ട. പ്രേക്ഷക ലക്ഷങ്ങള്‍ എന്റെ കൂടെ ഉണ്ടാകും എന്നുറപ്പാണ്. സില്സിലയും കൃഷ്ണനും രാധയും തകര്‍ത് ആടുന്ന ഈ നാട്ടില്‍ എന്റെ ഈ പ്രയത്നം വെറുതെ ആകില്ല !!!!
  ഉടനെ ഫാന്‍സ്‌ അസോസിയേഷന്‍ തുടങ്ങുന്നുണ്ട്, സന്തോഷ്‌ പണ്ഡിറ്റ്‌ ടിനു ആകാമെങ്കില്‍ ഏതോരള്‍ക്കും ആകാം ! .



[അടിക്കുറിപ്പ്: നിലവാരമില്ലാത്ത ആല്‍ബങ്ങളും സിനിമകളും ഉണ്ടാക്കുന്നവര്‍ ഇതു വായിച്ചു ഒരു നിമിഷം തങ്ങളുടെ പ്രയത്നങ്ങള്‍ വിലയിരുതിയാല്‍, ഇതു വായിക്കുന്ന ഒരുവനെങ്ങിലും ഇത്തരം തരം താഴ്ന ചവിട്ടു നാടകങ്ങളെ മനസ്സുകൊണ്ട് നിരാകരിച്ചാല്‍,  ഈയുള്ളവന്റെ പ്രയതനം വൃധാവില്‍ ആയില്ല എന്ന് ഞാന്‍ ആശ്വസിക്കും.]         




                                                                                            തുടരും .......

                                                                                            [ക്ഷമക്ക് നന്ദി]
                                                                                           - സ്വന്തം നിഖില്‍.