നാണക്കേടിന്റെ പരാകഷ്ട്ടയിൽ പോലും തന്റെ വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്നവനാണ് മലയാളി. മറുനാടുകളിൽ ഇത്രയും അധ്വാനിക്കുന്ന ഒരു ജന വിഭാഗം ഇല്ല എന്നുതന്നെ പറയാം. എല്ലാവരുടെയും മാതൃകയായി നമ്മൾ ലോക പ്രീതി നേടുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാം , നമ്മുടെ വീട്ടിലീക്ക് ; മഹാബലിയുടെ നാട്ടിലേക്ക്,നമ്മുടെ ഭരതതിലേക്ക്.
പണ്ട് കള്ളവും പൊളിയും പൊളിവചനവും പട്ടിണിയും പരിവട്ടവും ഇല്ലാതിരുന്ന നാടിനെ മാലോകർ "ദൈവത്തിന്റെ സ്വന്തം നാട് " എന്നൊരു അസൂയ കലർന്ന ആദരവോടെ വിളിച്ചു . നമ്മൾ ദൈവജ്ഞരായി വാണു . അത് അന്ത കാലം . കാലം മാറി കളികൾ മാറി. മഹാബലി മണ്ണിനടിയിലായി ,കൂടെ നമ്മുടെ നന്മകളും .
നട്ടെല്ല് നഷ്ട്ടപ്പെട്ട നമ്മളെ തൊലി വെളുത്തവർ അടിമകളാക്കി. ആ അടിമത്വത്തിൽ സായിപ്പിന്റെ കല്സരായും തൊപ്പിയും ചുരുട്ടും നമ്മൾ അന്തസ്സിന്റെ കൊടിയടയാളങ്ങൾ ആക്കി. നമ്മുടെ സ്വന്തം മണ്ണിൽ നമ്മളെ അടിമയാക്കിയവാൻ വെച്ച് നീട്ടിയ ദിവാൻ പദവിയും പേഷ്കാർ പദവിയും നമ്മുടെ അടിമതത്വ രാഷ്ട്രിയത്തിന്റെ സ്ഥാപക ശിലകളായി മാറി. അങ്ങനെ അടിമത്തലവന്മാർ ആയവർ മറ്റു സ്വദേശികളായ അടിമകളെ കൂടുതൽ പീഡിപ്പിച്ചുകൊണ്ടിരുന്നു.
പീഡനം മടുത്തു നാട് കട്ടുമുടിച്ച് വിദേശികൾ നാട് നീങ്ങിയപ്പോൾ സ്വദേശികൾ ആ ജോലി ഏറ്റെടുത്തു. നമ്മളെ നമ്മൾ തന്നെ ഭരിക്കുന്ന കാലം വന്നു . അന്ന് നമ്മുടെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യകാല ഭരണ കർത്താക്കൾക്ക് അവർ ഇരിക്കുന്ന കസേരകളുടെ വിലയും മൂല്യവും എന്താണെന്നുള്ള നല്ല ബോധ്യം ഉണ്ടായിരുന്നു. അവർ ഒന്നുമില്ലായ്മയിൽ നിന്ന് ഒരു സമത്ത്വ സുന്ദരലോകം കെട്ടിപ്പെടുക്കാൻ പ്രയത്നിച്ചു.
ഒടുവിൽ നമ്മുടെ പട്ടിണിയും മാറാവ്യാധികളും ഒരു പരിധിവരെ നമ്മെ വിട്ടു പിരിഞ്ഞു. നമ്മൾ ജാതി ഭേദമെന്യേ വിദ്യ അഭ്യസിക്കാൻ തുടങ്ങി . തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നോക്കെത്താ ദൂരത്തു ഓടി ഒളിച്ചു. തൊഴിലില്ലായ്മയും ഒരു പരിധി വരെ ഇല്ലാതായി. ഇവിടെ ചെറിയ വ്യവസായങ്ങൾ വന്നു. അധ്വാനിക്കാൻ തയ്യാറായവന് അവസരങ്ങൾ ഉണ്ടായി. ഐ ടി വിപ്ലവം നമ്മുടെ നാട്ടിലും മോട്ടിട്ടു .
ചെറു പട്ടണങ്ങൾ മഹാനഗരങ്ങളായി , ഗ്രാമങ്ങൾ പട്ടണങ്ങളായി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിശീര്‍ഷവരുമാനം [Per Capita Income] ഉള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമതായി. ഒന്നാമനായ ഹരിയാനയുടേയും രണ്ടാമനായ തമിൾ നാടിന്റെയും മൂനിലോന്നുള്ള കേരളം അത് സാധിച്ചത് ഒരു ചെറിയ കാര്യമല്ല. കൊള്ളാവുന്ന ഒരു വ്യവസായവും ഇല്ലാതെ, 3.5 കൂടി പേരുടെ നികുതി കൊണ്ടും പ്രവാസികളുടെ രക്തം വിയര്പ്പാക്കി കിട്ടുന്ന വിദേശ നാണയം കൊണ്ടും നമ്മൾ ഇതു സാധ്യമാക്കി.
ഒരു വ്യവസായ സ്ഥാപനം തുടങ്ങാൻ വന്നാൽ അവനെ ' ഭൂഷ്വാ ' ആകി രാഷ്ട്രീയ കോമരങ്ങൾ അഴിഞ്ഞാടി . കാരണം നാട്ടിൽ വ്യവസായങ്ങൾ വന്നു എല്ലാവർക്കും തൊഴിൽ ലഭിച്ചാൽ ഇവർക്ക് നില നില്പ്പില്ലതാകും. പിന്നെ ഇവരെ ജയ് വിളിക്കാൻ ആരുമില്ലാതാകും.
അതിനാൽ ഒരു നിശ്ചിത ശതമാനം ആൾക്കാരെ തൊഴിൽ രഹിതരായി അവർ നിലനിർത്തി. 1000 പേർക്ക് മുകളിൽ തൊഴിൽ കൊടുക്കുന്ന വിരലിൽ എണ്ണാവുന്ന സ്ഥാപനങ്ങളേ ഇന്നും നമ്മുടെ നാട്ടിൽ ഉള്ളൂ എന്നതിന് കാരണവും മറ്റൊന്നല്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നദികളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം, ഏറ്റവും കൂടുതൽ ആയി വ്യവസായങ്ങൾക്ക് വേണ്ടുന്ന റോ മെറ്റീരിയൽ ആണല്ലോ ജലം . അത് കഴിഞ്ഞാൽ skilled labour നൽകാനും നമ്മോളം വരില്ല മറ്റൊരു സംസ്ഥാനവും . മലയാളിക്ക് വഴങ്ങാത്ത ഏതു തൊഴിലാണ് ഉള്ളത് !! എന്നിട്ടെന്തേ ഇവിടെ വ്യവസായങ്ങൾ വന്നില്ല ?
രാഷ്ട്രീയ കോമരങ്ങൾ ഇവിടെ നല്ല റോഡുകൾ ഉണ്ടാവരുതെന്നു എന്തിനു ശഠിക്കുന്നു ? മലയാളികൾ വേഗത്തിൽ യാത്രചെയ്താൽ എന്താ എത്ര കുഴപ്പം ? ആലോചിച്ചിട്ടുണ്ടോ? വാളയാറിനു പുറത്തു ഡൽഹി വരെ റോഡു oneway യും rubberised ഉം ആകാമെങ്കിൽ , അവിടെ ഒക്കെ നമുക്ക് TOLL ആകാമെങ്കിൽ എന്തേ കേരളത്തിൽ ആയിക്കൂടാ ? മറ്റു സംസ്ഥാനങ്ങളിൽ 60 മീറ്റർ വീതി ആണ് റോഡുകൾക്ക് , നമുക്ക് 30 മീറ്റർ ധാരാളമെന്നു കോമരങ്ങൾ വിധിച്ചു . കേരളത്തിൽ സ്ഥലമില്ല പോലും !!! ഇന്ത്യയിലെ ഏറ്റവും ചെറിയ UNION TERRITORY ആയ ഗോവയിൽ , ഏറണാകുളം ജില്ലയെക്കാൾ ചെറിയ ഗോവയിൽ 60 മീറ്റർ റോഡിനു സ്ഥലം പാകിസ്താനിൽ നിന്ന് കൊണ്ടുവന്നോ ?? !!!
EXPRESS HIGHWAY വന്നാൽ കേരളം രണ്ടായി വിഭജിക്കപ്പെടുമെത്രേ !! കോമരങ്ങളുടെ അടുത്ത വെളിവാട് !! അങ്ങനെയെങ്കിൽ കാശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന ഹൈവേ എന്തുകൊണ്ട് ഇന്ത്യയെ വിഭാജിച്ചില്ല ? സഹ്യ പർവ്വതവും വിന്ധ്യനും 60 മീറ്ററിൽ കൂടുതൽ വീതിയുള്ള ഗംഗ , യമുന ,സത്ലജ് , ഗോദാവരി ,കാവേരി ,ഭാരതപുഴ തുടങ്ങീ നദികൾ എന്തേ ഇന്ത്യയെ കഷ്ണങ്ങൾ ആകിയില്ല ? എന്തേ കേരളത്തിൽ മാത്രം ഈ വിഭാഗീയത ? കൊമാരങ്ങൾക്ക് മറുപടിയുണ്ടോ??
ഇനി കാര്യത്തിന്റെ നിജസ്ഥിതി പറയാം. കേരളത്തിന്റെ 50% തീരദേശണ്. അതിൽ കണ്ണൂർ , കോഴിക്കോട്, ചാവക്കാട്, ചെറായി, കൊച്ചി, കൊല്ലം ശംഖു്മുഖം, കോവളം തുടങ്ങിയവ രാജ്യാന്ദര ബീച്ചുകൾ ആക്കാൻ പൂർണ യോഗ്യം. മിക്കതും അന്താരാഷ്ട്ര തുറമുഖങ്ങൾക്കും അനുയോജ്യം. അതിനു കരുത്തേകാൻ പോന്ന റോഡുകൾ കൂടെ വന്നാൽ സൌത്ത് ഏഷ്യയിലെ ഏറ്റവും നല്ല ചരക്കു ഗതാഗത മെഘലയായ് കേരളം മാറും ; ഇപോഴത്തെ സിങ്കപ്പൂരിനേക്കാൾ മൂന്നു മടങ്ങ് വ്യാപാരം ഇവിടെ നടക്കും. തൊഴിൽ ശാലകൾ തൊഴിലില്ലായ്മ തുടച്ചു നീക്കും. ആവശ്യത്തിനു തൊഴിലാളികളെ കിട്ടാതാകും. പിന്നെ എവിടുന്ന് ലഭിക്കും പാർട്ടിക്ക് അണികളെയും രക്തസാക്ഷികളെയും !! അതോടെ പാർട്ടി നാമാവശേഷമാകും. ആ ഭയമാണ് നമ്മളെ ഇന്നും കുണ്ടിനിടയിലെ റോട്ടിലൂടെ നടത്തുന്നത്.
സർവ ലോക തൊഴിലാളികളെ സംഘടിപ്പിച്ചു ശക്തരാക്കി അവസാനം സ്വന്തം നാട്ടിൽ തൊഴിൽ എടുക്കാൻ bengali കളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് . bengalഇൽ വസന്തം ഉണ്ടാക്കി ഉണ്ടാക്കി ഇപ്പോൾ അവർ നമ്മുടെ നാട്ടിലെ കൂലിപ്പണിക്കാർ ആയി !!!! നമ്മുടെ ഭാവി ഇനി എവിടെയാണോ ആവോ !!!! സംഘടിപ്പിച്ചു സംരംഭങ്ങൾ പൂട്ടിച്ചവർ ഇതുവരെ ഒരെണ്ണം എങ്കിലും തുറപ്പിച്ചു പ്രവർത്തിപ്പിച്ചിട്ടുണ്ടോ ? നേരാം വണ്ണം പ്രവർത്തിക്കുന്ന തൊഴിൽ ശാലകൾ അടപ്പിക്കുന്നതാണോ സോഷ്യലിസം ! അതാണോ മാര്ക്സിസം ?
മാർക്സിന്റെ DAS CAPITAL ഉം COMMUNIST MANIFESTO യും, ലെനിൻറെ 'ദ സ്റ്റേറ്റ് ആൻഡ് REVOLUTION ' , ചെഗുവേരയുടെ 'മാനിഫെസ്റോ ' തുടങ്ങിയ പുസ്തകങ്ങൾ കണ്ടിട്ടുള്ള എത്ര കമ്മ്യൂണിസ്റ്റ് നേതാക്കൾ ഇന്നുണ്ട് ?
ഗാന്ധിജിയുടെ 'My Experiments With Truth' നെഹ്രുവിന്റെ 'ദി Discovery Of India ' സുഭാഷ് ചന്ദ്ര ബോസിന്റെ 'AN INDIAN PILGRIM' എന്ന പുസ്തകങ്ങളെ പറ്റി കേട്ടിട്ടുള്ള എത്ര കോണ്‍ഗ്രസ് പ്രമാണിമാർ ഇന്നുണ്ട് ? എന്താണ് നമ്മുടെ നേതാക്കളുടെ രാഷ്ട്രീയ പാരമ്പര്യം? കരുണാകരന് CLIFF ഹൗസിൽ കാലു തിരുമ്മി കൊടുത്തോ? നായനാരുടെയും A K G യുടെയും ഫോട്ടോ വീട്ടിൽ ഉള്ളതോ ? സ്വാതന്ത്ര്യ സമര കാലത്ത് പിടിച്ചു പറിയുടെ പേരിൽ ജയിൽ വാസം അനുഷ്ഠിച്ചതോ ? അടിയന്തരവസ്ഥ കാലത്ത് അരി തമിൾ നാട്ടിലേക്ക് കടത്തിയതിന് ജയിലിൽ പോയ ഒരാൾ പുറത്തു വന്നത് സഖാ വായാണ്, ഇന്നു അയാളാണ് ' PARTY ', PARTY അയാളാണ് !!! കലികാല വൈഭവം !! 1996il അണക്കെട്ട് കേസിൽ 374 കോടിയുടെ 1% കമ്മീഷൻ [3.74 കോടി ] കേരള state ൻറെ കാശിൽ കയ്യിട്ടുവാരിയ തിൽ തെറ്റില്ല എങ്കിൽ 2013il കള്ളപ്പണകാരുടെ 10 കോടി നികുതി അടക്കാത്ത പണം പോയതിൽ ഇത്ര ഊക്കം കൊള്ളുന്നതെന്തിനു !!!!
തലസ്ഥാനത്തു 1 ലക്ഷം പേരെ നിരത്തി സമരം അരങ്ങേറുന്നു , ആർക്കുവേണ്ടി ? ഒരു ദിവസം സമരത്തിന് വരുന്ന ആള്ക്ക് കൂലി 1500 രൂപ . 4 നേരം ഭക്ഷണം വേറെ . ഒരാൾക്ക് ഒരു ദിവസത്തെ ചിലവു താമസം ഉൾപ്പെടെ 2500 രൂപ ! അങ്ങനെ 1 ലക്ഷം പേർ ! ആകെ ഒരു ദിവസം ചിലവു 25 കൊടി രൂപ ! ഇതിനു മുൻപ് സോളാർ പ്രശനത്തിൽ നടത്തിയ ഹർത്താലിൽ കേരളത്തിന് നഷ്ട്ടം 150 കോടി . സമരം തടയാൻ സര്ക്കാരിന് ചിലവു 30 കോടി രൂപ . ചുരുക്കത്തിൽ 10 കോടി കള്ള പണത്തിന്റെ സോളാർ കേസിൽ സാധാരണക്കാരന്റെ 215 കോടി ഇതുവരെ രാഷ്ട്രീയ ഹിജടകൾ തിന്നു. ഇനിയും തിന്നാൻ പോകുന്നു .
പെട്രോൾ വില 30% കൂട്ടിയപോഴും, പച്ചക്കറി വില 40% കൂട്ടിയപ്പോഴും, പാചക വാതകം 45% വില കൂടിയപ്പോഴും, വൈപ്പിനിൽ കുടിവെള്ളം കിട്ടാതെ ആയിരങ്ങൾ ഇരുന്നപോഴും , കേരളത്തിന് ദശാബ്ദങ്ങളായി പുതിയ ട്രെയിൻ കിട്ടാഞ്ഞപോഴും എവിടെ ആയിരുന്നു ഈ നേതാക്കൾ ? ഇതെന്താ സോളാരിനേക്കാൾ ചെറിയ പ്രശനമാണോ സഖാവേ ? !! പാവപ്പെട്ടവന് SOLAR കഴിഞ്ഞല്ലേ ഉള്ളു എല്ലാം അല്ലെ !! നാണമില്ലേ ഹേ മനുഷ്യൻ എന്ന് പറഞ്ഞു നടക്കാൻ ?
പെട്രോൾ വില 30% കൂട്ടിയപോഴും, പച്ചക്കറി വില 40% കൂട്ടിയപ്പോഴും, പാചക വാതകം 45% വില കൂടിയപ്പോഴും, വൈപ്പിനിൽ കുടിവെള്ളം കിട്ടാതെ ആയിരങ്ങൾ ഇരുന്നപോഴും , കേരളത്തിന് ദശാബ്ദങ്ങളായി പുതിയ ട്രെയിൻ കിട്ടാഞ്ഞപോഴും എവിടെ ആയിരുന്നു ഈ നേതാക്കൾ ? ഇതെന്താ സോളാരിനേക്കാൾ ചെറിയ പ്രശനമാണോ സഖാവേ ? !! പാവപ്പെട്ടവന് SOLAR കഴിഞ്ഞല്ലേ ഉള്ളു എല്ലാം അല്ലെ !! നാണമില്ലേ ഹേ മനുഷ്യൻ എന്ന് പറഞ്ഞു നടക്കാൻ ?
സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നുമാണ് ഇതിലേക്ക് പിരിവു എന്നതാണ് ദുഃഖ സത്യം. കൊടുക്കാതെ തരമില്ല. കൊടുത്തില്ലെങ്കിൽ നാളെ ജീവൻ ഉണ്ടാകണമെന്നില്ല ! ഇതാണോ ജനാധിപഥ്യം ?
ഇടതും വലതും മാറി മാറി വന്നു ഐസ് ക്രീം വിറ്റു, വ്യപിച്ചരിച്ചു, അണക്കെട്ട് തുരന്നു, മലയോരങ്ങൾ കയ്യേറി, അവശ്യസാധന വിലയിൽ അധികചുങ്കം ചുമത്തി, പൊള്ളയ വാഗ്ദാനങ്ങൾ നല്കി , കരിമണൽ കള്ളക്കടത് നടത്തി, കട്ട് മുടിച്ചത് നമ്മളെയാണ്. അങ്ങ് ഹിമാലയൻ അതിർത്തിയിൽ നമ്മുടെ ശത്രു രാജ്യം 5 പട്ടാളക്കാരെ വെടിവെച്ചിട്ടു. ഇപ്പോഴും വെടിവെപ്പ് തുടരുന്നു. ആർക്കും ഒരു പരാതിയും ഇല്ല !! നമ്മുടെ പ്രധാനമന്ത്രിക്ക് ഇപ്പോഴും സംസാരശേഷി ലഭിച്ചിട്ടില്ല ! പ്രതിപക്ഷത്തിന് ഒരു വ്യസനവും ഇല്ല. രാജ്യ സുരക്ഷയും സാധാരണക്കാരന്റെ ദൈനംദിനജീവിത പ്രശ്നവും എവിടെ സോളാർ അഴിമതി എവിടെ !!! 1.75 ലക്ഷം കോടി അഴിമതി കണ്ടപ്പോൾ ഇല്ലാത്ത രോഷം ഇപ്പോൾ എവിടെനിന്ന് വന്നു ? !! രാജ്യത്തിൻറെ അതിര്തിയിൽ നഷ്ട്ടപ്പെട്ട 5 ദേശസ്നേഹികളുടെ ജീവനേക്കാൾ വിലയോ അഴിമതി പണത്തിനു !! ലോകത്തൊരു രാജ്യവും ഇത്ര അധപധിച്ചു കാണില്ല. നാണമാകുന്നു, ഈ ആണും പെണ്ണും കേട്ട ഹിജടകളെ അധികാര സ്ഥാനമാനങ്ങൾ നല്കി തീറ്റി പോറ്റുന്നതിൽ.
ഇതൊന്നും അറിയാത്ത സാധാരണക്കാരൻ ടീവിയിൽ സമരത്തിന്റെ live ദൃശ്യങ്ങൾ കണ്ടു ആസ്വദിക്കുന്നു. തെറ്റ് നമ്മുടെ ആണ്. ഈ ഹിജഡകളെ നയിക്കാൻ വിടുന്നതിൽ. അവർക്ക് മുടിക്കാൻ tax എന്ന രൂപേണ നമ്മൾ അധ്വാനിച്ചു ഉണ്ടാക്കുന്ന പണം കൊടുക്കുന്നതിൽ. സമയമായി , ഒരു പുനർ വിചിന്തനത്തിന്......
നമ്മളെ ഇനിയും ഈ കള്ളന്മാർ നയിക്കണോ ? നമ്മുടെ അധ്വാനം കൊണ്ട് ഈ കുലംകുത്തികൾ ഇനിയും ധൂർത്തു നടത്തണോ? തീരുമാനിക്കേണ്ടത് നമ്മളാണ്. നമ്മളാണ് യഥാർഥ ശക്തി , നമ്മൾ , പൊതു ജനം. പ്രതികരിക്കു, ഇനിയും ഇതു സഹിക്കാൻ നമ്മൾ വെറും വിഡ്ഢികൽ ആണോ ? കുടിച്ച അമ്മയുടെ മുലപ്പാലിൽ കലര്പ്പിലെങ്കിൽ , ജനിപ്പിച്ച പിതൃത്വത്തിൽ സംശയമില്ലെങ്കിൽ , എതിർക്കു ഈ ദേശ ദ്രോഹികളെ .......
"ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ;
ക്ഷണമെനീപ്പിൻ , അനീതിയോടെതിർപ്പിൻ "
- വാഗ്ഭടൻ .
- സ്വന്തം നിഖിൽ .

