ഏതൊരു മനുഷ്യന്റെയും ജനനത്തിന് പുറകില്‍ നിന്നേ തുടങ്ങുന്നു സ്ത്രീയുമായുള്ള സഹവാസം. മനുഷ്യ ജന്മം തന്നെ ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു കടം വീട്ടലാണ് . ഒരു ജന്മം തന്നതിന്റെ, 10 മാസം നൊന്ദു പ്രസവിച്ചതിന്റെ, വയര്‍ വിശക്കാതെ, അംഗഭംഗം വരാതെ, മഴയും വെയിലും മറ്റു പ്രപഞ്ച ശക്തികളുടേയും ആക്രമണത്തിന് വിട്ടുകൊടുക്കാതെ, ഈ ലോകത്ത് ലഭിക്കുന്ന ഏറ്റവും ശക്തമായ സംരക്ഷണ വലയം തീര്‍ത്തതിന്റെ, ഒരു മേല്‍വിലാസം നല്‍കിയതിന്റെ കടം തീര്‍ക്കല്‍!!!!!!!!!! ഒരര്‍ത്ഥത്തില്‍ ആ കടം വീട്ടുന്നതോടെ ഒരു മനുഷ്യജന്മം സഫലമാകുകയാണ്, മോക്ഷം നേടുകയാണ്........ ആ മോക്ഷപ്രപ്തിയുടെ പാത അടുത്ത തലമുറയ്ക്ക് ശരിയായ അര്‍ത്ഥത്തില്‍ പകര്‍ന്നു കൊടുക്കുക എന്ന കര്‍മ്മം കൂടെ നിര്‍വഹിക്കുക എന്ന കടമ കൂടെ നമ്മില്‍ അന്ദര്‍ലീനമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ആര്‍ഷ ഭാരത സംസ്ക്കാരം തന്നെ ഈ അലംഘ നീയ നിയമത്തില്‍ അധിഷ്ഠിതമാണ്. 'പിതാ രക്ഷതി കൗമാരേ ; ഭര്‍തൃ രക്ഷതി യൗവനേ ; പുത്രോ രക്ഷതി വാര്‍ദ്ധഘ്യേ ... ' എന്ന് മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്നതും ഈ ഒരു അര്‍ത്ഥത്തിലാണ്.
പണ്ട് വേദകാലം മുതല്ക്കേ സ്ത്രീയുടെ സംരക്ഷണം എന്നും നമ്മള് ഭാരതീയര്‍ മുന്‍ഗണനയോടെ കണ്ടിരുന്നു. ഒരു സ്ത്രീ നശിച്ചാല്‍ ഒരു ഭവനം നശിച്ചു; ഒരു ഭവനം നശിച്ചാല്‍ ഒരു കുലം നശിച്ചു; ഒരു കുലം നശിച്ചാല്‍; ഒരു ഗ്രാമം നശിച്ചു; ഒരു ഗ്രാമത്തിന്റെ നാശം നാടിന്റെ നാശത്തിനുള്ള വളമാകുകയും ചെയ്യുന്നു .ചുരുക്കത്തില്‍, ഒരു ദേശത്തെ സ്ത്രീ എന്ന് സ്വന്തത്ര അല്ലാത്തകുന്നുവോ; എന്ന് അവള് മാനസികമോ , ശാരീരികമോ, അധ്യത്മികാമോ ആയ നാശത്തെ നേരിടുന്നുവോ; അന്ന് ആ ദേശത്തിന്റെ നാശം സുനിശ്ചിതമയി എന്ന് അനുമാനിക്കാം. സംസ്ക്കാര രഹിത്യമുള്ള ഒരു തലമുറയ്ക്ക് ഒരു തരത്തിലും സമ്പല്‍സമൃദ്ധി പ്രാപ്യമാകില്ല്യ . സംസ്ക്കാരം എന്നത് ആര്‍ജിച്ചുഎടുക്കേണ്ട ഒരു ഗുണമാണ്. അതൊരിക്കലും വിലക്ക് വാങ്ങാനാകില്ല്യ . അത് വിലക്ക് വാങ്ങാന്‍ മാത്രം അത്രയും സമ്പന്നരുമല്ല ഇന്നത്തെ മനുഷ്യരാശി .
ഇതെല്ലാം സത്യം എന്നിരിക്കേ സ്ത്രീകള്‍ പറയ്യുന്നതെല്ലാം അപ്പാടെ അങ്ങ് വെള്ളം ചേര്‍ക്കാതെ വിഴുങ്ങണം എന്നല്ല ഞാന്‍ അര്‍ഥമാക്കുന്നത്. 'നാരികള്‍ നാരികള്‍ നാനാവിപത്തിന്റെ നാരയവേരുകള്‍ ' എന്ന് പറഞ്ഞതും ഈ സംസ്ക്കാരത്തിന്റെ വളര്‍ച്ചയുടെ പടവുകളില്‍ ആണ്. 'പെണ് ബുദ്ധി പിന് ബുദ്ധി' എന്നും അത് നമ്മളോട് പറഞ്ഞിട്ടുണ്ട്. ഈ അടുത്ത ഇടക്ക് ദല്‍ഹി മുഖ്യമന്ത്രി ഷീലാമ്മ പറഞ്ഞിരുന്നു ഒരു ആറു പേരുടെ ശരാശരി കുടുംബത്തിനു ഒരു മാസം ജീവിക്കാന്‍ 3000 രൂപ മതി എന്ന്. അത് ഞാന്‍ മുകളില്‍ പറഞ്ഞ വസ്തുതയെ ഊട്ടി ഉറപ്പിക്കുന്നു. ആ കണക്കു പ്രകാരം 500 രൂപക്ക് ഒരാള്‍ക്ക് ഒരു മാസം ജീവിക്കാമെത്രെ ! ഒരു ദിവസംതെ ചിലവിനു 16 രൂപ എന്നകണക്ക് അത് വെച്ച് 2 നാരങ്ങാ സോഡാ കുടിക്കാന്‍ കഷ്ട്ടിച്ചു തികയും ! ഒരു ശരാശരി ഭാരതീയന് ദിവസം 2 നാരങ്ങാ സോഡ കുടിച്ചാല്‍ മതി എന്നൊരു വനിതാ മുഖ്യമന്ത്രിക്ക് മാത്രമേ ചിന്തിക്കാനാകു.
നമ്മുടെ എല്ലാവരുടേയും മനസാക്ഷിയെ പിടിച്ചു കുലുക്കിയ മറ്റൊരു സംഭവം കൂടെ നമ്മുടെ സ്വന്തം ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങേറി . അതെ ഡല്‍ഹി rape case തന്നെ . ഡല്‍ഹിയില്‍ rape ഒരു സ്ഥിരം സംഭവമാണ്;നമ്മുടെ നാടിന്റെ സാംസ്ക്കാരിക സിരാകേന്ദ്രമാണല്ലോ അവിടം ! എന്നാല്‍ മേല്‍പ്പറഞ്ഞ സംഭവത്തിന് ഒരു സ്ഥിരം പല്ലവിയെക്കാള്‍ പ്രൗഠി ഉണ്ടായിരുന്നു . നമ്മള് കുറേകൂടെ വികസിത രാജ്യം എന്ന പദവിയോട് അടുത്തു എന്ന് ബോധ്യപ്പെടുത്തും വിധം നമ്മുടെ സഹോദരന്മാര് പെരുമാറി. ന്യായീകരണം അര്‍ഹിക്കുന്നില്ലെങ്ങിലും മദ്യത്തിന്റെ സ്വാധീനത്തില്‍ ചെയ്യുന്ന ലൈംഗിക കടന്നാക്രമണം എന്നതിന് ഇതിലും എത്രയോ മാന്യത അവകാശപ്പെടാനുണ്ട്.
വിശന്നു വലഞ്ഞപ്പോള്‍ ഭക്ഷണം തട്ടിപ്പറച്ചു കഴിച്ചു എന്നത് പിന്നെയും മനസിലാക്കാം; എന്നാല്‍ ആഹാരം കഴിച്ചതിനു ശേഷം ആ പാത്രം ചവിട്ടി ഉടച്ചുകളയുക; അതില്‍ സുഷിരങ്ങള്‍ ഉണ്ടാക്കി രസിക്കുക എന്നത് തികഞ്ഞ നന്ദികേടാണ്, മനസാക്ഷിയില്ലയ്മയാണ് ! ആ നന്ദികേടിനെതിരെയാണ് ഭാരത സമൂഹം ഒന്നടങ്കം അണി നിരന്നത്. രാജ്ഞിയാല്‍ വളര്‍ത്തപ്പെട്ടവനെ ഒരുവളെ രാജ്ഞി കണക്കെ കാണാന്‍ കഴിയു! സംസ്ക്കര സമ്പൂര്‍ണമായ ഒന്നിലധികം പൈതൃകം അവകാശപ്പെടാനുള്ള ഒരു പറ്റം നാരാധമാന്മാരാണ് ആ ചടങ്ങിന്റെ ആധിധേയര്‍ എന്നത് പകല്‍ പോലെ വ്യക്തം! "പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഞങ്ങള്‍ ക്ഷമിക്കും; എന്നാല്‍ അതിനുശേഷം അരങ്ങേറിയ വികൃതി ഞങ്ങള്‍ ക്ഷമിക്കല്ല്യ" എന്നതായിരുന്നു സദാചാരത്തിന്റെ ജീവിച്ചിരിക്കുന്ന കാവല്‍ ഭടന്മാരുടെ നിലപാട്. ആ യുദ്ധത്തിനു ചുക്കാന്‍ പിടിക്കാന്‍ ഡല്‍ഹിയിലെയും മുംബയിലെയും ഒരു പഞ്ചനക്ഷത്രഹോട്ടലുകളും ഒഴിവാക്കാതെ, എണ്ണിയാല്‍ ഒടുങ്ങാത്തവരുടെ കൂടെ ശരീരം പങ്കുവെച്ച് കോടികള്‍ സമ്പാദിച്ച 90 കളിലെ ഭാരതത്തിലെ അറിയപ്പെടുന്ന നക്ഷത്ര വേശ്യകളുടെ നീണ്ടനിര കൂടെ അണിനിരന്നു ; അവര്‍ക്ക് പിന്തുണ പ്രാഘ്യാപിച്ചുകൊണ്ട് ഈ തലമുറയിലെ അവരുടെ പിന്മുറക്കാരികള്!!!!!..,അവര്‍ പൂര്‍വികരേക്കാള്‍ പ്രസിദ്ധരാണ് !!!! അതോടെ രംഗം വികൃതമായി. എങ്ങനെ ഭാരതത്തിലെ യുവതികളുടെ മാനം രക്ഷിക്കാം എന്ന് മേല്‍പ്പറഞ്ഞ മാന്യര്‍ അശോകാ ഹോട്ടലിലെ സ്യുട്ടില്‍ രാത്രി മുഴുവന്‍ ഇരുന്നും കിടന്നും ചിന്തിച്ചു. യഥാര്‍ത്ഥ സംഭവത്തെ വെല്ലുന്ന പീഡന പരമ്പരകള്‍ ആ രാത്രികളില്‍ അരങ്ങേരി എന്നാണ് ക്രൈം റിപ്പോര്‍ട്ടര്‍ നന്ദകുമാറിന്റെ അവകാശവാദം !!
![]() |
അതിനിടെ ഗരം മസാലയുടെ നാട്ടില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രം പീഡിപ്പിച്ചവര്‍ വഴിയില്‍ വലിച്ചെറിഞ്ഞു എന്നും അത് കരസേന തിരയുകയാണ് എന്നും വാര്‍ത്തകള്‍ പരന്നു. അതിനിടയില്‍ ആ പാത്രം കണ്ടുപിടിക്കുന്നവര്‍ക്ക് സര്‍കാര്‍ ഇനാം പ്രഘ്യാപിച്ചു എന്നും കേള്‍ക്കാനിടയായി !! ഇതിനിടെ പീഡനത്തിനു ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ദിവ്യായുധത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ചിലതിനു ഒരു ഗ്യാസ് കുറ്റിയേക്കാള്‍ വലുപ്പം ഉണ്ടായിരുന്നു !!മസാലയില്‍ ഒടുവിലത്തേത് പെണ്‍കുട്ടിയുടെ ഫോട്ടോ ആണ്. വ്യത്യസ്തങ്ങളായ 3 ചിത്രങ്ങള്‍ വിഡ്ഢി ആയ ഈയുള്ളവന് തന്നെ കാണാനിടയായി. ഇതില്‍ ലാഭം കൊയ്തത് മാധ്യമങ്ങള്‍ ആണ്. അവര്‍ 2 ആഴ്ച ആര്മാദിച്ചു. ആ പെണ്‍കുട്ടിയുടെ മാനം ചാനലുകളില്‍ പലതവണ പിച്ചിച്ചീന്ദപ്പെട്ടു. അക്ഷരാര്‍ദ്ധത്തില്‍ അപ്പോളാണ് ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ശാരീരിക പീഡനങ്ങളില്‍ തളരാതിരുന്ന അവള് മാധ്യമപീഡനത്തില്‍ തകര്‍ന്നു പോയി.
ഒടുവില്‍ അവളുടെ മാനം വിറ്റുതിന്നത് രാഷ്ട്രീയക്കാരാണ്. സ്വന്തമായി മാനം ഇല്ലാത്തതുകൊണ്ട് ആര് അപമാനിക്കപ്പെട്ടാലും അവര്‍ അതില്‍ ഇടപെടും. ഇല്ലാത്തവനല്ലേ അതിന്റെ വില അറിയൂ !!!! നാറിയ രാഷ്ട്രീയക്കളികള്‍ക്ക് ഒടുവില്‍ അവളെ ചികിത്സിക്കാന്‍ എന്ന വ്യജേന സിങ്കപൂര്‍ക്ക് നാടുകടത്തി. സിങ്കപ്പൂര്‍ക്ക് പോകുന്നതിന്റെ ഒരു ദിവസം മുന്‍പേ മരണമടഞ്ഞ ആ ശരീരത്തെ നാടുകടത്തി സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ വിയര്‍ത്തു. ഒടുവില്‍ അവിടെവെച്ചു മരണം സ്ഥിതീകരിച്ചത് ഡല്‍ഹിയിലെ സങ്കര്ഷം കുറക്കാനാണെന്ന് അറിയാത്തവര്‍ ഉണ്ടാകില്ല്യ. ഇനി ഏറിയാല്‍ 1 ആഴ്ചത്തെ പ്രതിഷേധം; അതിനൊടുവില്‍ ലോക്സഭയില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്കിന് ഒരു വിഷയം;അതിലും അധികം ഒരു പ്രാധാന്യം ഈ വിഷയത്തിനു ഭാരതീയ മനസ്ക്ഷിയില്‍ ഉണ്ടാകില്ല്യ, അടുത്ത പീഡന പരമ്പര അരങ്ങേറും വരെയെങ്ങിലും. 'മാതാ പിതാ ഗുരു ദൈവം' എന്ന് പഠിച്ച് വളര്‍ന്ന ഒരു തലമുറയില്‍ നിന്നാണ് ഈ നിലവാരം കുറഞ്ഞ ചെയ്തി എന്നത് അങ്ങേയറ്റം അപമാനകരവും അത്ഭുതകരവും ആണ്.
ഈ ദുരവസ്ഥ ഒരു വൃണം ആണ്. ഒരിക്കലും ഉണങ്ങാത്ത ഈ വൃണം ബാധിച്ചിരിക്കുന്നത് നമ്മുടെ നാടിന്റെ മനസാക്ഷിയില് ആണെന്നതാണ് നാം തിരിച്ചറിയാത്തത്. അതാണ് നമ്മുടെ ഏറ്റവും വലിയ ശാപവും. നമ്മള് ഈ ദുരവസ്ഥയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരു ശരാശരി ഭാരത സ്ത്രീയുടെ മാനം ഇപ്പോള്‍ ഒരു ഒഴിഞ്ഞ ക്ലാസ്സ് മുറിയിലെ ബ്ലാക്ക് ബോര്‍ഡ് പോലെയാണ്. ആര്‍ക്കും എന്തും കുത്തി വരച്ചു വൃത്തികേടാക്കാം, എന്തും എഴുതി വെക്കാം; അടുത്ത ദിവസം ബോര്‍ഡ് മായ്ക്കുമ്പോള്‍ എല്ലാം പഴംകഥ ആയി മാറും. പിന്നെയും അതില്‍ പുതിയ എഴുത്തുകള്‍ തെളിഞ്ഞും മാഞ്ഞും കൊണ്ടേയിരിക്കും. നമ്മുടെ മനസ്സും അത് പോലെ ആയി മാറിയിരിക്കുന്നു . വിസ്മ്രിതിയുടെ മാറാലക്കെട്ടുകള്‍ പുതച്ച മനസ്സില്‍ ഉറങ്ങുന്ന മനസാക്ഷിയെ വിളിച്ചുണര്‍ത്താന്‍ ആര്‍ക്കാണ് സമയം, സമയം ഉണ്ടായാല്‍ തന്നെ എവിടെ താല്‍പ്പര്യം !!
യുദ്ധം വരുമ്പോഴും, ഇന്ത്യ - പാകിസ്ഥാന് ക്രിക്കറ്റ് വരുമ്പോളും മാത്രം ഭാരതീയരില്‍ കാണുന്ന ഒരു അസുഘമായി ദേശസ്നേഹം മാറിയിരിക്കുന്നു. രാഷ്ട്രത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ക്ക് തോക്കിനു പകരം കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്തു ബാക്കി വന്ന കോടികള്‍ സ്വിസ് ബാങ്കില്‍ ഇട്ട ദേശസ്നേഹികളുടെ കുടുംബങ്ങള്‍ ഭരിക്കുന്ന നാട്ടില്‍, പട്ടിണിപ്പാവങ്ങള്‍ക്ക് മൊബൈല്‍ നല്കി വിശപ്പടക്കി ,ലക്ഷം കോടി രൂപയുടെ അഴിമതി നടത്തുന്ന ഭരണകര്‍ത്താക്കള്‍ ഉള്ള നാട്ടില്‍, കാലിത്തീറ്റ വരെ കട്ട് വില്‍ക്കുന്ന കന്നുകാലികള്‍ ഭരണ യന്ത്രം തിരിക്കുന്ന അഹിംസയുടെ വിളഭൂമിയില്‍ പണത്തിനായി പെറ്റമ്മയെ വില്ക്കാന് മടിയില്ലാത്ത ഒരു സമൂഹം വളര്‍ന്നു വരുന്നത് ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ഭാവിയില്‍ പിതാവ് ആരെന്നറിയാത്ത ഒരു പറ്റം കൂട്ടിക്കൊടുപ്പുകാരുടെ നാടായി ചരിത്രം വിധി എഴുതും. വിദേശ നിക്ഷേപം ഒഴുകുന്ന ടുറിസം മേഘലയായി കണ്ടു അതിനേയും നമ്മള് വെള്ളപൂശും എന്നുറപ്പ്.
തലയ്ക്കു മീതേ വെള്ളം വന്നാല്‍ അതിനു മീതെ തോണി എന്ന പഴയ പ്രയോഗത്തിന് ഇന്നു പ്രസക്തിയില്ല. ഇന്നത്തെ സമൂഹത്തിന്റെ തലക്കകത്ത് വരെ വെള്ളമാണ്. ആ അബോധാവസ്ഥയില്‍ നിന്നുണര്‍ന്നു വ്യക്തമായ ലക്ഷ്യപ്രാപ്തിക്കായി പ്രയത്നിക്കാന്‍ യുവാക്കളെ നയിക്കാന്‍ നമുക്കൊരു വിവേകാനന്ദനോ, യേശു ക്രിസ്തുവോ, ഗൗതമ ബുദ്ധനോ ഇന്ന് ഇല്ല്യ. ആത്മഉല്‍ബോധിത യുവത്വം എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഉണ്ടാക്കുക ശ്രമകരമാണ്. സ്വന്തം കര്‍മമണ്ഡലത്തെക്കുറിച്ച് ബോധ്യമുള്ള യുവത്വം സ്വയം സൃഷ്ട്ടിക്കുക എന്നതാണ് ഒരേയൊരു പോംവഴി. അത്തരം യുവത്വം നമ്മള് ഓരോരുത്തരുമാണ്. ആ തിരിച്ചറിവോടെ ഒരു നവയുഗ ഭരതതിനായി, സംസ്ക്കാര സമ്പൂര്‍ണ ഭരതതതിന്നായി നമുക്കണിചേരാം.
- സ്വന്തം നിഖില്‍.....

a heart touching one, buddy.....keep it up.
ReplyDeleteഒരു ജന്മം തന്നതിന്റെ, 10 മാസം നൊന്ദു പ്രസവിച്ചതിന്റെ, വയര്‍ വിശക്കാതെ, അംഗഭംഗം വരാതെ, മഴയും വെയിലും മറ്റു പ്രപഞ്ച ശക്തികളുടേയും ആക്രമണത്തിന് വിട്ടുകൊടുക്കാതെ, ഈ ലോകത്ത് ലഭിക്കുന്ന ഏറ്റവും ശക്തമായ സംരക്ഷണ വലയം തീര്‍ത്തതിന്റെ, ഒരു മേല്‍വിലാസം നല്‍കിയതിന്റെ കടം തീര്‍ക്കല്‍!!!!!!!!!! ..nice thought
ReplyDeleteഭാരതം ഭാവിയില്‍ പിതാവ് ആരെന്നറിയാത്ത ഒരു പറ്റം കൂട്ടിക്കൊടുപ്പുകാരുടെ നാടായി നാളെ ചരിത്രം വിധി എഴുതും. ...hmmm..destiny ..