.. .. .. .. എന്നത്തേയും പോലെ ഇന്നും ഞാന്‍ ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാല്‍ ആയപ്പോള്‍ എഴുന്നേറ്റു. കുറച്ചുനേരം എന്റെ സുന്ദരമുഖം നോക്കി വെറുതേ ഇരുന്നു; പല്ലുതേച്ചു കട്ടന്‍ ചായ കുടിച്ചു. എന്റെ മുന്പില് എന്നും ഉയരുന്ന അതേ ചോദ്യം ഇന്നും ഉയര്‍ന്നുവന്നു. എന്ത് ചെയ്യും ഞാന്‍ ഇന്നത്തെ തിരക്കേറിയ ദിവസം ! സത്യത്തില്‍ ഒരു പണിയുമില്ല! വെറുതേ ഓഫീസില്‍ പോയി കുറച്ചു ആര്‍മാദിക്കാം; ചായ കുടിച്ചും facebookil കയറി നിരങ്ങിയും കുറച്ചു സമയം കളയാം. അത് കഴിഞ്ഞു എന്ത് ചെയ്യും!
ചോദ്യം ലളിതമായിരുന്നെങ്കിലും ഉത്തരം അത്ര എളുപ്പമായിരുന്നില്ല്യാ. അതിനു ഉത്തരം കൊടുക്കാതെ ഞാന്‍ ഓഫിസിലീക്ക് യാത്രയായി. സ്ഥിര പരിചിതമായ മുഘങ്ങള്‍ എന്നെ ഇന്നും വരവേറ്റു. എല്ലാവര്ക്കും ഒരു ചിരി സമ്മാനിച്ച് ഞാന്‍ എന്റെ കൂതറ സീറ്റിലേക്ക് നടന്നു നീങ്ങി . . . . .
ശവപ്പറംബിനു സമാനമാണ് ഒരു IT സ്ഥാപനത്തിലെ ഉള്‍വശം. ഇരു വശങ്ങളിലും ഉള്ള ശവകല്ലറകള്ക്കിടയിലൂടെ നടന്നു നടന്നു അപ്പുറതെതിയാല്‍ അവിടെ നമ്മളെ കാത്ത് കുറേ ശവങ്ങള് ഇരിപ്പുണ്ടാകും ! ചില ശവങ്ങളെ MANAGER എന്നും മറ്റു ചിലതിനെ TEAM LEAD എന്നും വിളിക്കാം. അതൊക്കെ സഹിക്കാം; വേറെ ചില ശവങ്ങളുണ്ട്, കാണാന്‍ ഐശ്വര്യ റായ് ആണെന്നാ വിചാരം, കണടാല് പട്ടി കഞ്ഞി കുടിക്കില്ല്യാ! പട്ടിണി കിടക്കുന്നവന് ആയതുകൊണ്ട് ഉള്ളതുവെച്ചു അഡ്ജസ്റ്റ് ചെയ്യാം എന്നു കരുതി നൂക്കുമ്പോള്‍ അവളുമാരുട ജാഡ ഉണ്ടല്ലോ, അതാണ് സഹിക്കാനാകാത്തത് ! സന്യസിക്കാന്‍ പോകലാണ് ഭേദമെന്നു തോന്നും അപ്പോള്‍.
അത്രയും പ്രതികൂല സാഹചര്യങ്ങളെ നേരിട്ടു സീറ്റില്‍ എത്തി ലാപ്ടോപ് തുറന്നു അങ്ങ് ONSITE ഇല് ഇരിക്കുന്നവന് അയക്കുന്ന നാറിയ മെയില്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരനുഭൂതി! സത്യം പറഞ്ഞാല്‍ തൂങ്ങിചാവനാണ് തോന്നുക. വെറുതെയല്ല ഗാന്ധിജി സായിപ്പന്മാരൂട് നാട് വിടാന്‍ പറഞ്ഞത്; മൂപ്പരും ഒരു സോഫ്റ്റ്വെയര് Engineer ആണോ എന്നു ഞാന്‍ സംശയിക്കുന്നു ! ഒരു ഉത്തമ ഗന്ധിയനായി ഞാന്‍ കിലോമീറ്ററുകള്‍ താണ്ടി വന്ന സായിപ്പിന്റെ പ്രേമലേഘനങ്ങള്‍ എല്ലാം ഓരോന്നായി വായിച്ചു അതിനു മനസ്സില്‍ അവന്റെ തന്തക്കു വിളിച്ചു ഒരോന്നോരോന്നിനായി വിനീതമായി മറുപടി പറഞ്ഞു. അപ്പോയീക്കും എന്നിലെ ഭഗത് സിംഗ് പൂര്‍ണമായി ഉണര്‍ന്നു കഴിഞ്ഞിരിക്കും ! അപ്പോഴാണ് പലതിന്റേയും STATUS ചോദിച്ചുകൊണ്ട് എന്റെ ടീം ലീടിന്റെ വരവ്! ആന എന്നു പറയുമ്പോള്‍ ചേന എന്നു മനസ്സിലാക്കുന്ന അയാളെ എല്ലാം പറഞ്ഞു മനസ്സിലാക്കി, വീണ്ടും പുറത്തു ചിരിച്ചു ഞാന്‍ എന്റെ ദിവസം തള്ളി നീക്കാനുള്ള പ്രയത്നം പുനരാരംഭിച്ചു.
ഇതില്‍നിന്നും ഒരു ആശ്വാസം കിട്ടാന്‍ FACEBOOKil കയറിയാലോ, അവിടെയും രക്ഷയില്ല ! കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണ് എന്ത് ചവര്‍ ഇട്ടാലും അതിനു 100 സൂപ്പര്‍ ലൈക്, 1000 Like , 10000 comments ! നമ്മള് നല്ലത് വല്ലതും ഇട്ടാലും തിരിഞ്ഞു നോക്കാന്‍ ഒരു പട്ടിയുമില്ല ! കലികാല വൈഭവം! അങ്ങനെ പ്രതീക്ഷക്കൊരു വകയുമില്ലാതെ എന്റെ ജീവിതം ഈ ഇടനാഴികളിലൂടെ ഇഴഞ്ഞു നീങ്ങുന്നു, എങ്ങോട്ടെന്നറിയാതെ, ആര്‍ക്കുവേണ്ടി എന്നറിയാതെ !
ഇതു അവസാനം വരെ വായിച്ച തങ്ങള്‍ക്കെന്റെ ഹൃദയം നിറഞ്ഞ നന്ദി. തുടരും . . . . .
- സ്വന്തം നിഖില്‍.
Kollam.... Nalla humour sense.. Vaayikkunnavark muzhuvan vaayikkan thonnum
ReplyDeleteKollaam da...Ninnil oru nalla ezhuthukaaranum undu...divasavum nammude jeevithathil sambavikunna sadhaarana sambavangal nammal samsarikkunnathu pole paranjal thanne athu asaadharanamaakum.keep it up.
ReplyDeletehi hi hi hi :) :) :).Kollaammmm
ReplyDelete