This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

Eid Mubarak

നമസ്ക്കാരം ,

   എല്ലാര്‍ക്കും എന്‍റെ ഈദ്‌ ആശംസകള്‍.

             നല്ല നെയ്ച്ചോറും ബിരിയാണിയും പത്തിരിയും കോഴി ഇറച്ചിയും  വെട്ടിവിഴുങ്ങി, നമ്മുടെ സ്വന്തം  ഏഷ്യാനെറ്റും സുര്യടിവിയും കണ്ടു , ഒരു ഏമ്പക്കവും വിട്ടു ഇരിക്കുന്ന നിങ്ങള്‍ക്ക് എന്‍റെ സലാം. എന്ന് ഓഫീസിനു അവധി ഉണ്ടാകുമെന്ന് കരുതി നേരത്തെ ഞാന്‍ എഴുന്നേറ്റു. വിധിയുടെ കള്ളക്കളി പോലെ ,ഒട്ടും ദയ കാണിക്കാതെ , തിരിഞ്ഞൊരു വട്ടം പോലും നോക്കാതെ , ഈ റമദാന്‍ മാസം മുഴുവന്‍ 5 നേരവും വെട്ടി വിഴുങ്ങിയ എന്നെ പോലെയുള്ള മാന്യന്മാരുടെ പ്രവര്‍ത്തികളെ തീര്‍ത്തും അവഗണിച്ചു എന്‍റെ ആ ഡാഷ് മാനേജര്‍ പറഞ്ഞു, "റംസാന്‍ നാളെയാണ്, നിങ്ങള്‍ ഇന്ന് നേരത്തെ വന്നു നേരത്തെ പൊയ്ക്കോ". ഇതെത്ര കെട്ടതാ നമ്മള്‍ ! നേരത്തെ വന്നത് ആരും അറിയില്ല; നേരത്തെ പോകാനായി ഇറങ്ങുമ്പോള്‍ ഇതാ പുറകില്‍ നിന്നൊരു വിളി ;" നിഖില്‍, ആ ഇഷ്യൂവിന്റെ സ്റ്റാറ്റസ് എന്തായി, ഈ ഇഷ്യൂവിന്റെ സ്റ്റാറ്റസ് എന്തായി എന്നൊക്കെ. സ്വന്തമായി ഒരു സ്റ്റാറ്റസ്സും ഇല്ലാത്ത എന്നെപോലെ ഉള്ള ഒരു പഞ്ചപ്പാവതിനോട് ഏതൊക്കെ ചോദിക്കാമോ ? അല്ല, നിങ്ങള്‍ തന്നെ പറയു, ഇതു ശരിയാണോ ?

              ഈ പ്രസനത്തില്‍ നിഷ്ക്രിയത്വം സ്വീകരിച്ച കേരള മുഖ്യമന്ത്രി രാജി വെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ ഞാന്‍ ഒരു ഹര്‍ത്താലിന് ആഹ്വാനം ചെയ്താലോ എന്ന് ആദ്യം വിചാരിച്ചു; പിന്നെ നാളെ നാട്ടില്‍ പോകനുല്ലതല്ലേ!  ഏത് ഊച്ചാളി ആഹവനം ചെയ്താലും, ഏതു നിസ്സാര കാര്യത്തിനായാലും, ഹര്‍ത്താല്‍ എന്ന് കേട്ടാല്‍ നേരെ ബീവറെജസ്സിലീക്ക് ഓടുന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഞാന്‍ കാരണം ഒന്ന് കൂടെ വേണ്ടെന്നു കരുതി ക്ഷമിച്ചു! അല്ലായിരുന്നേല്‍ അവനെയൊക്കെ കാണിച്ചു കൊടുക്കാമായിരുന്നു. മലബാര്‍ ഗോള്‍ഡിന്‍റെ പരസ്യത്തിലെ മോഹന്‍ലാലിനെ മനസ്സില്‍ ധ്യാനിച്ച് രാത്രി ബിരിയാണി കഴിക്കുന്നത്‌ സ്വപ്നം കണ്ടു ഞാന്‍ ഓഫീസില്‍ നിന്നിറങ്ങി. ഇനി നേരെ അടുത്തുള്ള നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ പോയൊരു വെജിറ്റബിള്‍ ബിരിയാണി കഴിക്കണം.

ബിരിയാണിക്ക് ശേഷം കഥ തുടരും. . . . .

No comments:

Post a Comment