അങ്ങനെ നീണ്ട കാത്തിരിപ്പിനുശേഷം മറ്റൊരു ഓണം കൂടെ വരവായി ! കഴിഞ്ഞ ഓണത്തിന് വെട്ടിവിഴുങ്ങിയ പായസത്തിന്റെ മധുരം നാവില്‍നിന്നു ഇനിയും മാഞ്ഞിട്ടില്ല്യ ! എന്നും മധുര സ്മരണകള്‍ മാത്രം സമ്മാനിക്കാറുള്ള ആ നല്ല നാളുകള്‍ എന്റെ വത്സല മാതാവിന്റെയും ആദരണീയ പിതാവിന്റെയും ഒരേയൊരു പെങ്ങളുടേയും കൂടെയാണ് ഞാന്‍ എല്ലാ വര്‍ഷവും ആഘോഷിക്കാറ് . ഇത്തവണയും അതിനൊരു മാറ്റം ഉണ്ടാകുന്നതു എനിക്ക് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല്യ; മാറ്റത്തിനായി എന്‍റെ വീട്ടുകാര്‍ [പ്രത്യേകിച്ച് അരുമ സഹോദരി ] പ്രാര്‍ഥിച്ചിരുന്നു എങ്കിലും! ഒരു ചേഞ്ച് ആര്‍ക്കാണ് ഇഷ്ട്ടമില്ലാത്തത്!!
തിരുവോണത്തിന് രണ്ടു ദിവസം മു ന്‍പേ എത്തിച്ചേരാനുള്ള എല്ലാ ഒരുക്കങ്ങളും ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു ! പ്ലനിങ്ങില്‍ പണ്ടേ ഞാന്‍ മോശമല്ലല്ലോ [നടപ്പിലാക്കാന്‍ കഴിയാറില്ലെങ്ങിലും] ! ഇത്തവണ സ്വന്തം ജഗടത്തില്‍ ആണ് യാത്ര എന്നതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്തു സമയം കളയേണ്ടിവന്നില്ല്യ, ഒരു പണിയുമില്ലാതെ ഇരിക്കുകയാണ് എങ്കിലും സമയം വെറുതെ കളയാന്‍ പാടില്ല എന്നാണല്ലോ ഗാന്ധിജി പറഞ്ഞിരിക്കുന്നത്. ഇത്തവണ യാത്രക്ക് കൂട്ടായി കൊതുകിന്റെ സ്വന്തം നാട്ടില്‍നിന്നു [കൊച്ചി ഏലിയാസ് ഏറണാകുളം] വന്ന കുര്യാക്കോസ് [പേര് വ്യാജം]എന്ന ഉറ്റ മിത്രാമാണുള്ളത്. ആള് സരസനും മാന്യനും സര്‍വോപരി ധീരനും ആയതിനാല്‍ പേടി കൂടാതെ പോകാം എന്നുറപ്പ്.
അങ്ങനെ തിരുവോണത്തിന് രണ്ടു ദിവസം മുന്‍പേ, മഴ പെയ്യുന്ന ഒരു തെളിഞ്ഞ സായംസന്ധ്യയില്‍, ആഞ്ഞടിക്കുന്ന മന്ദമാരുതന്റെ ഇളം തലോടലേറ്റു ഞങ്ങള്‍ യാത്ര തുടങ്ങി. തലേന്നു രാത്രി പുലരും വരെ നീറുന്ന ദൈനംദിന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുയായിരുന്നതിനാല്‍ ഞങ്ങള്‍ വളരേ ഫ്രഷ് ആയിരുന്നു. എന്‍റെ ധീര സുഹൃത്തിനു കൊച്ചിയുടെ നീറുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ അതിരാവിലെ കൊതുകുകള്‍ ഉറങ്ങും മുന്‍പ് എത്തണം എന്നതിനാലും, ഉറക്കത്തിന്റെ അസുഘമുള്ള എനിക്ക് പുലരുംമുന്പേ വീട്ടിലെത്തി മരുന്ന് കഴിക്കണം എന്നുള്ളതിനാലും കഴിവതും വേഗം ലക്‌ഷ്യം കാണുക നിര്‍ബന്ധമായിരുന്നു.
കര്‍ണാടകത്തോട് വേഗം വിടപറഞ്ഞു തമിഴ്നാട്ടിലെ നീണ്ടു നിവര്‍ന്നു കറുത്ത് കരിമത്തിപോലെ കിടക്കുന്ന റോഡുകളിലൂടെ ഞങ്ങള്‍ ആര്‍ക്കും പിടികൊടുക്കാതെ നിരങ്ങി നീങ്ങി. ആത്മീയ യാത്ര ആയതിനാല്‍ ഞാന്‍ തമിള്‍ ഭക്തിഗാനങ്ങള്‍ കേട്ടു വണ്ടിയോടിക്കുമ്പോള്‍ സംഗീതപ്രിയനായ എന്‍റെ സഹയാത്രികന് [ശുദ്ധസംഗീതത്തിനോടു അതിയായ മമത ഉള്ളതിനാല്‍!] അവന്‍റെ Tarzan ഹെഡ്ഫോണില്‍ [TARZAN എന്നത് Dr. BEATS കഴിഞ്ഞാല്‍ ഏറ്റവും സംശുദ്ധ നാദം കേള്‍പ്പിക്കുന്ന ഉപകരണമാണ് എന്നാണെന്‍റെ സുഹൃത്തിന്റെ കണ്ടെത്തല്‍.... ]]]]! ഈ അമുല്യ ബ്രാണ്ടിന്റെ ഹെഡ്സെറ്റ് എന്‍റെ സുഹൃത്തിന്റെ കയ്യില്‍ മാത്രമേ ഇന്നു ഈ ലോകത്തുള്ളൂ !] എന്തോ കേട്ടുകൊണ്ടേയിരുന്നു.
സുഹൃത്തിനെ പാലക്കാട് ഇറക്കി ഷോര്‍ണൂര്‍ വഴി ഞാന്‍ കേച്ചേരി സിറ്റി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. 3 മണിയോടെ വീട്ടില്‍ എത്തി ഞാന്‍ മയക്കുവെടി കൊണ്ടമദയാന കണക്കേ കിടന്നുറങ്ങി. അതിരാവിലെ ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ അമ്മയും സഹോദരിയും ദീപാരാധന തൊഴുതു മടങ്ങി വീട്ടില്‍ എത്തിയിട്ടുണ്ടായിരുന്നു ! കുളിച്ച് ഭക്ഷണം കഴിച്ചു നേരം കുശലസംഭാഷണം നടത്തി ഞാന്‍ റസ്റ്റ് എടുക്കാന്‍ ആരംഭിച്ചു. അടുത്ത ദിവസം സുര്യന് മുന്‍പേ എഴുന്നേറ്റ് കുളിച്ചു അമ്പലത്തില്‍ പോയിവന്ന്‍ ഞാന്‍ എന്റെ കലാകാരിയായ അനുജത്തിയുടെ കൂടെ പൂക്കളമിടുന്നത് ഒരു ഞെട്ടലോടെ എന്‍റെ മാതാപിതാക്കള്‍ നോക്കിനിന്നു. നാളെ തിരുവോണമാണ്, അന്നത്തെ പൂക്കളം തലേന്നത്തെ പോലെ ആകരുത് എന്ന് എന്നേക്കാള്‍ ആഗ്രഹിച്ച എന്‍റെ വത്സല മാതാവ് ഉത്രാട ലുഞ്ചിനു ശേഷം പൂവാങ്ങാന്‍ എന്‍റെകൂടെ വരാമെന്നേറ്റു. അങ്ങനെ ഞങ്ങള്‍ രണ്ടുപെരുംകൂടെ അടുത്തുള്ള ഫ്ലവര്‍ മാര്‍കെറ്റില്‍ എത്തി. കാര്‍ പര്‍ക്ചെയ്തു ഞാനും അമ്മയെ സഹായിക്കാന്‍ ഷോപ്പിങ്ങില്‍ സജീവസാന്നിധ്യമായി !
താരതമ്യേന അന്ന് തിരക്ക് കുറവായിരുന്നു. റോഡു ഹര്‍ത്താലില്‍ എന്നപോലെ വിജനസമാനം. കടകളിലെ ജനസാന്ദ്രത ചില യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ കുറവ്! ആ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ടു ഞങ്ങള്‍ 15 മിനിട്ടിനുള്ളില്‍ ലിസ്റ്റിലുള്ള സാധനങ്ങള്‍ കരസ്ഥമാക്കി ജഗഡത്തില്‍ തിരിച്ചെത്തി. റോഡില്‍ മറ്റു ജഗഡങ്ങള്‍ കുറവായതിനാല്‍ ആകണം ഞങ്ങളുടെ പ്രിയജഗഡത്തിനു ഏകന്തത അനുഭവപ്പെട്ടിരുന്നു. വീട്ടിലേക്ക് തിരിച്ചു പോകാന്‍ തുടങ്ങിയ ഞങ്ങളുടെ മുന്പിലിതാ പാടത്തു കൊക്കിനെ പേടിപ്പിക്കാന്‍ കോലം വെച്ചപോലെ മാന്യവസ്ത്രധാരിയായ ഒരു തൊപ്പിയില്ലാത്ത പോലീസ് സുഹൃത്ത്! ആ മാന്യദ്ദേഹം വണ്ടിക്ക് കണ്ണ് പറ്റാതിരിക്കാന്‍ എന്നവണ്ണം മുന്‍പില്‍ മലപോലെ ഉറച്ചുനില്പ്പാണ് ! പതുക്കെ ആ മാന്യന്‍ എന്‍റെ അടുത്തെത്തി. തികഞ്ഞ ബഹുമാനത്തോടെ ഗ്ലാസ്‌താഴ്ത്തിയ എന്നോട് അദ്ദേഹം പറഞ്ഞ ആദ്യത്തെ വാക്കില്‍നിന്ന് തന്നെ പിത്രുസമാനരായ ഒന്നില്‍ കൂടുതല്‍ പേരുള്ള ഒരു തറവാട്ടില്‍ നിന്നാണ് ആ ജ്ഞാനി വരുന്നത് എന്നെനിക്ക് മനസ്സിലായി. [സര്‍വവിജ്ഞാനകോശത്തില്‍ പോലും ആ വാക്കിന്‍റെ അര്‍ഥം എനിക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്യ !]
ഞാന്‍ ജഗഡം പാര്‍ക്ക് ചെയ്തത് കൊണ്ട് നട്ടുച്ചക്ക് ആളൊഴിഞ്ഞ ആ റോട്ടില്‍ നീണ്ട ജതാഗതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും അതിനു വഴിവെച്ച എന്‍റെ ധീരധയെ ശ്ലാഘിക്കാന്‍ സ്റ്റേഷന്‍ വരെ ഉടനെ വരണമെന്നും
ഏതോ ഗോത്ര ഭാഷയില്‍ തിരുവായ് മൊഴിഞ്ഞു. ഞാന്‍ സ്റ്റേഷനില്‍ വരാതെ മുങ്ങാതിരിക്കാന്‍ എന്‍റെ മൊബൈല്‍ തിരുമേനി തട്ടിപ്പറച്ചെടുക്കുകയും ചെയ്തു. തിരുവായ്ക്ക് എതിര്‍വായ് ഇല്ല്യല്ലോ! ഈ ആദരിക്കല്‍ ധൈഘ്യമേറിയതാണ് എന്ന് മനസ്സിലാക്കിയ ഞാന്‍ അമ്മയെ വീട്ടിലാക്കി ആ മന്യന്റെ സ്റ്റേഷനില്‍ എത്തി. അവിടെ അതാ വേറെ കുറേ മാന്യന്മാര്‍!!!!!!!!!!!!!!!!!! !!!!! എന്‍റെ പാണ്ടിത്യകുറവുകൊണ്ടാകണം അവരുടെ സംസാരത്തിലെ പകുതിയേ എനിക്ക് മനസ്സിലായുള്ളു! റോഡില്‍ കണ്ട മാന്യന്‍ അവിടുത്തെ അഡിഷണല്‍ S.I. ആണെന്നും, തിരുമേനി സ്റ്റേഷനില്‍ എത്തിയിട്ടില്ലെന്നും,ജനസേവനം കഴിഞ്ഞു എത്താന്‍ 4 മണിക്കൂര്‍ കഴിയുമെന്നും മറ്റൊരു മാന്യന്‍ ഗോത്രഭാഷയില്‍ പറഞ്ഞുതന്നു. മറ്റു മാര്‍ഗമില്ലാതെ ഞാന്‍ അവിടെ കാത്തിരുന്നു.
രണ്ടു സിനിമ കാണേണ്ട സമയം കഴിഞ്ഞപ്പോള്‍ മഹാരാജന്‍ പല്ലക്കില്‍ എഴുന്നള്ളി ദര്‍ശനപുണ്യം നല്‍കി. മഴ കാത്ത്നിന്ന വേഴാമ്പലിനേപോലെ ഞാന്‍ നിര്‍വൃതി തൂകി. ഒരു TV സീരിയലിന്റെ എപിസോഡ് തെരേണ്ട സമയം കഴിഞ്ഞപ്പോള്‍ എനിക്ക് മുഖം കാണിക്കാന്‍
ഉത്തരവ് കിട്ടി. എന്‍റെ അക്ഷന്ദവ്യമായ അപരാധത്തിന് 1000 രൂപ പിഴ അടച്ചാല്‍ എനിക്ക് മൊബൈല്‍ തരമെന്ന്‍ മഹാരാജന്‍!! ! അപ്പോളാണ് അദ്ദേഹം ഒരു തികഞ്ഞ ദേശസ്നേഹി കൂടെ ആണെന്ന്‍ എനിക്ക് മനസ്സിലായത്! എന്‍റെ ഉള്ളില്‍ അദ്ധേഹത്തോടും അദ്ധേഹത്തിന്റെ പരമ്പരയോടും ഉള്ള ആദരവ് അപ്പോള്‍ ഇരട്ടിയായി. ഞാന്‍ പരിസരം മറന്നു ആദരവ് കാട്ടുമോ എന്ന് സ്വയം ഭയന്നു.
അപ്പോളാണ് മഹാരാജന് ചക്രവര്‍ത്തിയുടെ [കമ്മിഷണര്‍]]] സന്ദേശം വയര്‍ലെസ്സ് വഴി ലഭിക്കുന്നത്. ആ സന്ദേശം ഞാനും സ്റ്റേഷനിലെ മറ്റു അന്തേവാസികളും ശ്രവിച്ചു. ചക്രവര്‍ത്തിയുടെ ജ്ഞാനത്തിന് മുന്‍പില്‍ മഹാരാജന്‍ വെറും നവജാത ശിശു !!!! സത്യം പറഞ്ഞാല്‍ ചക്രവര്‍ത്തി പറഞ്ഞ വാക്കുകളില്‍ 90% dictionary യില്‍ എവിടെയും ഇല്ല്യ. ഇതു മനസ്സിലാക്കി അതിന്‍റെ അവസാനം "ROGER" എന്ന് തിരിച്ചു പറഞ്ഞ മഹാരാജന്‍റെ മുഖം ആസാം ആപ്പിള്‍ പോലെ തുടുത്തു. തുടര്‍ന്ന് ആ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍ രാജന്‍ മന്ദ്രിമാര്‍ക്ക് പറഞ്ഞു കൊടുത്തു. മന്ദ്രിമാര്‍ സിംല ആപ്പിള്‍ പോലെ തുടുത്ത മുഘവുമായി എങ്ങോട്ടോ യാത്രയായി. പക്ഷെ, അവര്‍ "ROGER " എന്ന് തിരിച്ചു പറഞ്ഞില്ല !!
മുഖം പഴയപടി ആകാന്‍ രാജന് വീണ്ടും അരമണിക്കൂര്‍ വേണ്ടിവന്നു. അപ്പോഴേക്കും രാജന്റെ ദേശസ്നേഹം നെര്പകുതിയായിരുന്നു !! 500 രൂപയാണ് എപ്പോള്‍ ദേശസ്നേഹം! എന്‍റെ ദേശസ്നേഹം അത്രയും വളര്‍ന്നിരുന്നില്ല്യ!! മനസ്സലിഞ്ഞ രാജന്‍ എന്‍റെ കയ്യിലുള്ള ദേശസ്നേഹം കൊടുത്താല്‍ എന്‍റെ മൊബൈല്‍ തരമെന്നരുളി. ദേശസ്നേഹത്തിന്റെ 2 നോട്ടുകള്‍ നല്‍കി ഞാന്‍ മൊബൈലുമായി അന്ദപ്പുരതുനിന്നും പുറത്തു കടന്നതും എന്‍റെ മൊബൈലില്‍ ഒരു ബാംഗ്ലൂര്‍ നമ്പര്‍ തെളിഞ്ഞു. ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത് എന്‍റെ സഹമുറിയാനാണ്. ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് അവനു പറയാനുണ്ടായിരുന്നത്. ഈ അടുത്തിടെ വിവാഹിതനായ എന്‍റെ മറ്റൊരു സുഹൃത്ത് കഴിഞ്ഞ 3 ദിവസമായി ഒരു മുറിയില്‍ അകപ്പെട്ടിരിക്കുകയാണ് എന്നും കൂടെ അദ്ദേഹത്തിന്റെ സഹധര്‍മിണിയും പെട്ടിട്ടുണ്ടെന്നും ആയിരുന്നു ആ വാര്‍ത്ത....
നാട്ടില്‍ ആയതിനാല്‍ ഓണത്തിന് നാട്ടില്‍ പോകാത്ത എന്‍റെ സുഹൃത്തുക്കളെ രക്ഷാപ്രവര്‍ത്തനത്തിന് അയച്ചു ഞാന്‍ ഫോണില്‍ സംഭവങ്ങളുടെ വിശദാംശങ്ങള്‍ക്കായി കാത്തിരുന്നു. 4 മണിക്കൂര്‍ നീണ്ട ബെല്ലടിക്ക് ശേഷം എന്‍റെ സുഹൃത്ത് ശക്തി വീണ്ടെടുത്ത് ബെഡ്റൂമിന്‍റെ ഉള്ളില്‍നിന്ന് പൂട്ടിയ വാതില്‍ തുറന്നു പുറത്തു വന്നു എന്നെനിക്കറിയാന്‍ സാധിച്ചു. 3 ദിവസത്തെ പട്ടിണി കൊണ്ടും, തുറക്കാത്ത വാതില്‍ തുറക്കാനു ള്ള
കഠിന പ്രയത്നം കൊണ്ടും എന്‍റെ സുഹൃത്ത് അതീവ ക്ഷീണിതനായി കാണപ്പെട്ടിരുന്നു എന്ന് അദ്ധേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അധികം വൈകാതെ സ്വധവെ ബോധമില്ലാത്ത ആ സുഹൃത്ത് ബോധരഹിതനായി നിലം പതിച്ചു. ഹോസ്പിറ്റലില്‍ എത്തിച്ച സുഹൃത്ത് 2 ദിവസങ്ങള്‍ക്ക് ശേഷം ബോധം വീണ്ടെടുത്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 3 ദിവസത്തെ ഉറക്കമില്ലായ്മയും ഭക്ഷണമില്ലായ്മയും, 3 ദിവസമായി തുടര്‍ച്ചയായി വാതില്‍ തുറക്കാനുള്ള പ്രയത്നവും ആണ് രോഗിയെ തളര്‍ത്തിയത് എന്ന് ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു !! തന്‍റെ പത്നിയെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്താന്‍ കഴിയാത്തതിന്‍റെ നിരാശയും കുറ്റബോധവും അദ്ധെഹത്തെ ഒരു മാനസിക രോഗിയാക്കി മാറ്റി എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബോധം വീണ്ടെടുത്ത സുഹൃത്ത് കഴിഞ്ഞ 48 മണിക്കൂറായി ഹോസ്പിറ്റലിലെ മറ്റു രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഭാര്യയെ നിരന്ദരമായി പരിചയപ്പെടുത്തി കൊടുത്തുകൊണ്ടിരിക്കയാണ് എന്നാണ് അറിയാന്‍ സാധിച്ചത്. ആ ശല്ല്യം സഹിക്കവയ്യാതെ 3 ഡോക്ടര്‍മാരും 2 വാര്‍ഡിലെ രോഗികളും ഇതിനകം ഹോസ്പിറ്റല്‍ വിട്ടു കഴിഞ്ഞു !!!!
ഈ ദുരന്ദങ്ങള്‍ക്ക് നടുവില്‍ ഞാന്‍ വിഭവ സമൃദമായ ഓണസദ്യയില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഇതു വായിക്കുന്ന എന്‍റെ മാന്യ സുഹൃത്തുക്കള്‍ എന്‍റെ മനോരോഗിയായ സുഹൃത്തിന്‍റെ നിത്യശാന്തിക്കും എന്‍റെ ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ താല്‍പ്പര്യപ്പെടുന്നു .......
" ഹാപ്പി ഓണം "
- സ്വന്തം നിഖില്‍ .
No comments:
Post a Comment