This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

T E A M - R O L L I N G S . . . . . ! ! :) :) :) ! !



                 എല്ലാവര്ക്കും അവരുടെ ജീവിതത്തിലെ ഒരോ കാലഘട്ടങ്ങളോട് അവാച്യമായ ഒരു ആത്മബന്ധം ഉണ്ടാകും. അതില്‍ ഒന്ന് തീര്‍ച്ചയായും അവരുടെ വിദ്യാലയ കാലം ആയിരിക്കും. ഞാനും അതിനു ഒരു അപവാദമല്ല. എനിക്ക് ജീവിതത്തിന്റെ സുവര്‍ണ്ണ മുഹൂര്‍ത്തം എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി വരുന്നത് എന്‍റെ കോളേജ് കാലഘട്ടമാണ്. ആദ്യായി വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്ന, ബാല്യം വിടപറയാന്‍ വിസ്സമ്മത്തിക്കുന്ന മനസ്സുള്ള ഒരു യുവാവായിരുന്നു അന്ന് ഞാന്‍, ഇന്നും, എന്നും !!

               ജീവിതം എന്‍റെ മുന്നില്‍ വെച്ച് നീട്ടിയ സ്വപ്നങ്ങള്‍ക്ക് വര്‍ണമേകാന്‍ എനിക്ക്  'എഞ്ചിനീയര്‍' എന്ന ലേബല്‍ അനിവാര്യമായ ഒരു ദുര്‍ബലനിമിഷത്തില്‍ ഞാന്‍ സ്വയം തിരഞ്ഞെടുത്ത തടവറ ആയിരുന്നു ആ നാല് വര്‍ഷത്തെ അജ്ഞാത വാസം. മനസ്സില്‍ സ്വപ്നങ്ങളും ആതാമാവില്‍ പ്രതീക്ഷകളും കുത്തി നിറച്ച ഒരു നാട്ടിന്‍പുറത്തുകാരന്‍ അന്ന് ആദ്യമായി ആ വിദ്യാലയത്തിന്റെ പടികള്‍ കയറി വന്നപ്പോള്‍ അവനെ എതിരേറ്റത് 'സീനിയേര്‍സ്' എന്ന ഓമനപേരില്‍ വിളിക്കുന്ന ചേട്ടന്‍മാരുടെ ശാരീരികവും മാനസികവും ആയ 'സാന്ത്വനങ്ങള്‍' ആയിരുന്നു. അതിന്‍റെ ഇടവേളകളില്‍ ഏതോ വിചിത്രഭാഷയില്‍ ആശയവിനിമയം നടത്തുന്ന പ്രൊഫസര്‍മാരും സാമാന്യം നന്നായി സാന്ത്വനിപ്പിച്ചു.

           നല്ല കളര്‍ HD പടം ആയിരുന്ന എന്‍റെ ജീവിതം ദൂരദര്‍ശന്‍ മാത്രം വന്നു പോകുന്ന ബ്ലാക്ക്‌ & വൈറ്റ് ടിവി ആവുന്നത് ഞാന്‍ നിസ്സഹായതയോടെ നോക്കി നിന്നു. സഹിക്കവയ്യാതെ ആ TV തന്നെ ഓഫ് ചെയ്താലോ എന്നാലോചിച്ചു ഇരിക്കുമ്പോളാണ് അവര്‍ എന്‍റെ അടുത്തേക്ക് വരുന്നത്, ക്ഷണിക്കാതെ, സ്വന്തം വീട്ടിലേക്ക് എന്ന പോലെ, പൂര്‍ണ്ണ സ്വാതന്ദ്ര്യത്തോടെ. അവര്‍ എന്‍റെ അതേ ജയിലില്‍, അതേ സെല്ലില്‍ ഇത്രയും കാലം ഇവരും ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയാതെ പോയല്ലോ എന്നോര്‍ത്ത് ഞാന്‍ ദുഖിച്ചു !

         കരടി, ചാത്തപ്പന്‍, പാണ്ടി, ബഗ്ഗി, ഇച്ചായന്‍, കുട്ടി, മൊട്ട ....... പിന്നെ ഈ മരമണ്ടന്‍ ഞാനും. ഞങ്ങള്‍ പിന്നെ അങ്ങോട്ട്‌ എന്തിനും ഒരുമിച്ചായിരുന്നു . ആരും കാണാത്തത് ഞങ്ങള്‍ കണ്ടു; ആരും പറയാന്‍ മടിച്ചത് ഞങ്ങള്‍ ഉറക്കെ പറഞ്ഞു; ആരും ചെയ്യാന്‍ പേടിച്ചത് ഞങ്ങള്‍ പരസ്യമായി ചെയ്തു; എല്ലാവരും പഠനത്തിനായി സമയം മാറ്റിവെച്ചപ്പോള്‍ ഞങ്ങള്‍ കുറച്ചു പേര്‍ അവിടെ മനസ്സ് തുറന്നു ജീവിച്ചു.

        ഈ വേറിട്ടു നില്‍ക്കല്‍ ഒരു ശീലമായപ്പോള്‍ ബാക്കി കോളേജ് മുഴുവന്‍ ഞങ്ങളെ "ടീം റോളിങ്ങ്സ്' എന്നു ഒരേ സ്വരത്തില്‍ വിളിക്കാന്‍ തുടങ്ങി. പക്ഷെ , ആ സ്വഭാവ സവിശേഷതയെ 'വ്യക്തിത്വം ' എന്നു  വിളിക്കാനാണ് എനിക്കിഷ്ട്ടം .

          വിപ്ലവം മലയാളിയുടെ രക്തത്തില്‍ ഉള്ളതാണല്ലോ; ആ രക്തത്തിളപ്പും , സ്വതസിദ്ധമായ വിവരമില്ലായ്മ കൊണ്ടുള്ള ധൈര്യക്കൂടുതലും , അനീതിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള പ്രായത്തിന്റെ വെമ്പലുംകൂടെ സമാസമം സംഗമിച്ചപ്പോള്‍  ഞങ്ങള്‍ റിബലുകള്‍ ആയി മുദ്രകുത്തപ്പെട്ടൂ. എല്ലാ വിപ്ളവ കരികളെയും പോലെ ഞങ്ങള്‍ക്കും പലതവണ ആ വിദ്യാലയത്തിന്‍റെ ചുവരുകള്‍ അയിത്തം കല്‍പ്പിച്ചു . ആ മതില്ക്കെട്ടുകളുടെ ഉര്‍വശീശാപം ഞങ്ങള്‍ക്ക് തുറന്നു തന്നത്  സ്വതന്ത്രചിന്തയുടെ ഒരു അനന്ത വിഹായുസ്സയിരുന്നു. ശുദ്ധവായു ലഭിച്ച ആസ്മാരോഗിയെ പോലെ ഞങ്ങള്‍ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു.

         അധികകാലം ഞങ്ങളെ തളച്ചിടാന്‍മാത്രം കെല്‍പ്പുള്ള കൂച്ച് വിലങ്ങുകള്‍ അവിടെ അന്നില്ലായിരുന്നു. ഒടുവില്‍ 'രാജാവ്‌ നഗ്നനാണ് ' എന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു; ചിലര്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു. ചിലര്‍ അറിയാതിരിക്കാന്‍ കണ്ണുകളും കാതുകളും ബോധപൂര്‍വം കൊട്ടി അടച്ചു .

          ആ നാലുവര്‍ഷങ്ങളില്‍ ജീവിത പാഠം നന്നായി പഠിച്ചു ഞങ്ങള്‍ പല വഴികളില്‍ സഞ്ചാരം തുടങ്ങി. വളഞ്ഞു പുളഞോഴുകിയ ജീവിതങ്ങള്‍ പിന്നെ സന്ധിക്കുന്നത് ബാംഗ്ലൂര്‍ എന്ന അധിതി മന്ദിരത്തിലാണ്. കാലചക്രത്തിന്റെ കറക്കത്തില്‍ പലരും അനിവാര്യമായ മാറ്റങ്ങള്‍ക്ക് വിധേയരായി. എന്നാല്‍ മാറാത്ത ഒന്ന് ഉണ്ടായിരുന്നു ; എല്ലാവരും ചെല്ലപേരായി വിളിച്ച ആ    ' റോളിങ്ങ്സ്  '.

          പുതിയ വഴികള്‍ തേടിയ എന്നിലെ സഞ്ചാരി പുതിയ മേച്ചില്‍പുറങ്ങള്‍ തേടി യാത്രതുടര്‍ന്നു. പല യാത്രികരും കൂടെ കൂടി എങ്കിലും യാത്രയുടെ വേഗവും ദൂരവും കൂടെ നിര്‍ത്തിയത് വിരലില്‍ എണ്ണാവുന്ന കുറച്ചു പേരെ മാത്രമാണ്.  അവരില്‍  എല്ലാം ഞാന്‍  ആ  റോളിഗ്സിനെ തിരഞ്ഞു നടന്നു . സഹയാത്രികരുടെ തലമുറകള്‍ കഴിഞ്ഞിരിക്കുന്നു . മുഖങ്ങള്‍ വന്നു പോയ ഒരു സ്റ്റുഡിയോ ക്യാമറ പോലെയാണ് ഇന്നു എന്‍റെ മനസ്സ് .


         ചില ചിത്രങ്ങള്‍ മാത്രം മായാതെ പതിഞ്ഞിരിക്കുന്നു . ചിലത് മറവിയുടെ മാറാലക്കെട്ടുകളില്‍ ഒളിഞ്ഞു കിടക്കുന്നു . ജീവിതം ഒരിക്കലും മായാത്ത സ്മരണയുടെ ശിലാഫലകമാണ്  എന്ന തിരിച്ചറിവ് മാത്രം കൈമുതലായുണ്ട്‌.  മുഖങ്ങള്‍ ഇങ്ങനെ വന്നു പോകുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ ഞാനായി ജീവിച്ച എന്‍റെ സുവര്‍ണ്ണ കാലഘട്ടം മറക്കുമായിരിക്കാം ; പക്ഷെ , എനിക്ക് അതൊരിക്കലും മറക്കണ്ട .


      ഒടുക്കം സമുദ്രത്തില്‍ ലയിക്കുന്ന അരുവിയിലെ ഒരു ചെറു നീര്‍ക്കുമിള പോലെ ഞാന്‍ ഇന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു .  അറിയാത്ത മഹാസമുദ്രങ്ങളെക്കാള്‍  എന്നും എനിക്കിഷ്ട്ടം എന്നെ തഴുകി ഒഴുകുന്ന എന്‍റെ നിളയെയാണ്  .




                                                                                                         സ്വന്തം,
                                                                                                         നിഖില്‍.

         

ഇടവഴിയിലൂടുള്ള യാത്ര . . . . . . . .



                                                .. .. .. .. എന്നത്തേയും പോലെ ഇന്നും ഞാന്‍ ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാല്‍ ആയപ്പോള്‍ എഴുന്നേറ്റു.  കുറച്ചുനേരം എന്‍റെ സുന്ദരമുഖം നോക്കി വെറുതേ ഇരുന്നു; പല്ലുതേച്ചു കട്ടന്‍ ചായ കുടിച്ചു. എന്‍റെ മുന്‍പില്‍ എന്നും ഉയരുന്ന അതേ ചോദ്യം ഇന്നും ഉയര്‍ന്നുവന്നു. എന്ത് ചെയ്യും ഞാന്‍ ഇന്നത്തെ തിരക്കേറിയ  ദിവസം ! സത്യത്തില്‍ ഒരു പണിയുമില്ല! വെറുതേ ഓഫീസില്‍ പോയി കുറച്ചു ആര്‍മാദിക്കാം; ചായ കുടിച്ചും facebookil കയറി നിരങ്ങിയും കുറച്ചു സമയം കളയാം. അത് കഴിഞ്ഞു എന്ത് ചെയ്യും!

                                           ചോദ്യം ലളിതമായിരുന്നെങ്കിലും ഉത്തരം അത്ര എളുപ്പമായിരുന്നില്ല്യാ. അതിനു ഉത്തരം കൊടുക്കാതെ ഞാന്‍ ഓഫിസിലീക്ക് യാത്രയായി. സ്ഥിര പരിചിതമായ മുഘങ്ങള്‍ എന്നെ ഇന്നും വരവേറ്റു. എല്ലാവര്ക്കും ഒരു ചിരി സമ്മാനിച്ച്‌ ഞാന്‍ എന്‍റെ കൂതറ സീറ്റിലേക്ക് നടന്നു നീങ്ങി . . . . .

                                          ശവപ്പറംബിനു സമാനമാണ് ഒരു IT സ്ഥാപനത്തിലെ ഉള്‍വശം. ഇരു വശങ്ങളിലും ഉള്ള ശവകല്ലറകള്‍ക്കിടയിലൂടെ നടന്നു നടന്നു അപ്പുറതെതിയാല്‍ അവിടെ നമ്മളെ കാത്ത് കുറേ ശവങ്ങള്‍ ഇരിപ്പുണ്ടാകും ! ചില ശവങ്ങളെ MANAGER എന്നും മറ്റു ചിലതിനെ TEAM LEAD എന്നും വിളിക്കാം.  അതൊക്കെ സഹിക്കാം; വേറെ ചില ശവങ്ങളുണ്ട്, കാണാന്‍ ഐശ്വര്യ റായ് ആണെന്നാ വിചാരം, കണടാല്‍ പട്ടി കഞ്ഞി കുടിക്കില്ല്യാ!  പട്ടിണി കിടക്കുന്നവന്‍ ആയതുകൊണ്ട് ഉള്ളതുവെച്ചു അഡ്ജസ്റ്റ് ചെയ്യാം എന്നു കരുതി നൂക്കുമ്പോള്‍ അവളുമാരുട ജാഡ ഉണ്ടല്ലോ, അതാണ്‌ സഹിക്കാനാകാത്തത് ! സന്യസിക്കാന്‍ പോകലാണ് ഭേദമെന്നു തോന്നും അപ്പോള്‍.

                                        അത്രയും പ്രതികൂല സാഹചര്യങ്ങളെ നേരിട്ടു സീറ്റില്‍ എത്തി ലാപ്ടോപ് തുറന്നു അങ്ങ് ONSITE ഇല്‍ ഇരിക്കുന്നവന്‍ അയക്കുന്ന നാറിയ മെയില്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരനുഭൂതി! സത്യം പറഞ്ഞാല്‍ തൂങ്ങിചാവനാണ് തോന്നുക. വെറുതെയല്ല ഗാന്ധിജി സായിപ്പന്മാരൂട് നാട് വിടാന്‍ പറഞ്ഞത്; മൂപ്പരും ഒരു സോഫ്റ്റ്‌വെയര്‍ Engineer ആണോ എന്നു ഞാന്‍ സംശയിക്കുന്നു ! ഒരു ഉത്തമ ഗന്ധിയനായി ഞാന്‍ കിലോമീറ്ററുകള്‍ താണ്ടി വന്ന സായിപ്പിന്റെ പ്രേമലേഘനങ്ങള്‍ എല്ലാം ഓരോന്നായി വായിച്ചു അതിനു മനസ്സില്‍ അവന്റെ തന്തക്കു വിളിച്ചു ഒരോന്നോരോന്നിനായി വിനീതമായി മറുപടി പറഞ്ഞു. അപ്പോയീക്കും എന്നിലെ ഭഗത് സിംഗ് പൂര്‍ണമായി ഉണര്‍ന്നു കഴിഞ്ഞിരിക്കും ! അപ്പോഴാണ്‌ പലതിന്റേയും STATUS ചോദിച്ചുകൊണ്ട് എന്‍റെ ടീം ലീടിന്റെ വരവ്! ആന എന്നു പറയുമ്പോള്‍ ചേന എന്നു മനസ്സിലാക്കുന്ന അയാളെ എല്ലാം പറഞ്ഞു മനസ്സിലാക്കി, വീണ്ടും പുറത്തു ചിരിച്ചു ഞാന്‍ എന്‍റെ ദിവസം തള്ളി നീക്കാനുള്ള പ്രയത്നം പുനരാരംഭിച്ചു.
  
                                         ഇതില്‍നിന്നും ഒരു ആശ്വാസം കിട്ടാന്‍ FACEBOOKil കയറിയാലോ, അവിടെയും രക്ഷയില്ല ! കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണ് എന്ത് ചവര്‍ ഇട്ടാലും അതിനു 100  സൂപ്പര്‍ ലൈക്‌, 1000 Like , 10000 comments ! നമ്മള്‍ നല്ലത് വല്ലതും ഇട്ടാലും തിരിഞ്ഞു നോക്കാന്‍ ഒരു പട്ടിയുമില്ല  ! കലികാല  വൈഭവം! അങ്ങനെ പ്രതീക്ഷക്കൊരു വകയുമില്ലാതെ എന്‍റെ ജീവിതം ഈ ഇടനാഴികളിലൂടെ ഇഴഞ്ഞു നീങ്ങുന്നു, എങ്ങോട്ടെന്നറിയാതെ, ആര്‍ക്കുവേണ്ടി എന്നറിയാതെ !


                              ഇതു അവസാനം വരെ വായിച്ച തങ്ങള്‍ക്കെന്റെ ഹൃദയം നിറഞ്ഞ നന്ദി.  തുടരും . . . . .

                                                                                                                    -  സ്വന്തം നിഖില്‍.


ധോണി 'ചിത്രത്താഴ്'' !



ധോണി 'ചിത്രത്താഴ്'- ഒരു ട്വന്റി 20 ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ !

സീന്‍ 1
ഐ പി എല്‍ ചെയര്‍മാന്‍ സുനില്‍ ഗവസ്കാരുടെ ഓഫിസിലീക്ക് സച്ചിന്‍ കയറി വരുന്നു.

സച്ചിന്‍: ഐ പിഎല്‍ ഒരുക്കങ്ങള്‍ എവിടെ വരെയായി ?

സുനില്‍: ഒന്നിനും ഒരു മുടക്കവും വരുത്തിയിട്ടില്ല്യ.

സച്ചിന്‍: ഞാന്‍ തന്ന ചാര്‍ട്ടിലെ പരിശീലനങ്ങളൊക്കെ ... ?

സുനില്‍: അതും നടക്കുന്നുണ്ട് !

സച്ചിന്‍:  ഹോ ... ഭാഗ്യായി. ഞാന്‍ നമ്മുടെ യുവരാജിന്റെ കാര്യോന്നു നോക്കുകയുണ്ടായി. മൂപ്പര്‍ക്കിപ്പോ ദശാസന്ധി ആണ്. ലേശം കുഴപ്പങ്ങളൊക്കെ ഉണ്ടാക്കും. പക്ഷേ, കൂട്ടത്തില്‍ ടീമിന്‍റെ കാര്യം നോക്കിയപ്പോ ലെശോന്നു അന്ധാളിച്ചു ! ഇടിവെ പോലീസ് അറസ്റ്റ് വരെ ഉണ്ടാകാം ! അത്ഭുതം അവിടെയല്ല, അത് സംഭവിച്ചു കഴിഞ്ഞിരിക്കുണു !! പരിഭ്രമിക്കണ്ട, എല്ലാം ദൈവാധീനം കൊണ്ട് തേഞ്ഞു മാഞ്ഞു പോകാനും മതി.

(അങ്ങോട്ട്‌ വന്ന കോഹ്ലിയെ നോക്കി) എവിടെയോ കണ്ടു നല്ല മുഖപരിചയം; എവിടെയാന്നങ്ങട് പിടികിട്ടണില്ല്യ .....

കോഹ്ലി: പാജി മറന്നു ..... നമ്മള്‍ പണ്ട് വേള്‍ഡ് കപ്പ്‌ ടീമില്‍ .....

സച്ചിന്‍: കോഹ്ലി ..... ഹമ്പട കേമാ .... നിന്നെ മറക്കേ !! ഇവിടെ വെച്ച് കാണുമെന്നു സ്വപ്നത്തില്‍ നിരീചില്ല്യ . ഇവര് ഇന്ത്യന്‍ ടീം തൊട്ടു തൊപ്പിയിട്ടു എന്ന് പറഞ്ഞു എന്നെ വന്നു കാണായിരുന്നു.
(സുനിലിനെ നോക്കി) ആളെ വേണ്ടത്ര പരിചയല്ല്യന്നു തോന്നുണു. 2013 ലോക പ്രസിധായ ഓസ്ട്രല്യന്‍ ടൂറിലെ 3 ഇന്നിങ്ങ്സുകളില്‍ രണ്ടെണ്ണം ഇവന്‍റെയാ, ഈ രാവണന്റെ.

കോഹ്ലി: പാജി .... എനിക്ക് പജിയോടു സ്വകാര്യമായി അല്‍പ്പം സംസാരിക്കാനുണ്ട്. 

(സച്ചിനും കോഹ്ലിയും ഒരു നീണ്ട ചര്‍ച്ചയ്ക്ക് ശേഷം)

സീന്‍ 2
സച്ചിന്‍: കോഴക്കളിയുടെ പല അവസ്ഥാന്ദരങ്ങളും കേട്ടിട്ടുണ്ട്, പക്ഷെ ഇത്ര ഭയാനകമായ ഒരു വേര്‍ഷന്‍ ഇതാദ്യ ! അപ്പൊ ഇയാള്‍ ഇപ്പോഴും ഈ ടീമിന്‍റെ കാപ്ടനായി കഴിയുന്നു ? 

കോഹ്ലി: അതെ പാജി.

സച്ചിന്‍: കോഹ്ലി .... തനിതെന്താ ഉദ്ദേശിക്കുന്നത് ? അടുത്ത കൂട്ടുകാരനായ തനിക്ക് അയാളെ ഒന്നുപദേശിച്ചു കൂടെ ഈ നാറിയ കളിയൊന്നു നിര്‍ത്താന്‍ ?

കോഹ്ലി: ഇല്ല. എനിക്കിനിയും മണിക്കൂറുകള്‍ ബാക്കി ഉണ്ട്. 

സച്ചിന്‍: അനുഭവ ജ്ഞാനംകൊണ്ടും, പിന്നെ തന്നോടുള്ള വാത്സല്ല്യം കൊണ്ടും പറയാ, ഇറ്റ്‌ ഈസ്‌ ഇന്‍ക്യുറബിള്‍. 

കോഹ്ലി: ക്രിക്കറ്റ് പിച്ചിനെ പാജിയോളം അടുത്തറിയുന്നവരിലാണ് ഞാന്‍ എന്‍റെ ഗുരുക്കന്മാരെ കാണുന്നത്. എന്നാല്‍, എനിക്കിന്ന് അവരെയൊക്കെ നിഷേധിച്ചേ പറ്റു . ഞാന്‍ പഠിച്ചതൊക്കെ മറന്നേപറ്റു. ഇതുവരെ ഒരു ക്രിക്കറ്ററും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാന്‍ സഞ്ചരിചെന്നിരിക്കും, ധോനിക്ക് വേണ്ടി, ഇന്ത്യന്‍ ടീമിന് വേണ്ടി. ഐ ആം ഗോയിംഗ്  ടു ബ്രേക്ക്‌ ഓള്‍ കണ്‍വെന്‍ഷണല്‍ കോണ്‍സെപറ്റ്സ് ഓഫ് ഇന്റര്‍നാഷണല്‍  ക്രിക്കറ്റ്‌. 

സച്ചിന്‍: കൊള്ളാം മോനേ ....... ഞാന്‍ നിന്നെ നിരുല്‍സാഹപ്പെടുത്തുന്നില്ല. പക്ഷെ, എങ്ങിനെ ..... ?

കോഹ്ലി: ധോണിയെ തിരിച്ചു കൊണ്ടുവരാന്‍ പല മാര്‍ഗങ്ങള്‍ ഉണ്ട്. എന്നാല്‍ അത് പലതും ചെന്നെത്തുന്നത് തിഹാര്‍ ജയിലില്‍ ആണ്. അതിനു ഞാന്‍ വേണമെന്നില്ല. ബാല്യത്തില്‍ കോഴ കഥകള്‍ കേട്ടു , കോഴ കളിക്കാരെ കണ്ടു വളര്‍ന്ന ധോണി. അവിടെ വീണു പോയ കടും ചായങ്ങള്‍ ഒപ്പി എടുക്കാന്‍ എനിക്ക് പാജിയുടെ സഹായം വേണം. 

സച്ചിന്‍:  നീ ധൈര്യമായി മുന്നോട്ട് പൊയ്ക്കൊള്ളു. ഞാന്‍ കൂടെ തന്നെ ഉണ്ടാകും.

കോഹ്ലി: താന്‍ ഒരു കോഴ ടീമിലാണെന്നു ധോണി അറിയണം. അത് സ്വന്തം ടീമിന്‍റെ നാവില്‍നിന്നു തന്നെ ഞാന്‍ അറിയിക്കാന്‍ പോകുകയാണ്. എനിക്കറിയാം, .... പാജി ഞെട്ടി. അതറിയുന്ന നിമിഷം ധോണി അതിജീവിചെന്നു വരില്ല ..... മരണം വരെ സംഭവിക്കാം.  പക്ഷെ ആ നിമിഷം ധോണി തരണം ചെയ്താല്‍, പ്രതീക്ഷയുടെ ഒരു നേര്‍ത്ത വഴി എനിക്ക് തുറന്നുകിട്ടും.

(നടന്നു പോകുന്ന കോഹ്ലിയെ നോക്കി അത്ഭുതപ്പെട്ടു നില്‍ക്കുന്ന സച്ചിന്‍ ! )


സീന്‍ 3
കോഹ്ലി അശ്വിനോട്: 'ഞാന്‍ കരുതിയിരുന്നതിലും വളരെ മുന്‍പുതന്നെ വേദനിപ്പിക്കുന്ന കുറേക്കാര്യങ്ങള്‍ നിങ്ങളിപ്പൊ അറിയാന്‍ പോവുകയാണ്. അങ്ങേയറ്റം ക്ഷമയോടെ നിങ്ങളത് കേള്‍ക്കണം. ഇന്‍ഡ്യക്ക് വേള്‍ഡ് കപ്പ് നഷ്ടപ്പെടാന്‍ കാരണമായ, ഓവര്‍സീസ് പര്യടനങ്ങളില്‍ നാണം കെടുത്തിയ ഇന്‍ഡ്യന്‍ ടീമിലെ ആ പ്ലേയര്‍... അത് നീ കരുതുന്നതുപോലെ യുവരാജല്ല..അത് ധോണിയാണ്.
ഞാന്‍ ടീമില്‍ വന്ന അന്നുതന്നെ എനിക്ക് മനസിലായി, ഫോം ഔട്ടാണെന്നതൊഴിച്ചാല്‍ യുവരാജിന് മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ല. യുവരാജില്‍ കുറ്റം ആരോപിക്കപ്പെടുമ്പോള്‍ യഥാര്‍ഥ പ്രതി അടങ്ങിയിരിക്കുകയാണ്. ആഹ്ലാദിക്കുകയാണ്. പക്ഷേ അത് ആരാണെന്നു മാത്രം പിടികിട്ടിയില്ല. ആ ഘട്ടത്തിലാണ് ഒരു ദിവസം ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കയില്‍ എത്തിയത്. അവിടെവച്ച് ധോണിയില്‍ നിന്ന് ഒരു പ്രത്യേകതരം സൈക്കിക് വൈബ്രേഷന്റെ അനുഭവം എനിക്കുണ്ടായിത്തുടങ്ങി. വേദനയോടെ ഞാന്‍ മനസിലാക്കി, ഞാന്‍ അന്വേഷിച്ചുനടക്കുന്ന ഇന്‍ഡ്യന്‍ ടീമിലെ ആ പ്ലേയര്‍ എന്റെ അടുത്തുനില്‍ക്കുന്ന ധോണിയാണെന്ന്.
ധോണിയില്‍ എവിടെവച്ച് എന്തുകൊണ്ട് ഈ രോഗം ഉടലെടുത്തു? ഒരിക്കല്‍ ഐ.പി.എല്‍. ഫൈനലില്‍ തോല്പിച്ച മുംബൈയുടെ രോഹിതിന്റെ സാന്നിദ്ധ്യമാണോ അതിനു കാരണം? അതറിയാനാണ് രോഹിതിനെ ഓപ്പണര്‍ ആക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടത്. പക്ഷേ ധോണിക്ക് അതൊരു പ്രശ്‌നമേ അല്ലെന്ന് എനിക്ക് വളരെ വ്യക്തമായി. ഒരിക്കല്‍ ഏതോ ടോസിന്റെ കാര്യം പറഞ്ഞ് ഞാന്‍ ധോണിയെ പ്രകോപിപ്പിച്ചു. ധോണി പ്രതികരിച്ചു... അതിരൂക്ഷമായി. അസാധാരണമായി. അത്യപൂര്‍വമായ ഒരു ക്യാപ്റ്റന്‍സിയുടെ അഗ്‌നികുണ്ഡങ്ങള്‍ ആ കണ്ണുകളില്‍ പുകയുന്നത് വേദനയോടെ ഞാന്‍ തിരിച്ചറിഞ്ഞു. ആ നിമിഷങ്ങളില്‍ ഒന്നില്‍ ധോണി അസറുദ്ദീന്‍ ആയി മാറുകയായിരുന്നു.
ധോണിയുടെ പ്രശ്‌നവും അതാണ്, ചില നിമിഷങ്ങളില്‍ ധോണി ബെറ്റിംഗ് ആരോപിക്കപ്പെട്ട ക്യാപ്റ്റനായ അസറുദ്ദീന്‍ ആയി മാറുന്നു. സൈക്യാട്രിയില്‍ ഇതിനെ ദ്വന്ദ വ്യക്തിത്വം അല്ലെങ്കില്‍ സ്പ്ലിറ്റ് പേഴ്‌സണാലിറ്റി എന്നു വിളിക്കും. ഈ രോഗബാധ ഉണ്ടാകുമ്പോള്‍ ധോണിക്ക് അമാനുഷികമായ കഴിവുകളാണ്. കളിക്കിടയില്‍ അസര്‍ ആയി മാറുന്ന ധോണിക്ക് ടോസ് ആര്‍ക്ക് കിട്ടുമെന്നറിയാം. ഓപ്പണേഴ്‌സ് എപ്പൊ ഔട്ട് ആകും? എത്ര ബോള്‍ ഫേസ് ചെയ്യും. ഇതൊക്കെയറിയാം. പാര്‍ട്ണര്‍ഷിപ്പില്‍ നോണ്‍ സ്‌ട്രൈക്കര്‍ പോലും അറിയാതെ അയാളുടെ വിക്കറ്റ് കളയുന്നു. മര്യാദയ്ക്ക് ഒരു ബോള്‍ പോലും ഫേസ് ചെയ്യാന്‍ അറിയാത്ത ധോണി ക്ലാസിക് കവര്‍ ഡ്രൈവ് കളിക്കുന്നു. സിക്‌സ് അടിക്കുന്നു. പക്ഷേ ഇതൊക്കെ താനാണു ചെയ്യുന്നതെന്ന സത്യം പാവം അറിയുന്നില്ല.
എന്തെങ്കിലും എനിക്ക് ചെയ്യണമെങ്കില്‍ ധോണിയുടെ പാസ്റ്റ് അറിയണമായിരുന്നു. ഞാന്‍ മിശ്രയെയും കൊണ്ട് പുറപ്പെട്ടു ,റാഞ്ചിയിലേക്ക്. അവിടെ മുഹമ്മദ് അസറുദ്ദീന്റെ ഫാനായിരുന്ന, ജഡേജയെ ആരാധിച്ച ആ പഴയ ധോണിയെ ഞാന്‍ കണ്ടു. കോഴക്കേസ് പുറത്തുവന്ന ദിവസം ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പത്രം വലിച്ചുകീറിയെറിഞ്ഞ ധോണിയെ ആ പത്രക്കാരന്‍ ഇന്നും ഓര്‍ക്കുന്നു. അതായിരുന്നു ആദ്യ സൈക്കിക് ഡിസോര്‍ഡര്‍. പിന്നെ കുറേക്കാലം കുഴപ്പങ്ങളില്ലാതെ കഴിഞ്ഞു. എന്നാലും ആ രോഗ സാധ്യത, പോസിബിലിറ്റി ഓഫ് അനദര്‍ സൈക്കിക് ഡീസോര്‍ഡര്‍ അവിടെ ഉറങ്ങിക്കിടന്നു. പിന്നെയായിരുന്നു ശ്രീനിമാമയുമായുള്ള കൂടിക്കാഴ്ച.
ധോണി വന്നു, ചെന്നെയിലേക്ക്. പക്ഷേ ഇവിടെ അയാളെ എതിരേറ്റത് കോഴക്കാരുടെ ഒരു കൂട്ടമായിരുന്നു. കോഴ വാങ്ങിയ അസറിനോടുള്ള സിമ്പതി പിന്നെ ഒരു എമ്പതിയായി മാറി. താന്‍ അതുപോലെയാണ് എന്നൊരു തോന്നല്‍... ധോണിയിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉണര്‍ന്നെണീക്കുകയായിരുന്നു.

ഇപ്പോള്‍ നമ്മള്‍ രണ്ടുപേരുമല്ലാതെ ഈ കാര്യങ്ങളറിയാവുന്ന ഒരാള്‍ കൂടിയുണ്ട്. യുവരാജ് സിങ്ങ്. ഒരിക്കല്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് ക്യാപ്റ്റന്‍ പുറത്തെത്തുമെന്ന അവസ്ഥയില്‍ എനിക്ക് യുവിയെ പുറത്താക്കേണ്ടി വന്നു. നിനക്കുവേണ്ടി, ടീമിന്റെ ധൈര്യത്തിനുവേണ്ടി ഒരായിരം വര്‍ഷം വേണേലും ഔട്ട് ഓഫ് ഫോമായിക്കൊള്ളാമെന്ന് അവന്‍ വാക്കു തന്നിരുന്നു.
കുറച്ചുനാള്‍കൂടി കഴിഞ്ഞാല്‍ ധോണിയിലെ ക്യാപ്റ്റന്‍ അവനെ പൂര്‍ണ്ണമായും കീഴടക്കും. അതനുവദിച്ചുകൂടാ... ചികില്‍സിക്കണം. (രവീന്ദ്ര ജഡേജയോട്) നിങ്ങള്‍ ഇപ്പോള്‍ ടൂര്‍ പോയ സൗത്ത് ആഫ്രിക്ക കോഴക്കഥയിലെ നായകന്‍ ഹാന്‍സി ക്രോണിയയുടെ നാടാണ്. ധോണിയിലെ ക്യാപ്റ്റന്‍ പുറത്തുവരുന്ന അവസരങ്ങളില്‍ നിങ്ങള്‍ ഇവിടുത്തെ പഴങ്കഥയിലെ വൈസ് ക്യാപ്റ്റനായ അജയ് ജഡേജയായി മാറുന്നു. സീനിയേഴ്‌സ് ക്രൂരരായ അന്നത്തെ സെലക്ടര്‍മാരും. അതെല്ലാം അയാള്‍ ഇവിടെനിന്ന് കണ്ടെടുത്ത ശക്തമായ ചില കോഡുകളാണ്. അതായത് ഇന്‍ഡ്യന്‍ ടീമില്‍ ഇപ്പോള്‍ സംഭവിക്കുന്നതും സംഭവിക്കാന്‍ ഇരിക്കുന്നതുമായ ഓരോ കാര്യങ്ങള്‍ക്കും അര്‍ഥങ്ങളുണ്ട്. ആ കഥയില്‍ ഇനി പുറത്തുവരാന്‍ രണ്ടേ രണ്ട് കാര്യങ്ങളേയുള്ളൂ. ധോണിയെ പൊലീസ് അറസ്റ്റ് ചെയ്യും. ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കും...
ധോണി ഇപ്പോള്‍ ലാസ്റ്റ് ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇവിടെ വരും. നീ ധോണിയോട് കളിക്കാന്‍ പോകണ്ട എന്ന് പറയണം
ജഡേജ : ഞാന്‍ ഇന്നുവരെ അരുത് എന്ന് പറഞ്ഞിട്ടില്ലെടാ..
കോഹ്ലി : ഇപ്പൊ പറയണം. ധോണിയില്‍ അസാധാരണമായ എന്തെങ്കിലും ഭാവവ്യത്യാസം കണ്ടാല്‍ നീ പതറരുത്. സകല സ്‌നേഹവും എടുത്ത് അവനെ നീ തിരിച്ചുവിളിക്കണം.

സീന്‍ 4
ജഡേജ : ധോണി എവിടെപ്പോകുന്നു
ധോണി : ബാറ്റ് ചെയ്യാന്‍.
ജഡേജ : ധോണി ഇപ്പൊ പോകണ്ട.
ധോണി: അതെന്താ ഞാന്‍ പോയാല്‍?
ജഡേജ: ഇപ്പൊ പോകണ്ട
ധോണി: ഞാന്‍ പറഞ്ഞതാണല്ലോ ഇന്നിങ്ങ്‌സ് ഫിനിഷ് ചെയ്യാന്‍ ഞാനും പോകൂന്ന്..
ജഡേജ: പോകണ്ടാന്നല്ലേ പറഞ്ഞത്?
ധോണി: വിടമാട്ടേന്‍? നീ എന്നെ ഫിനിഷ് പണ്ണ വിടമാട്ടേന്‍? അയോഗ്യ നായേ ഉനക്ക് എപ്പടി ധൈര്യമിരുന്താ ഏന്‍ മുന്നാടി വന്ന് നിപ്പേ. ഇന്നേക്ക് മൂന്നാം നാള്‍ ഐ.പി.എല്‍ ഫൈനല്‍. ഉന്നെ കൊന്ന് ഓന്‍ വിക്കറ്റെ തെറിപ്പിച്ച് ഓങ്കാരനടനമിടുവേന്‍
ജഡേജ: ധോണീീീീ...


                                                                                                                               - സ്വന്തം നിഖില്‍.

അയാള്‍ . . . . . . ! !


2014, ഏപ്രില്‍ 10.

അയാള്‍ അന്ന് പതിവിലും നേരത്തേ എഴുന്നേറ്റിരുന്നു.

എന്ത് വന്നാലും ഇന്നു ഓഫീസില്‍ നേരത്തേ എത്തണം എന്ന് തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു.

ഓഫീസിലേക്ക്‌ പോകുമ്പോഴാണ്‌ ആ കാഴ്ച അയാള്‍ കണ്ടത്‌.

റോഡിന്റെ അരികുപറ്റി ഒരു പേപ്പട്ടി കറങ്ങിക്കറങ്ങി നടക്കുന്നു. പിറകെ ഒരുകൂട്ടം തെണ്ടിപിള്ളേരുമുണ്ട്‌.

യാത്രക്കാർ ആ വശത്തുകൂടി നടക്കാൻ ഭയപ്പെടുന്നത്‌ അയാൾ കണ്ടു. കുറെ ദൂരെയെത്തുമ്പോൾ തന്നെ ആ റോഡിന്റെ മറ്റേ അരികിലേക്കു നീങ്ങുന്നു.

“ഇതിനെ തല്ലിക്കൊല്ലാനാരുമില്ലേ”, അയാൾ തെണ്ടിപിള്ളാരോട്‌ ചോദിച്ചു.

“ഇല്ല.”

“അതെന്താ?”

“എല്ലാവരെയും കടിക്കട്ടെ.”

അയാൾ ഞെട്ടി. മനുഷ്യവിദ്വേഷികളായ ഒരു കൂട്ടം പിള്ളേർ, ഒരു പേപ്പട്ടിയേയും കൊണ്ട്‌ നടക്കുന്നു. മനുഷ്യർക്ക്‌ ഭ്രാന്തുപിടിപ്പിക്കാൻ.

തല്ലിക്കൊല്ലണം അയാൾ തീരുമാനിച്ചു. ഓഫീസിലേക്ക്‌ ഒരു ദിവസത്തെ ലീവിനപേക്ഷിച്ചിട്ട്‌ അയാൾ പേപ്പട്ടിയുടെ പിറകേ കൂടി. വെയിൽ മൂത്തു.

തെണ്ടിപ്പിള്ളേർ പിരിഞ്ഞുപോയി. പേപ്പട്ടി മാത്രം, ആരെയും കടിക്കാതെ എന്നാൽ എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട്‌ അലഞ്ഞു നടന്നു. അയാൾ അൽപം പിന്നിലായി എതിരെ വരുന്നവർക്ക്‌ മുന്നറിയിപ്പ്‌ കൊടുത്തുകൊണ്ട്‌ ഊർജ്ജ്സ്വലതയോടെ ഓടി.

ഉച്ച വന്നു.

അയാൾ വിയർത്തൊലിച്ചു. കയ്യിൽ ഒരു ചെറിയ വടി കരുതി. ഈ വെയിലിൽ ഇവനെ കാച്ചണം.

വെയിൽ താണു.

പേപ്പട്ടി അപ്പോഴും അലഞ്ഞു നടക്കുക തന്നെ. ഇടയ്ക്കിടെ അയാളുടെ നേരെ തിരിഞ്ഞു നോക്കിക്കൊണ്ട്‌, ക്രൂരമായി പല്ലിളിച്ചു കാട്ടി. അയാൾ എറിഞ്ഞു. പേപ്പട്ടി പിടഞ്ഞു വീ‍ണു. പിന്നെ കുടഞ്ഞെണീറ്റ്‌ പൂർവ്വാധികം വേഗതയിൽ ഓടി.

ഓട്‌.

നീ സമുദായത്തിൽ വിഷം ചേർക്കാൻ ഓടുകയാണ്‌, അല്ലേ?

സമുദായത്തെ കളിപ്പിക്കാൻ നടക്കുകയാണ്‌, അല്ലേ?

ഓട്‌. എവിടെ വരെ ഓടുമെന്ന് ഒന്ന് കാണട്ടെ! അയാൾ വീണ്ടും എറിഞ്ഞു. ഏറുകൾക്ക്‌ ശക്തിയേറി. ഏറിൽ നിന്നൊഴിഞ്ഞ്‌, അവൻ അടുത്തുള്ള മദ്യഷാപ്പിലേക്ക്‌ ഓടിക്കയറി. അയാൾ ഒപ്പമെത്തിയപ്പോഴേക്കും, അവൻ ചെറ്റ പൊളിച്ചു പുറത്തു ചാടിയിരുന്നു.

“എന്താ? എന്താ?” ചാരായം കുടിച്ചു കൊണ്ടിരുന്നവർ ചാടിയെണീറ്റു.

“പേപ്പട്ടി.”

“എവിടെ?”

“ഇതിലേ പോയി”, അയാൾ ഭയത്തോടെ പറഞ്ഞു. “അത്രേയുള്ളോ?” അവർ ഇരുന്നു.

“ഹ!ഹ!!” അവരെല്ലാം കൂടി ആർത്തുചിരിച്ചു. അയാൾ കൂടുതൽ കനമുള്ള ഒരു വടി കണ്ടുപിടിച്ച്‌ പുറത്തേക്കോടി.

വൈകുന്നേരമായപ്പോഴേക്കും, പേപ്പട്ടിയും അയാളും കൂടി നഗരം മുഴുവൻ ചുറ്റിക്കഴിഞ്ഞിരുന്നു.

പേപ്പട്ടി മദ്യപിച്ചിരുന്നു. കാറ്റിൽ മണം തങ്ങിനിന്നു.

പേപ്പട്ടിക്കും അയാൾക്കും പിന്നിലായി ഒരു കൂട്ടം ആളുകൾ നടന്നും ഓടിയും പിൻതുടർന്നിരുന്നു.

അയാൾ തിരിഞ്ഞു നോക്കുമ്പോൾ അവർ നിന്നു.

അയാൾ നടക്കുമ്പോൾ അവരും നടന്നു. ക്ഷുഭിതമായ ജനക്കൂട്ടം.

“പേപ്പട്ടി,” അയാൾ അവരോടു പറഞ്ഞു. അതുകേട്ടപ്പോൾ അവർ ഒരുമിച്ചു ഭയന്നുകൂവി.

അയാൾ അവരെ ശ്രദ്ധിക്കാതെ വീണ്ടും തന്റെ കൃത്യത്തിൽ വ്യാപൃതനായി. അനുധാവനം തുടർന്നു. പിറകിൽ അംഗസംഖ്യ കൂടുന്നതായും അവർ ഭയപ്പെടുന്നത്‌ തന്നെയാണെന്നും അയാൾക്ക്‌ മനസ്സിലായിരുന്നു. അവർ എറിയുന്ന കല്ലുകൾ പിന്നിൽ വന്നു വീഴുന്നു.

സന്ധ്യ എത്തി.

പേപ്പട്ടിയെ കാണാൻ കൂടി വിഷമമായി. അത്‌ ഒന്നും ശ്രദ്ധിക്കാത്തതുപോലെ ഓടിക്കൊണ്ടിരുന്നു. അയാൾ തിരിഞ്ഞു നോക്കുമ്പോൾ ഒരുകൂട്ടം ആളുകൾ ടോർച്ചു ചൂട്ടുമൊക്കെയായി പിറകെയുണ്ട്‌. ഇടയ്ക്കിടെ ഏറുകൾ വന്നു വീഴുന്നുമുണ്ട്‌.

അയാൾ ഓടിയപ്പോൾ അവർ ഓടി. അയാൾ നിന്നപ്പോൾ അവർ നിന്നു. അയാളുടെ ദേഹത്ത്‌ കല്ലുകൾ വന്നുവീണു. പിറകിൽ നിന്ന് ആരോ ‘പേപ്പട്ടി, പേപ്പട്ടി’ എന്നു വിളിച്ചു പറയുന്നത്‌ അയാൾക്ക്‌ കേൾക്കാമായിരുന്നു.

ഓടി ക്ഷീണിച്ചപ്പോൾ അയാൾ നിന്നു. അയാളുടെ കാലുകൾ തളർന്നിരുന്നു. അതുകൊണ്ട്‌ മുൻകൈകളിലും കാലുകളിലുമായി ശരീരം താങ്ങി നിർത്തിക്കൊണ്ട്‌ അയാൾ അണച്ചു.

എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഒന്നിനും സാധിച്ചില്ല. നാവ്‌ ഉണങ്ങി വരണ്ടിരുന്നു. അയാൾ അലറി.

ശബ്ദം പുറത്തുവന്നപ്പോൾ അയാൾക്ക്‌ അത്ഭുതം തോന്നി. താൻ കുരയ്ക്കുന്നു; ശരിയായ ഒരു പട്ടിയെപ്പോലെ.

ജനക്കൂട്ടം അടുത്തുവന്നു. അയാൾ കുരച്ചുകൊണ്ട്‌, വൈരാഗ്യത്തോടെ അവരുടെ നേരെ ചാടിവീണു.


അപ്പോൾ ഒരു പരന്ന കാർ പതറിപ്പാഞ്ഞ്‌ ഒഴുകി വന്നു. ജനക്കൂട്ടത്തെ കണ്ട്‌ കാറിന്റെ വേഗത കുറഞ്ഞു. പിൻസീറ്റിൽ മലർന്നു കിടക്കുന്ന രൂപത്തെ അയാൾ കണ്ടു. ഞെട്ടിപ്പോയി.

അയാൾ അതിന്റെ നേരെ കുരച്ചു.

പേപ്പട്ടി, നിസ്സംഗഭാവത്തോടെ, തളർന്നു കിടന്നു കുരയ്ക്കുന്ന അയാളെയും ജനക്കൂട്ടത്തെയും നോക്കിയിരുന്നു.

കാർ നീങ്ങിക്കൊണ്ടേ ഇരുന്നു. അയാൾ കല്ലേറുകള്‍ക്ക് നടുവില്‍ അത്യുച്ചത്തിൽ കുരച്ചുകൊണ്ടുമിരുന്നു !! 



                                                                               - സ്വന്തം നിഖില്‍.