This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

നാം ആരെന്ന തിരിച്ചറിവ് ......


                                          ഒരു വ്യക്തിയുടെ ജനനം തികച്ചും ആകസ്മികമാണ്. എവിടെ, ആരായി, എപ്പോള്‍,എങ്ങിനെ   നമ്മള്‍ ജനിക്കുന്നു എന്നത് ആ കുസൃത്യ്ക്കുട്ടനായ എഴുത്തുകാരന്‍റെ നിശ്ചയം. എന്നാല്‍ അവിടെ തീരുന്നു അദ്ധേഹത്തിന്റെ കൈകടത്തല്‍... അതിനു ശേഷം അദ്ദേഹം നമുക്ക് വെച്ചുനീട്ടുന്നത് സ്വാതന്ത്ര്യത്തിന്റെ, സ്വതന്ത്ര ചിന്തയുടെ ഒരു വിശാല വേദിയാണ്. അതില്‍  ഒരു വേഷം സ്വയം തിരഞ്ഞെടുത്താടുകയാണ് നമ്മള്‍.. ഓരോരുത്തരും. ... അറിഞ്ഞോ അറിയാതെയോ   !! !! !!

                                     ജന്മസിദ്ധമായി നമുക്ക് പലര്‍ക്കും ലഭിക്കുന്ന സൌജന്യം ആണ് ജീവിത സാഹചര്യങ്ങള്‍... ചിലര്‍ക്ക് ആ സൗജന്യം വേണ്ട്വോളം ലഭിച്ചിരിക്കാം ,മറ്റു ചിലര്‍ക്ക് അതിന്‍റെ അളവ് കുറഞ്ഞുപോയി എന്നും വന്നേക്കാം. എന്നാല്‍ എല്ലാര്‍ക്കുമായി ഒരേ അളവില്‍ ലഭിച്ചിരിക്കുന്ന മറ്റൊന്നുണ്ട്; സ്വന്തമായി, വേരിട്ടുനില്‍ക്കുന്ന ഒരു വ്യക്തിത്വം വികസിപ്പിച്ചെടുക്കാനുള്ള ഒരു അവസരം. അത് വേണ്ട വിധത്തില്‍  ഉപയോഗിക്കുക, അതിലൂടെ ഒരു വ്യക്തിത്വം വികസിപ്പിക്കുക എന്നതാണ് ഓരോരുതരും എന്തായിതീരുന്നു എന്ന് തീരുമാനിക്കുന്നത് .  നമ്മള്‍  ഓരോരുത്തരും അത് പ്രയോഗത്തില്‍ വരുത്തുന്നത് പല തരത്തിലാണ്. ആരും തന്നെ അത് തീര്‍ത്തും ഉപയോഗിക്കാതിരുക്കുന്നുമില്ല, അറിഞ്ഞോ  അറിയാതെയോ നാം  ഓരോരുത്തരും തങ്ങളെ സ്വയം രൂപാന്തരപ്പെടുത്തുന്ന ഒരു റിയാലിറ്റി ഷോ ആണ് നമ്മുടെ ജീവിതം.

                                  എല്ലാ റിയാലിറ്റി ഷൊകളിയും എന്ന പോലെ ഈ ഷൊയിലും ട്വിസ്ടുകളും എലിമിനേഷനും  ഒക്കെ ഉണ്ട്. എന്നാല്‍ ഇതിലെ ജഡ്ജസ് ഇടക്കിടെ മാറിക്കൊണ്ടിരിക്കും എന്നൊരു പ്രത്യേകത കൂടെ  ഈ ഷൊക്ക്   ഉണ്ട്. 90 കളില്‍ ആ  കസേരകളില്‍ ഇരുന്നിരുന്നത് അധോലോക നായകന്‍മാരും രാഷ്ട്രീയ കോമരങ്ങളും ആയിരുന്നെങ്ങില്‍ ഇപ്പോള്‍ ആ സ്ഥാനത് ബഹുരാഷ്ട്ര കുത്തകകള്‍ കൂടെ സ്ഥാനം പിടിച്ചു  എന്ന വ്യത്യാസം ഉണ്ട്. അവരെ തൃപ്തിപ്പെടുത്താനാണ്`നാം ഇന്ന്‍ ആടുന്നതും പാടുന്നതും, പാട് പെടുന്നതും.

                       ഏതൊരു ഷോയ്ക്കും ഒരു അടിസ്ഥാന സ്വഭാവമുണ്ട്. അത് നമ്മളെ വില്‍പ്പനച്ചരക്കുകള്‍ ആക്കും. അതിലൂടെ നമ്മള്‍ പോലും അറിയാതെ ലാഭം കൊയ്യും. കൂട്ടത്തില്‍ അത് നമ്മളെ പരിപോഷിപ്പിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയാണ് എന്ന സത്കീര്‍ത്തി നേടുകയും ചെയ്യും. ഇവിടെയും കഥ മറിച്ചല്ല. നമ്മള്‍ കറുത്ത്  ഇരിക്കണോ, അതോ  വെളുക്കണോ; തടിച്ചവര്‍ മെലിയാണോ,മെലിഞ്ഞവര്‍ തടിക്കണോ; മുടിയുള്ളവര്‍ മോട്ടയാകണോ,മൊട്ടകള്‍ മുടിയുലച്ചു ആടി തിമിര്‍ക്കണോ, നമ്മള്‍ കണ്ണട  വെക്കണോ അതോ കണ്ണിനുള്ളില്‍ കണ്ണട കുഞ്ഞിനെ ഒളിപ്പിക്കണോ,നമ്മുടെ കുഞ്ഞുങ്ങള്‍ തറയില്‍ മൂത്രം ഒഴിക്കണോ അതോ അത് കൂടെ ഒളിപ്പിച്ചു വെച്ച് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു നടക്കണോ, എന്ന് തുടങ്ങി നമ്മുടെ മരണപ്പായില്‍ കിടക്കുന്ന മുത്തച്ഛന്‍മാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാണോ എന്നുവരെ അവര്‍ തീരുമാനിക്കുന്നു.

                 എങ്ങിനെ അവര്‍ക്ക് ഇതു സാധിക്കുന്നു! നമ്മള്‍ വളരെ കാര്യമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്. എന്താണ് അവര്‍ നമ്മളിലേക്ക് വരാന്‍ കാരണം? ഇന്ത്യ വളര്‍ന്നു പന്തലിച്ചതുകൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത്;അത്  അവര്‍ പറയുന്ന കാരണം. എന്തായിരിക്കും ശരിയായ കാരണം! ആലോചിച്ചു നോക്കൂ.

           അവര്‍ നമുക്കിടയില്‍ കണ്ടത് ഒരു തരം അരക്ഷിതാവസ്ഥ ആണ്. ഒരുവന് അവനായി അല്ലെങ്ങില്‍ അവളായി ഇരിക്കാനുള്ള ഭയം,അല്ലെങ്ങില്‍ 'അഹം' എന്ന അവസ്ഥ അനുഭവിക്കുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷിതതത്വം ഇല്ലായ്മ. അതിനെയാണ് അവര്‍ മുതലാക്കുന്നത്; അതിലാണ് അവര്‍ ലാഭം കൊയ്യുന്നതും. ഒരു ശരാശരി ഇടത്തരം ഇന്ത്യക്കാരന്‍ ഭക്ഷണത്തിന് ചെലവ് ചെയ്യുന്ന തുകയുടെ ഒപ്പമോ അതില്‍ കൂടുതലോ ആണ് സൌന്ദര്യ - ആരോഗ്യ പോഷണത്തിനായി ചിലവാക്കുന്ന തുക. ഒന്നാലോചിച്ചാല്‍  ഇതു സത്യമാണെന്ന് നിങ്ങള്‍ക്കും ബോധ്യമാകും. നമ്മള്‍ നമ്മളായി ഇരിക്കാന്‍ നാം എന്തിനു പേടിക്കണം,അല്ലെങ്ങില്‍ നാം ആരെ പേടിക്കണം !!  നമ്മള്‍ ഭാരതീയര്‍ ഭാരതീയരായി ഇരുന്നില്ലെങ്ങില്‍ പിന്നെ ആരുണ്ട്‌ നമ്മുടെ സംസ്ക്കാരത്തെ നിലനിര്‍ത്താന്‍!! നമ്മള്‍ അന്ധമായി പുറകേ പോകുന്ന പാശ്ചാത്യ സംസ്ക്കാരം കുടികൊണ്ടിരുന്ന പല രാജ്യങ്ങളും ഇന്നു നമ്മുടെ സംസ്ക്കാരത്തെ ആവാഹിക്കാന്‍ പെടാപ്പാട് പെടുന്ന ഇക്കാലത്ത് നാം 10 വര്‍ഷം മുന്‍പത്തെ അവരുടെ പരിഷ്ക്കാരത്തിന് പുറകേ പോയി ഇളിഭ്യരാകരുത്.


   
     നമ്മളെ ദൈവം ഈ രൂപത്തില്‍ ശ്രിഷ്ട്ടിച്ചതിനു പുറകില്‍ വ്യക്തമായ ഉദ്ദേശ്യങ്ങള്‍ ഉണ്ട്. മറ്റു പല വംശങ്ങളെക്കാളും രോഗപ്രതിരോധ ശക്തിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും മേധാശക്തിയും നമുക്കുണ്ട്. സായിപ്പിനോട്‌ സായിപ്പിന്‍റെ ഭാഷയിലും അറബിയോട് അദ്ധേഹത്തിന്റെ മാതൃഭാഷയിലും ചൈനക്കാരനോട് ചൈനീസിലും സംസാരിക്കുന്ന നമുക്ക് മുന്‍പില്‍ ലോകം സ്തബ്ധരായി നില്‍ക്കുന്ന ഇക്കാലത്ത് നാം ഒരു ആഗോള നായകരാണ് എന്ന തിരിച്ചറിവാണ് ആവശ്യം; പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കപ്പല്‍ കയറിയ സായിപ്പ്  ഉപേക്ഷിച്ച കോട്ടിനോടും,   തീന്മേശ മര്യാതകളോടും, വിദേശ മദ്യത്തോടും, പകുതി മനസ്സിലാകാത്ത പാശ്ചാത്യ സംഗീതത്തോടും ഉള്ള അന്ധമായ അഭിനിവേഷമല്ല !


                                 എപ്പോഴെങ്ങിലും നമ്മള്‍ എന്തിനു ജീവിക്കുന്നു എന്ന് നാം ചിന്ദിക്കേണ്ടീയിരിക്കുന്നു. വെറുതെ ഉണ്ടും  ഉറങ്ങിയും കുടിച്ചും കൂത്താടിയും  മലം തുപ്പുന്ന ഒരു യന്ദ്രമായി ജീവിച്ചു തീര്‍ക്കേണ്ട ഒന്നല്ല നമ്മുടെ ഈ ജീവിതം. മരണക്കിടക്കയില്‍ കിടന്നു പുറകോട്ടു ഓര്‍മയുടെ തോണി തുഴയുമ്പോള്‍ നമ്മളാല്‍ ജീവിതം എന്തെന്നറിഞ്ഞ, ജീവിതത്തിന്‍റെ മധുരം  നുണഞ്ഞ, നമ്മള്‍ കാരണം ഒരു ജീവിതം ലഭിച്ച ഒരു മുഖമെങ്കിലും ഇല്ലെങ്ങില്‍ സ്വയം പറയേണ്ടിവരും, " പാഴായി പോയ ജന്മം" എന്ന്. അന്ന് ആ കുറ്റബോധം അകറ്റാനുള്ള ത്രാണി ഉണ്ടയിക്കോളണം എന്നില്ല്യ, സമയവും ! നമ്മുടെ ജീവിതം നമ്മുടെ ഇഷ്ട്ടങ്ങള്‍ അനുസരിച്ച് ചിലവാക്കാനുള്ള നമ്മുടെ സ്വകാര്യതയാണ്‌; അവിടെ നമ്മെ നിയന്ത്രിക്കാന്‍ മറ്റൊരുവനെ ചുമതലപ്പെടുത്തുന്ന അടിമത്വം നാം തിരിച്ചറിയണം.  നമുക്കാര്‍ക്കും നമ്മുടെ അടുത്ത തലമുറകള്‍ക്കും  ആ ദുരവസ്ഥ ഉണ്ടാകാതിരിക്കട്ടെ !




                                                                                                     - സ്വന്തം നിഖില്‍...

                   

                                       

2 comments:

  1. Nikhiletta.. Jeevitham reality show anennu parayunnathu angeekarikkunnu.

    Bt arakshithavasthakku karanam paschathya samskaravum kuthaka muthalalikalumanennathinodu nan orikkalum yojikkilla.

    Ellam nammalayi thanne varuthi vekkunnathanu.

    ReplyDelete
  2. നമ്മളാല്‍ ജീവിതം എന്തെന്നറിഞ്ഞ, ജീവിതത്തിന്‍റെ മധുരം നുണഞ്ഞ, നമ്മള്‍ കാരണം ഒരു ജീവിതം ലഭിച്ച ഒരു മുഖമെങ്കിലും.. thats the strkg line
    and പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കപ്പല്‍ കയറിയ സായിപ്പ് ഉപേക്ഷിച്ച കോട്ടിനോടും, തീന്മേശ മര്യാതകളോടും, വിദേശ മദ്യത്തോടും, പകുതി മനസ്സിലാകാത്ത പാശ്ചാത്യ സംഗീതത്തോടും ഉള്ള അന്ധമായ അഭിനിവേഷമല്ല ..s a gud point ..that v hav to b humane first and modern aftrwrds ..gud thought..kp it up

    ReplyDelete