സുന്ദരികളെ,
നിങ്ങള്‍ പേടിച്ചതുപോലെ ഇതു എന്‍റെ വിവാഹനിശ്ചയത്തിന്‍റെ കഥയല്ല ! [സുന്ദരന്മാരെ, നിങ്ങള്ക്ക് ആശ്വസിക്കാന്‍ ഇനിയും സമയമായില്ല! ]
ഇത്തവണ ഒരു നീണ്ട യാത്രക്ക് ശേഷം ആണ് ഞാന്‍ ഈ ബ്ലോഗ് എഴുതുന്നത് എന്നതാണ് പ്രത്യേകത. ഗാര്‍ഡന്‍ ചിതയില്‍ [ബാംഗ്ലൂര്‍] നിന്നും പഴശ്ശി വഴി [ഒളിപ്പോരോന്നും നടത്താന്‍ സമയം കിടിയില്ല; ആകെ ഉണ്ടായിരുന്നത് 2 ദിവസമല്ലേ!] കാഞ്ഞങ്ങാടെക്കും അവിടെ നിന്ന് തിരിച്ചും. എന്‍റെ സഹമുറിയനും അതീവ സുന്ദരനും [എനിക്ക് ഇനിയും അവന്റെ കൂടെ താമസിക്കണമല്ലോ!] വിശാലമാനസ്ക്കനുമായ ശശിയുടെ [പേര് വ്യാജമാണ്] വിവാഹ നിശ്ചയ മഹാമഹത്തില്‍ പങ്കെടുക്കാനാണ് രണ്ടും കല്‍പ്പിച്ചു ഇറങ്ങിയത്. രാത്രി ആയിരുന്നു യാത്ര. ഞങ്ങള്‍ ഒരു 3 മണി ആയപ്പോള്‍ ഇറങ്ങി. നല്ല തെളിഞ്ഞ അന്തരീക്ഷമുള്ള, നിലാവുള്ള ഒരു രാത്രിയിലെ യാത്ര സ്വപ്നം കണ്ടു ഇറങ്ങിയ എന്നെ കാത്തിരുന്നത്, നല്ല പെരും മഴയും കാറ്റുമുള്ള തണുത്തു മരവിച്ച ചീഞ്ഞളിഞ്ഞ ഒരു രാത്രി ആയിരുന്നു. കണ്ണാടി നോക്കി ഇറങ്ങരുതെന്നു എല്ലാരും പറഞ്ഞതാ, കീട്ടില്ല്യാ ! അനുഭവിക്കുക തന്നെ. ഒരു വിധത്തില്‍ ഞാന്‍ മൈസൂരെതി. അവിടെനിന്നും എന്‍റെ അചാച്ചനെക്കാള്‍ പ്രായമുള്ള ഒരു ബസ്സില്‍ കയറി കണ്ണൂര്‍ ജില്ലയിലെ "ഇരുട്ടി" എന്ന സ്വപ്നതുല്ല്യമായ സ്ഥലം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അവിടെയാണ് എന്‍റെ മറൊരു സഹമുറിയന്റെ ഭവനം. മൂപ്പരും അതീവ സുന്ദരനും സത്സ്വഭാവിയും ദാനശീലനും കലാകാരനുമാണ് ! [എനിക്കും ജീവിക്കണ്ടെ!]
ബസ്സിനു തീരെ പ്രയമില്ലെന്നു ഞാന്‍ നേരത്തെ പറഞ്ഞിരുന്നുവല്ലോ. വിരാജ് പേട്ടയിലെ ചുരം [താമരശ്ശേരിച്ചുരമല്ല !] കണ്ടപ്പോള്‍ മൂപ്പരുടെ മനസ്സോന്നിളകി. മുന്‍പിലെ ആടിനില്‍ക്കുന്ന പല്ലുപോലെയുള്ള ആ കറുത്ത ചക്രത്തിന് തിരിയാന്‍ എന്തു ഒരു വൈമനസ്യം. മൂപരുടെ ജീവവായു നിലച്ചുവത്രേ! അസ്തി എല്ലാം പുറത്തു വന്നു മൂപ്പര്‍ പരലോകം പൂകി. പരലോകത്തേക്കു പരവേശനം കിട്ടാത്ത എന്നെ പോലെയുള്ള അധഭാഗ്യവാന്മാര്‍ വഴിയില്‍ ഇറങ്ങി 'നടരാജ്' മോറ്റൊറ്സില്‍ യാത്ര തുടര്ന്നു. ഒരു 2 കിലോമീറ്റര്‍ ചെന്നപ്പോള്‍ മാന്യന്മാരായ കുറച്ചു ചെറുപ്പക്കാര്‍ എന്നെപ്പോലെ അതി സുന്ദരനായ ഒരു വാഹനത്തില്‍ വന്നു ലിഫ്റ്റ് തന്നത് കൊണ്ട് അധികം കഷ്ട്ടപ്പെടെണ്ടി വന്നില്ല. ഉച്ചക്ക് ഞാന്‍ ലകഷ്യസ്ഥാനതെതി. " Praise the Lord ! "
എന്‍റെ സുഹൃത്ത് അഥിതി സല്ക്കരതീല് ഒട്ടും പിന്നില്‍ അല്ലാത്തത് കൊണ്ടാവണം ഒരു വീട്ടില്‍ കയറ്റാന്‍ കൊല്ലതവനായ എന്നെപോലോരുവനെ വളരേ മാന്യമായി സല്‍ക്കരിച്ചത്. കുളിച്ചു ആഹാരം കഴിച്ചു ഞാന്‍ വിശ്രമിച്ചു. അന്ന് സന്ധ്യക്ക് ഇതുപോലെ ആഥിത്യ മര്യാദയുള്ള മറ്റൊരു സുഹൃത്തിന്റെ വെട്ടിലീക്ക് വെച്ച് പിടിച്ചു. രാത്രിയുടെ അന്ദ്യയാമത്തില്‍ ഏഷ്യാനെറ്റില്‍ വരുന്ന പ്രേത സീരിയലിലെ മന്ത്രവാദിയെപ്പോലെ ഞാന്‍ ഒരു ഭാണ്ടവുമായി അവിടെ കയറിച്ചെന്നു. "ഇന്നോന്നുമില്ല, പോയി അടുത്ത വ്യാഴാഴ്ച വാ" എന്ന് പറയുമോ എന്ന് ഞാന്‍ ഭയന്നു. എന്‍റെ ഭാഗ്യം കൊണ്ടത് സംഭാവിചില്‍ല്യ. വളരെ മാന്യമായ സല്‍ക്കാരം അവിടെയും ഞാന്‍ ആസ്വദിച്ചു. വീണ്ടും " Praise the Lord ! "
അടുത്ത ദിവസം സുര്യഭാഗവനെ ഞാനാണ് വിളിച്ചുനര്തിയത്. ഞായറാഴ്ചയല്ലേ, മൂപ്പര്‍ക്കും കാണും ഒരു മടി. പുലര്ച്ചീ തന്നെ ഞാന്‍ കാഞ്ഞങ്ങാട് ലക്ഷ്യമാക്കി യാത്ര തുടര്ന്നു. രണ്ടാണ് ലക്‌ഷ്യം, കൂട്ടുകാരന്റെ കല്യാണ നിശ്ചയത്തില്‍ പങ്കെടുക്കുക; എന്‍റെ നിശ്ചയം നടത്താന്‍ പോന്ന വല്ലവരും അവിടെ വരുന്നുണ്ടോ എന്ന് നോക്കുക ! പിന്നെ രഹസ്യ അജണ്ടയായ പുട്ടടി! ഞാന്‍ ഓഡിറ്റൊരിയത്തില്‍ എത്തുമ്പോള്‍ കല്യാണചെക്കന്‍ പൂതം പൂലെ ഉറങ്ങുകയയിരിക്കണം! എന്‍റെ ഒരു കൃത്യനിഷ്ഠ, എന്നെ സമ്മതിക്കണം ! രാവിലെ എന്നെ കണ്ട വാച്ച്മേനൊരു സംശയം, അങ്ങേരുടെ പണി പോകുമോ എന്ന്! പിന്നെ എന്‍റെ വേഷ ഭൂഷധികള്‍ കണ്ടപ്പോള്‍ മൂപര്‍ക്ക് ആ സംശയം കുറച്ചൊന്നു കുറഞ്ഞു. ഒരു നാലഞ്ചു മണിക്കൂര് കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി വന്നു തുടങ്ങി. എന്‍റെ കണ്ണുകള്‍ ഭൂമിക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹം കണക്കെ വിശ്രമമില്ലാതെ ഓടിനടന്നു. എന്തിനോ തിളക്കുന സാമ്പാര്‍ !
അപ്പോള്‍ അതാ എന്‍റെ ഉറ്റ മിത്രം കുളിച്ചു കുറിതൊട്ട് [പല്ലുതേക്കാന്‍ വഴിയില്ല!] പുത്തന്‍ ഉടയാടകള്‍ ധരിച്ചു കൂടുതല്‍ സുന്ദരനായി വന്നിരിക്കുന്നു. അധികം വൈകാതെ അവന്റെ ഭാവി വധുവും എത്തി ചേര്‍ന്നു. താലപ്പോലികള്‍ ആരതികള്‍, ഈ കൂതറ യെ വരവെല്‍കനന്നോ ഇതെല്ലാം എന്നൊന്നും ഞാന്‍ ചിന്ദിച്ചതെ ഇല്ല! "EVERY DOG HAS A DAY " എന്നാണല്ലോ! പോരാത്തതിനു ഇതു കന്നി മാസവും! വെടിക്കെട്ട് കൂടെ ആകാമായിരുന്നു! അതിന്റെ ഒരു കുറവ് പാടില്ലല്ലോ. വരനും വധുവും അകത്തു കയറി, കൂടെ ഞാനും. എന്‍റെ കണ്ണുകള്‍ പലയിടങ്ങളിലും എന്‍റെ ആജ്ജഞയെ അനുസരിക്കാതെ തടഞ്ഞു നിന്നു; ഞാന്‍ ബലം പിടിച്ചതിനെ തിരികെ വിളികനോന്നും പോയില്ല; ഓരോരുത്തര്‍ക്കും ഒരൂ ഇഷ്ട്ടങ്ങള്‍ അല്ലെ !
കൂട്ടുകാരനെയും വധുവിനെയും മണ്ഡപത്തില്‍ ആനയിച്ചിരുത്തി. അവരുടെ അച്ഛനമ്മമാര്‍ക്ക് പോലും അവിടെ കയറാന്‍ സാധിക്കാത്തവിധം ക്യാമറ തൂക്കിയ സെക്യൂരിറ്റി ഏര്പ്പാട് ചെയ്തിരുന്നു. ഒരു നിമിഷം ഞാന്‍ അവരെ അതിര്തിയിലേക്കയച്ചാലോ എന്ന് ആലോചിച്ചു! നല്ല കര്‍മ നിരതരായ ഒരു കൂട്ടം ചെറുപ്പക്കാര്‍. വധൂവരന്മാരെ ചിരിപ്പിച്ചും കരയിച്ചും അവര്‍ ഒട്ടനേകം ചിത്രതാള്കള്‍ ധന്യമാക്കി. അവര്‍ക്കവസാനം മടുത്തു കൊണ്ടാകണം, ബന്ധുക്കളെയും ചിര്രിപ്പിക്കാനായി അതിന്റെ മുകളിലീക്ക് കയറ്റാന്‍ തുടങ്ങി. വന്നവര്‍ മുഴുവന്‍ ചിരിച്ചു തീര്‍ന്നപ്പോള്‍ ഞാനും പോയി നന്നായൊന്നു ചിരിച്ചു! എന്തോ, എന്തെ ചിരി കൂടുതല്‍ നന്നായത്ണ്ടാകൊണ്ടാകണം, അവര്‍ എന്നെ വേഗം പറഞ്ഞയച്ചു! കൂട്ടുകാരന്‍റെ കൈപിടിച്ച് കുലുക്കി നിന്നെ പിന്നെ കണ്ടോലമെന്നു മനസ്സില്‍ പറഞ്ഞു ഞാന്‍ ഭൂമിയിലീക്ക് ഇറങ്ങി. സാമാന്യം നല്ല തിരക്കുണ്ടായിരുന്ന ഭക്ഷണാലയത്തില്‍ ഇടിച്ചു കയറി എന്‍റെ ജോലി നിര്‍വഹിക്കവേ, "എന്‍റെ അമ്മായിയുടെ വീടിന്റെ അടുത്താണ് തന്റെ വീട്" എന്ന് പറഞ്ഞു ഒരാള്‍ ചോറുമായി വന്നു. നാലാമത്തെ പ്രാവശ്യം ചോദിച്ചതികൊണ്ടാകണം, അയാളുടെ മുഖത്ത് തിലകനെ കണ്ട ഇന്നസെന്റിന്റെ പോലെ ഒരു ഭാവം! ഞാന്‍ അത് കാര്യമാക്കാതെ എറ്റെടുത്ത ജോലി ഭംഗിയായി നിര്‍വഹിച്ചു.
നേരം ഏതാണ്ട് രണ്ടു മണി ആയിക്കാണും. എനിക്ക് തിരിഛെത്താനുണ്ട്. ഏകദേശം 400 കിലോമീറ്റര്‍ ആണ് എന്നെ കാത്തിരിക്കുന്നത്. തരുണീമണികളുടെ നേത്രശരമേറ്റു പുളകിതനായി ഞാന്‍ ഹാളിന്‍റെ പുറതേക്ക് കടക്കുമ്പോള്‍ പുറകില്‍ നിന്നൊരു കിളിനാദം; "ഏട്ടാ, ഒന്ന് നിലക്കു". ഞാന്‍ സഡണ് ബ്രേക്കിട്ട രാജധാനി ട്രെയിന്‍ കണക്കെ നിന്നു. അതാ ഒരു കൊച്ചു സുന്ദരി എന്നെ വിളിക്കുന്നു; പ്രായം ഏകദേശം 22 വയസ്സ്. നല്ല വെളുത്ത നിറം, ഐശ്വര്യം കളിയാടുന്ന മുഖം, ഞാന്‍ മനസ്സില്‍ പറഞ്ഞു, ഇവള്‍ പറയാന്‍ പോകുന്നത് പണ്ട് മഞ്ജു വാര്യര്‍ ദിലീപിനോട് പറഞ്ഞ ആ കാര്യം, പാര്‍വതി ജയറാമിനോട് ചോദിച്ച അതേ കാര്യം; ശ്രിനിവാസന്‍ മോഹന്‍ലാലിനോട് ചോദിച്ച കാര്യമല്ല ! ഇതു അത് തന്നെ ആകണേ! എന്‍റെ ഹൃദയം പഴയ KSRTC ബസ്സിന്റെ engine കണക്കെ അടിക്കാന്‍ തുടങ്ങി. അവള്‍ എന്‍റെ അടുത്തേക്ക് നടന്നടുത്തു. എന്‍റെ ഹൃദയം ഇപ്പോള്‍ അടിച്ചു നില്‍ക്കും എന്നെനിക്കു തോന്നി! അവളിപ്പോള്‍ എന്‍റെ തോടടുത്തെത്തി കഴിഞ്ഞു, ഇതാ അവളതു പറയാന്‍ പോകുന്നു, ആ അസുലഭ മുഹുര്തം എത്തി കഴിഞ്ഞു. ഞാന്‍ അതിനായി എന്‍റെ മനസ്സും ശരീരവും സുസജ്ജമാക്കി.
അവള്‍ എന്‍റെ അടുത്ത് വന്നു എന്‍റെ കണ്ണ്കളിലേക്ക് നോക്കി. എന്നിട്ടിങ്ങളെ പറഞ്ഞു;
" ഇതു ഏട്ടന്റെ കയ്യില്‍ നിന്നും വീണ ചെറു നരങ്ങയാ, വെചോളു ! "
ചെറുനാരങ്ങ കണ്ടു പിടിച്ചവനെ മനസ്സില്‍ സ്മരിച്ചു ഞാന്‍ ബംഗാളുരിലേക്ക് മടങ്ങി.
- സ്വന്തം നിഖില്‍.